എടപ്പാൾ: വട്ടംകുളം ജി ജെ ബി സ്കൂളിലെ സ്മാർട്ട് ക്ലാസ് മുറികൾ പഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഫസീല സജീബ് അധ്യക്ഷത വഹിച്ചു.കഴുങ്ങിൽ മജീദ്, ഹുസൈനാർ നെല്ലിശ്ശേരി അക്ബർ പനച്ചിക്കൽ, പ്രധാന അധ്യാപിക വി .കെ ബിന്ദു മോൾ, പി.ടി.എ പ്രസിഡണ്ട് സക്കീർ മുഹമ്മദ് പ്രസംഗിച്ചു. അക്ഷരമാലകളും ചിത്രങ്ങളടക്കം പഠന ഭാഗമാകുന്ന കാഴ്ചകളും ചുവരുകളിൽ ഇടം പിടിച്ച ക്ലാസ് മുറികളിൽ. ബെഞ്ചും ഡസ്കും എല്ലാം വ്യത്യസ്തത പകരുകയാണ്.
KeralaMarch 16, 2024










