വിദ്യാർഥികളെ കയറ്റും, മര്യാദയ്ക്ക് പെരുമാറും’- 100 വട്ടം ഇംപോസിഷൻ എഴുതി ഡ്രൈവറുംകണ്ടക്ടറും

വിദ്യാർഥികളെ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ ഇംപോസിഷൻ എഴുതിപ്പിച്ച് ട്രാഫിക്ക്പൊലീസ്. പത്തനംതിട്ട- ചവറ റൂട്ടിലോടുന്ന സ്വാകാര്യ ബസിലെ കണ്ടക്ടർക്കും ഡ്രൈവർക്കുമാണ്ഇംപോസിഷൻ എഴുതേണ്ടി വന്നത്. രണ്ടര മണിക്കൂറെടുത്താണ് ഇവർ ഇംപോസിഷൻ എഴുതി തീർത്തത്. കഴിഞ്ഞ ദിവസം പാർഥസാരഥി ജങ്ഷനിലെ ബസ് സ്റ്റോപ്പിലാണ് സംഭവം. നിർത്തിയിട്ട ബസിൽകോളജ് വിദ്യാർഥികൾ കയറാൻ തുടങ്ങിയപ്പോൾ അടുത്ത ബസിൽ വരാൻ പറഞ്ഞ് കണ്ടക്ടറുംഡ്രൈവറും തടഞ്ഞു. എന്നാൽ വിദ്യാർഥികൾ കയറാൻ ശ്രമിച്ചപ്പോൾ ഇരുവരും വിലക്കുകയുംകയർത്ത് സംസാരിക്കുകയുമായിരുന്നു.

പേരസന്നൂർ ഗവണ്മെന്റ് സ്കൂളിൽ ചുറ്റുമതിൽ, ആർ. എം. യെസ്. എ കെട്ടിടത്തിന്റെ ഉത്ഘാടനംനടന്നു.

പേരസന്നൂർ ഗവണ്മെന്റ് സ്കൂളിൽ ചുറ്റുമതിൽ, ആർ. എം. യെസ്. എ കെട്ടിടത്തിന്റെ ഉത്ഘാടനം നടന്നു. ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ റഫീക്ക. എം കെ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിധു. ബി സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത്‌ അംഗം ബഷീർ രണ്ടത്താണി അധ്യക്ഷൻ ആയി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വസീമ…

വലിയ ശബ്‌ദം, പ്രകമ്പനം, പിന്നാലെ കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു

കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു, മുക്കം വെണ്ണക്കോട് എംഡിഎസ് കോളജിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ശബ്ദത്തോടെപ്രകമ്പനം ഉണ്ടായി അതിന് പിന്നാലെയാണ് കിണർ ഇടിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. അതേസമയം വയനാട്ടിലും കോഴിക്കോടും പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയിൽ നിന്ന്പ്രകമ്പനമുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു. വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്നും, ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നുംനാഷണല്‍ സീസ്‌മോളജി സെന്റര്‍ അറിയിച്ചു. പ്രകമ്പനം ഉരുള്‍പൊട്ടലിന്റെ അനന്തരഫലമാകാം. ഭൂമിക്ക് അടിയിലെ പാളികളുടെ നീക്കമാകാം ശബ്ദത്തിന് കാരണമെന്നും നാഷണല്‍ സീസ്‌മോളജിസെന്റര്‍ ഡയറക്ടര്‍ ഒ പി മിശ്ര പറഞ്ഞു.

പൂഴിങ്കുന്ന് എ എൽ പി സ്കൂൾ ചികിത്സാ സഹായനിധി കൈമാറി

ബി പി അങ്ങാടി : കളത്തിങ്ങൽ നവാസ് എന്ന സഹോദരന്റെ ചികിത്സക്കായി പൂഴിംകുന്ന് A. L. P സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും സ്വരൂപ്പിച്ച ഫണ്ട്‌ ലുക്മാനുൽ ഹക്കീം മാസ്റ്ററിൽ നിന്ന്ചികിത്സ സഹായ സമിതിക്കു വേണ്ടി ഹംസ മദീന, എൻ. പി. ശരീഫാബി എന്നിവർ ചേർന്ന്സ്വീകരിച്ചു.കൂടാതെ പൊയ്ലിശേരി കൂട്ടായ്മയും മറ്റു സന്നദ്ധ സംഘടനകളും സ്ഥാപങ്ങളും സഹായഹസ്ഥവുമായി മുന്നോട്ടു വന്നിട്ടുണ്ട്. നവാസിന്റെ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയ്ക്ക് ആവശ്യമായഫണ്ട്‌ ഇത് വരെ ലഭ്യമായിട്ടില്ല. ഇതിലേക്ക് സുമനസ്സുകളുടെ ശ്രദ്ധ പതിയണമെന്ന് പ്രമുഖപണ്ഡിതനും, ബി പി അങ്ങാടി മഹല്ല് ഖത്തീബുമായ സൈനുൽ ആബിദീൻ ഹുദവി വീഡിയോസന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു.

മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യഅന്തരിച്ചു

ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു*                         80 വയസായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറിമുഹമ്മദ് സലീം ആണ് മരണവിവരം അറിയിച്ചത്.2000 മുതല്‍ 2011വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. ജ്യോതിബസുസജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ബംഗാള്‍ മുഖ്യമന്ത്രിയാകുന്നത്. 35 വര്‍ഷം നീണ്ടുനിന്ന സിപിഎം ഭരണത്തിലെ അവസാന മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ്.

വയനാടിന് സഹായവുമായി കൊളത്തൂർ നാഷണൽ സ്കൂൾ

കൊളത്തൂർ : വയനാട്ടിലെ പ്രകൃതി ദുരന്തബാധിതർക്ക് വേണ്ടി  നാഷണൽ ഹയർ സെക്കൻഡറിസ്കൂളിലെ  ഹൈസ്കൂൾ, യു.പി വിഭാഗങ്ങൾ സമാഹരിച്ച 130000 രൂപ മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മഞ്ഞളാം കുഴി അലി എം.എൽ.എ ചെക്ക് ഏറ്റുവാങ്ങി. സ്കൂൾ ജെ.ആർ.സി കേഡറ്റുകൾ വയനാട്ടിലേക്ക് വേണ്ടി സമാഹരിച്ച അവശ്യ സാധനങ്ങൾമൂർക്കനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ മുനീർ ഏറ്റുവാങ്ങി. പി.ടി.എപ്രസിഡൻ്റ് കെ. ടി. എ. മജീദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സി. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം റഹ്മത്തുന്നിസ, ഗ്രാമ പഞ്ചായത്തംഗം ദീപ അഞ്ജനം കാട്ടിൽ, മാനേജർ കെ. ശ്രീകല, എസ്.എം.സി ചെയർമാൻ   മൊയ്തീൻ കുട്ടി, എസ്.എസ്. ജി ചെയർമാൻ പി. എം. ഉണ്ണികൃഷ്ണൻ, എം. ടി. എ പ്രസിഡൻ്റ് പി. പി. നിഖില, പൂർവ്വവിദ്യാർത്ഥി സംഘടന പ്രതിനിധി ഖാദർ, ഡെപ്യൂട്ടി എച്ച്.എം വി. എൽ. ജെയ്സി, സീനിയർഅധ്യാപിക പി. പി. അജിത, സ്കൂൾ ലീഡർ മുഹമ്മദ് ഷബീബ്, സ്റ്റാഫ് സെക്രട്ടറി പി. വിനീതഎന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, മാനേജ്മെന്റ് ഉൾപ്പെടെയാണ് തുകസമാഹരിച്ചത്.

കൈകോർക്കാം വയനാടിനായി

കൊളത്തൂർ.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മലപ്പുറം ജില്ല കമ്മിറ്റി പ്രഖ്യാപിച്ച വയനാട്ദുരന്ത ബാധിത പുനരധിവാസ ഫണ്ടിലേക്ക്  യൂണിറ്റ് മെമ്പർ പ്രഭാ ദാസ് ബ്രദേഴ്സ് ഏജൻസി  യൂണിറ്റ്പ്രസിഡന്റ്  പി പി ഹംസക്ക്   നൽകി യൂണിറ്റ്തല കളക്ഷൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ്  ജനറൽ സെക്രട്ടറി നാണി അമ്പലപ്പടി, വർക്കിംഗ് പ്രസിഡണ്ട് ഷബീർ കൊളത്തൂർ, ട്രഷർ ഹാരിസ്ഫാത്തിമ ഗോൾഡ്,  ഹനീഫ പറവ, പ്രമീള സിയ ബ്യൂട്ടി പാർലർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

മത പണ്ഡിതർ ഭിന്നത തീർക്കുന്നവരാവണം സമസ്ത ഉലമാ ക്യാമ്പ്

പെരിന്തൽമണ്ണ  സമസ്ത : സമൂഹത്തിൽ നിലനിൽകുന്ന ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളുംതീർക്കുന്നതിൽ മത പണ്ഡിതർ മുൻനിരയിൽ ഉണ്ടാവണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമാപെരിന്തൽ മണ്ണ മേഖല ഉലമാ ക്യാമ്പ് അഭിപ്രായപ്പെട്ടു.  പെരിന്തൽമണ്ണ സി.ടി പ്ലാസഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ മേഖലയിലെ മെമ്പർഷിപ്പെടുത്ത  മത പണ്ഡിതർ പങ്കെടുത്തു.കാമ്പിന് വാപ്പുട്ടി ദാരിമി എടക്കര, അബ്ദു റഷീദ് സഖാഫി ഏലം കുളം തുടങ്ങിയവർ നേതൃത്വംനൽകി. സയ്യിദ് ഹബീബ് കോയ തങ്ങൾ അദ്ധ്യക്ഷതവഹിച്ചു. KKS തങ്ങൾ മാനത്ത് മംഗലം, സയ്യിദ്മുർതളാ സഖാഫി തിരൂർക്കാട്,TT മഹ്മൂദ് ഫൈസി, V M ഉസ്താദ് വേങ്ങൂർ, ബാഖവി മുതുകുറ്റി, ഉമർസഖാഫി മേലാറ്റൂർ, ഖാസിം മന്നാനി എന്നിവർ സംബന്ധിച്ചു. മാനു സഖാഫി പുത്തനങ്ങാടിസ്വാഗതവും നന്ദിയും പറഞ്ഞു.

മൂന്നിയൂർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ സി.പി.എം. കുത്തക തകർത്ത് വിജയിച്ചടി.പി.സുഹ്റാബി സത്യപ്രതിക് ജ്ഞ ചെയ്തു

മൂന്നിയൂർ: മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 61 വർഷത്തെസി.പി. എം. കുത്തക തകർത്ത്   യു.ഡി. എഫ്. പിന്തുണയോടെ  മുസ്ലിം ലീഗിന്റെ സ്വതന്ത്രസ്ഥാനാർത്ഥിയായി മൽസരിച്ച് വിജയിച്ച ടി.പി. സുഹ്റാബി മെമ്പറായി സത്യപ്രതിക് ജ്ഞ ചെയ്തു. മൂന്നിയൂർ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്എൻ.എം. സുഹ്റാബി മുമ്പാകെയാണ് സത്യപ്രതിക് ജ്ഞ നടന്നത്. രണ്ടാം വാർഡ് മെമ്പറായിരുന്ന സി.പി. എം. അംഗം ബിന്ദു ഗണേശന്റെ നിര്യാണം മൂലമാണ്ഉപതിരഞ്ഞെടുപ്പ് നടന്നത്. ഗ്രാമ പഞ്ചായത്ത് നിലവിൽ വന്നത് മുതൽ സി.പി. എം. പ്രതിനിധികളാണ്ഇവിടെ വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ 98 വോട്ടുകൾക്കായിരുന്നു ഇവിടെ ബിന്ദു ഗണേശൻവിജയിച്ചിരുന്നത്. എന്നാൽ 144 വോട്ടിന്റെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ 61 വർഷങ്ങൾക്ക് ശേഷംവാർഡ് യു.ഡി. എഫ് പിടിച്ചെടുക്കുകയായിരുന്നു. സത്യപ്രതി ക്ജ്ഞ ചടങ്ങ് ഇടതുപക്ഷ മെമ്പർ മാർബഹിഷ്കരിച്ചു. അന്തരിച്ച മുൻ അംഗത്തിന്റെ പേരിൽ പിരിച്ച ചികിൽസാ ഫണ്ട്നൽകിയില്ലെന്നാരോപിച്ചായിരുന്നു ബഹിഷ്കരണം.

ദേശീയപാത കേന്ദ്രീകരിച്ച് കോടികള്‍ കൊള്ളയടിച്ച കുപ്രസിദ്ധ ഹൈവേ കൊള്ളസംഘത്തെചാലക്കുടി പൊലീസ് പിടികൂടി മുബൈ പൊലീസിന് കൈമാറി

അതിരപ്പിള്ളി കണ്ണന്‍കുഴി സ്വദേശി മുല്ലശ്ശേരി വീട്ടില്‍ കനകാമ്പരന്‍ (38), വെറ്റിലപ്പാറ വഞ്ചിക്കടവ്അമ്പലത്തിന് സമീപം ചിത്രകുന്നേല്‍ വീട്ടില്‍ സതീശന്‍ (48), വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിന്സമീപം പുത്തനമ്പൂക്കന്‍ വീട്ടില്‍ അജോ(42), നോര്‍ത്ത് കൊന്നക്കുഴി സ്വദേശിയും പാലക്കാട്വടക്കഞ്ചേരിയില്‍ താമസിക്കുന്ന ഏരുവീട്ടില്‍ ജിനു എന്ന ജിനേഷ്(41), വടക്കാഞ്ചേരി കമ്മാന്തറസ്വദേശി പ്രധാനി വീട്ടില്‍ ഫൈസല്‍ (34) എന്നിവരെയാണ് ചാലക്കുടി പൊലീസ് പിടികൂടി മുബൈപൊലീസിന് കൈമാറിയത്. ഇക്കഴിഞ്ഞ 10 -ാം തിയതി ഗുജറാത്തിലെ വ്യവസായി റഫീക്ഭായ് സെയ്തിന്‍റെ കാർ മുംബൈ - അഹമ്മദാബാദ് ദേശീയപാതയില്‍  തടഞ്ഞ് കൊള്ളനടത്തിയ കേസിലാണ് അഞ്ചംഗ സംഘംപിടിയിലായിരിക്കുന്നത്. വ്യവസായിയേയും ഡ്രൈവറേയും മര്‍ദിച്ച് പുറത്താക്കി കാര്‍ തട്ടികൊണ്ട്പോയി കാറിലുണ്ടായിരുന്ന 73 ലക്ഷം കൊള്ളയടിച്ച് മുങ്ങുകയായിരുന്നു പ്രതികൾ. വ്യവസായിയുടെപരാതിയുടെ തുടര്‍ന്നാണ് മുബൈ പൊലീസ് അന്വേഷണം തുടങ്ങിയത്.