എടയൂർ എച്ച് .എ .എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം പി ടി എ പ്രസിഡൻ്റ് ടി .കെ ജംഷീദ്ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ .എസ് സുരേഷ് ദേശീയ പതാക ഉയർത്തി. കുറ്റിപ്പുറം മുൻ
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി .വി സുരേന്ദ്രൻ മാസ്റ്റർ സ്വാതന്ത്യദിന സന്ദേശം നൽകി. ഒഎസ്എ പ്രസിഡൻ്റ് കെ റഷീദ്, പി ടി എ വൈസ് പ്രസിഡൻ്റ് ഉമ്മർ, ഡോണാസ് ക്ലബ്ബ് പ്രസിഡൻ്റ്കയ്യാല കുഞ്ഞുട്ടി ,സിഷാനി, അബ്ദുൾ ലത്തീഫ് ,ഖാലിദ് തൊട്ടിയൻ തുടങ്ങിയവർ ആശംസകൾനേർന്നു സംസാരിച്ചു .കുട്ടികൾക്ക് പായസം വിതരണം ചെയ്തു. ദേശഭക്തി ഗാനാലാപനം, ക്വിസ്,ഗാന്ധിജിയ വരക്കൽ, പതാക നിർമാണം, പ്രസംഗം എന്നീ മത്സരങ്ങൾ രക്ഷിതാക്കൾക്കുംകുട്ടികൾക്കും സംഘടിപ്പിച്ചു .വിജയികൾക്ക് പി ടി എ സമ്മാനങ്ങൾ വിതരണം ചെയ്തു.










