കടവല്ലൂരിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ താഴ്ന്നു

പെരുമ്പിലാവ്: കടവല്ലൂർ വടക്കുമുറിയിലാണ് അപകടം നടന്നത്. വളയംകുളം എം.വി.എം ഹയർസെക്കൻഡറി സ്കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് കാലത്ത് 8 മണിയോടെയാണ്അപകടം നടന്നത്. 15 ഓളം കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത് കടവല്ലൂർ വടക്കുമുറിഭാഗത്തുനിന്നും വളയംകുളത്തേക്ക് പോവുകയായിരുന്നു ബസ്. മറ്റൊരു വാഹനത്തിന് സൈഡ്കൊടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വാട്ടർ അതോറിറ്റി പൈപ്പിടാനായി കുഴിച്ചകുഴിയിലേക്കാണ് ബസിന്റെ ഒരു വശത്തെ ടയറുകൾ താഴ്ന്നത്. മണ്ണിട്ട് മൂടിയ കുഴികൾ കനത്ത മഴപെയ്തതിനെ തുടർന്ന് മണ്ണ് കുഴഞ്ഞ നിലയിലായിരുന്നു. ബസിലുണ്ടായിരുന്ന കുട്ടികളെ മറ്റൊരുവാഹനത്തിൽ സ്കൂളിലേക്കയച്ചു. പലഭാഗങ്ങളിലും മണ്ണിട്ട് മൂടിയത് ശരിയായ രീതിയിൽ അല്ലെന്ന്നാട്ടുകാർ പറഞ്ഞു മഴ തുടരുന്നതിനാൽ പലഭാഗങ്ങളിലെ മണ്ണ് ഒളിച്ച് പോയ നിലയിലാണ്ഇവിടങ്ങളിൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ബസ് ചരിഞ്ഞെങ്കിലും മറിഞ്ഞില്ല. അതിനാൽ തന്നെ, കുട്ടികൾക്ക് ആർക്കും പരിക്കേറ്റില്ല. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില  പൂര്‍ത്തിയാക്കുക ലക്ഷ്യം; മന്ത്രി എം.ബി രാജേഷ്

ചാലിശ്ശേരി: വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും എല്ലാസര്‍ക്കാര്‍ സ്‌കൂളുകളുടെയും വികസനത്തിനും പുരോഗതിക്കും അടിസ്ഥാന സൗകര്യങ്ങള്‍ഉറപ്പുവരുത്തുന്നതിനും സാധ്യമായതെല്ലാം ചെയ്യുമെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ്മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ചാലിശ്ശേരി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍മ്മിച്ചഗാലറി, സ്റ്റേജ്, ഗേറ്റ് എന്നിവയുടെ ഉദ്ഘാടനം ചാലിശ്ശേരി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൃത്താല അസംബ്ലി മണ്ഡലത്തിലെ സ്‌കൂളുകള്‍ക്കായികഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 42.5 കോടി രൂപയാണ് കിഫ്ബി വഴിയും പ്ലാന്‍ ഫണ്ട് വഴിയും   ലഭിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ 2021-22 വര്‍ഷത്തെ തനത് ഫണ്ടില്‍ നിന്നും 74 ലക്ഷം രൂപഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയത്. നിരന്തരമായുള്ള ഇടപെടലിന്റെ ഫലമായാണ്ഫണ്ട് ലഭിച്ചത്. ജനുവരി പകുതിയോടെ നിര്‍മ്മാണം ആരംഭിച്ചു. നിര്‍മ്മാണോദ്ഘാടനം നടത്തി എട്ട്മാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.

സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി യാത്ര ചെയ്തിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് വീട്ടുമതില്‍ ഇടിച്ചുതകര്‍ത്തു

എടപ്പാൾ: സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി യാത്ര ചെയ്തിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് വീട്ടുമതില്‍ഇടിച്ചു തകര്‍ത്തു. നടക്കാവ് ഭാരതീയ വിദ്യാഭവനിലെ വിദ്യാര്‍ത്ഥികളുമായിനെല്ലിശ്ശേരി ഭാഗത്തുനിന്നും നടുവട്ടം ഭാഗത്തേക്ക് വരുന്നതിനിടെ ഇന്ന് വൈകുന്നേരം 4.15-ന് ആണ് അപകടം. അപകടത്തില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.ഇവരെ എടപ്പാള്‍ ഹോസ്പിറ്റലില്‍പ്രവേശിപ്പിച്ചു. 

ബസ്സിനുള്ളില്‍ വച്ച്‌ 15 കാരിയായ വിദ്യാര്‍ത്ഥിയോട് ലൈംഗികാതിക്രമം നടത്തിയ ബസ്ജീവനക്കാരൻ പാലക്കാട് അറസ്റ്റിലായി.

പട്ടാമ്പി : പട്ടാമ്പി -എടപ്പാള്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളംസ്വദേശി കൊട്ടാരത്തില്‍ വീട്ടില്‍ അബ്ദുല്‍ റസാഖ് (48) നെയാണ് തൃത്താല പോലീസ് അറസ്റ്റ്ചെയ്തത്. കഴിഞ്ഞദിവസം സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് നേരെ ഇയാള്‍ ബസ്സില്‍ വച്ച്‌ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സ്കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിനി അധ്യാപകരോട് വിവരംപറയുകയും അധ്യാപകര്‍ തൃത്താല പോലീസില്‍ പരാതിപ്പെടുകയും ചെയ്തതോടെ എസ് ഐഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത് . പോക്സോ അടക്കമുള്ള വകുപ്പുകള്‍ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു.

ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണു; രണ്ടു വയസ്സുകാരന്‍ മരിച്ചു

മുക്കം: ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു.  മുക്കത്ത് ഇന്നലെവൈകീട്ടാണ് അപകടം. മുക്കം മണാശേരി സ്വദേശി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ആണ് മരിച്ചത്.  കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്.  കുളികഴിഞ്ഞെത്തിയപ്പോള്‍ കുട്ടി മെത്തയുടെ അടിയില്‍ കിടക്കുകയായിരുന്നുവെന്ന് അമ്മയും മറ്റുബന്ധുക്കളും പറയുന്നത്.  ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് കെഎംസിടി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍എത്തിക്കുന്നതിനു മുമ്പു തന്നെ കുട്ടി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്മാറ്റി.

സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി ) ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അന്ത്യം. 2016 മുതല്‍ എസ്പിജി തലവനായി പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐ.പി.എസ്ഉദ്യോഗസ്ഥനാണ്.

വളാഞ്ചേരി നഗരസഭ പുതിയ ബസ്റ്റാന്റിന് ക്വട്ടേഷൻ വിളിച്ചതിലൂടെ പുതിയ അഴിമതിക്ക് കൂടിതുടക്കമിട്ടിരിക്കുകയാണെന്ന് എൽ ഡി എഫ് കമ്മിറ്റി ആരോപിച്ചു. 

2003 ൽ സി എച്ച് അബൂയൂസഫ് ഗുരിക്കൾ പ്രസിഡണ്ടായിരുന്ന സമയത്ത് ബി ഒ ടി അടിസ്ഥനത്തിൽബസ സ്റ്റാന്റ് നിർമ്മിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചിരുന്നു എന്നും മൂന്ന് അപേക്ഷകൾ ലഭിച്ചതിൽടൗണിന് സമീപത്തുള്ള രണ്ട് അപേക്ഷകൾ  വന്നിട്ടും ടൗണിൽ നിന്നും ദൂരെയുള്ള അപേക്ഷസ്വീകരിച്ചതിൽ തന്നെ അഴിമതി നടന്നിട്ടുണ്ടെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. നിലവിൽനികത്തിയ സ്ഥലം മുനിസിപ്പാലിറ്റി അക്വയർ ചെയ്ത് എടുക്കാതിരുന്നാൽ ശക്തമായ പ്രതിഷേധപരിപാടികളുമായി എൽഡി എഫ് രംഗത്ത് വരുമെന്നും നേതാക്കൾ സൂചന നൽകി. വളാഞ്ചേരി എകെ.ജി സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ എൻ വേണുഗോപാൽ, കെ എം ഫിറോസ് ബാബുഷുക്കൂർ തയ്യിൽ, കെ എം അബ്ദുൾ അസീസ്, കെ.കെ ഉമ്മർ ബാവ   എന്നിവർ പങ്കെടുത്തു

പള്ളിയുടെ മുകളില്‍ നിന്ന്  വീണ് മദ്‌റസാധ്യാപകന്‍ മരിച്ചു

കോഴിക്കോട് :നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളില്‍ നിന്ന്  താഴേക്ക് വീണ് മദ്‌റസാധ്യാപകന്‍മരിച്ചു. വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടില്‍ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ (54) ആണ്മരിച്ചത്. ഇന്ന് ളുഹര്‍ നിസ്‌കാര ശേഷം പള്ളിയുടെ മുകളിലേക്ക് കയറിയതായിരുന്നു. പിന്നീട് താഴെ വീണ്കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല. മയ്യിത്ത് ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി . ദീനീപ്രവർതനത്തിൽ സജീവമായിരുന്നു

ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും JCI എടപ്പാളും സംയുക്തമായിസന്നദ്ധരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു*

എടപ്പാൾ: ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും JCI എടപ്പാളും DHOHSS പൂക്കരത്തറ NSS , സ്കൗട്ട് & ഗൈഡ്‌സ് യൂണിറ്റും സംയുക്തമായി തൃശൂർ; അമല മെഡിക്കൽകോളേജ് ബ്ലഡ് സെന്ററുമായി സഹകരിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  52 പേർ രക്തദാനം നിർവ്വഹിച്ച ക്യാമ്പിൽ സ്ത്രീകൾ ഉൾപ്പെടെ 26 പേരാണ് തങ്ങളുടെ ആദ്യരക്തദാനം നിർവ്വഹിച്ച് സന്നദ്ധ രക്തദാന രംഗത്തേക്ക് കടന്നുവന്നത്. ക്യാമ്പിന് ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റി അംഗങ്ങളും എയ്ഞ്ചൽസ് വിംഗ് അംഗങ്ങളും JCI എടപ്പാൾ ഭാരവാഹികളും NSS, സ്കൗട്ട് & ഗൈഡ് അംഗങ്ങളും നേതൃത്വം നൽകി. ക്യാമ്പിന് മികച്ച സൗകര്യമൊരുക്കിയ പൂക്കരത്തറ DHOHSS ലെ NSS, സ്കൗട്ട് & ഗൈഡ്യൂണിറ്റുകൾക്ക് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.

പെട്രോൾ പമ്പിൽ 3000 രൂപക്ക് ഡീസൽ അടിച്ച് പമ്പ് ജീവനക്കാരെ കബളിപ്പിച്ച് കാറുടമ മുങ്ങി

ചങ്ങരംകുളം: പെട്രോൾ പമ്പിൽ 3000 രൂപക്ക് ഡീസൽ അടിച്ചു പമ്പ് ജീവനക്കാരെനെ കബളിപ്പിച്ച് കാറുടമ മുങ്ങി.കഴിഞ്ഞ ദിവസം പുലർച്ചെയാണ്സംഭവം. ചങ്ങരംകുളം തൃശ്ശൂർ റോഡിലെ പെട്രോൾ പമ്പിൽ കാറിലെത്തിയ സംഘം 3000 രൂപക്ക് ഡീസൽ അടിക്കുകയായിരുന്നു ഡീസൽ അടിച്ച് കഴിഞ്ഞ ഉടനെ വാഹനം അമിത വേഗതയിൽ ഓടിച്ചു പോവുകയായിരുന്നു.പമ്പ് ജീവനക്കാരൻപുറകെ ഓടിയെങ്കിലും എങ്കിലും കാർ നിർത്തിയില്ല. സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് ജീവനക്കാരെ പറ്റിച്ച് കടന്ന് കളഞ്ഞത് കാറിന്റെ നമ്പർ മാറ്റം വരുത്തിയ നിലയിലാണ്.പമ്പുടമ ചങ്ങരംകുളം പോലീസിൽ പരാതി നൽകി.