ടിഷ്യൂ കൾച്ചർ വാഴതൈകളുടെ വിതരനോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ്അമ്പലത്തിങ്ങൽ നിർവഹിച്ചു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ടിഷ്യൂ കൾച്ചർ വാഴതൈകളുടെ വിതരനോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ലഭ്യമാകുന്ന രീതിയിൽ 10000 വാഴ തൈകളാണ് വിതരണം ചെയ്യുന്നത്. 2ലക്ഷം രൂപയാണ് വാഴതൈകൾ…

അബ്ദുൽമജീദിന്റെ മകളുടെ നിക്കാഹ് ഇന്നായിരുന്നു; വരന് കൈകൊടുത്ത് ചടങ്ങ് നടത്താൻഅനുവദിക്കാതെ വിധി ഇന്നലെതന്നെ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി

മലപ്പുറം മഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഓട്ടോഡ്രൈവർ അബ്ദുൽമജീദ്യാത്രയായത് ഏക മകളുടെ നിക്കാഹിന് സാക്ഷിയാകാൻ കഴിയാതെ._ ഇന്നാണ് അബ്ദുൽമജീദിന്റെ മകളുടെ നിക്കാഹ്. എന്നാൽ, വരന് കൈകൊടുത്ത് ചടങ്ങ് നടത്താൻവിധി അദ്ദേഹത്തെ അനുവദിച്ചില്ല. മകളുടെ വിവാഹത്തിന്റെ തിരക്കിൽ നിൽക്കുമ്പോഴുംപരിചയക്കാർ ഓട്ടം വിളിച്ചപ്പോൾ പോകാൻ തയ്യാറായാത് മരണത്തിലേക്കായിരുന്നു. ഏറെക്കാലമായി മഞ്ചേരിയിലെ ഓട്ടോ ഡ്രൈവറാണ് അബ്ദുൽ മജീദ്. മകളുടെ നിക്കാഹ്സംബന്ധമായ തിരക്കുകളിലായിരുന്നു അബ്ദുൽ മജീദ്. പരിചയക്കാർ ഓട്ടത്തിന്വിളിച്ചതുകൊണ്ടാണ് ഒന്നുംനോക്കാതെ പുറപ്പെട്ടത്. പൊതു- ജീവകാരുണ്യ പ്രവർത്തനങ്ങളിലുംസജീവമായിരുന്ന ഇദ്ദേഹം നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. മകളുടെ വിവാഹം നടത്താൻ പോലുംഅനുവദിക്കാതെ വിധി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയതിന്റെ നടുക്കത്തിലാണ് നാട്ടുകാർ‌. അന്നലെ വൈകിട്ട് ആറുമണിയോടെ ആണ് സംഭവം. മഞ്ചേരി കിഴക്കേതലയിൽ നിന്ന് പുല്ലൂരിലേക്ക്പോകുന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്. കർണാടകയിൽ നിന്നെത്തിയ ശബരിമലതീർത്ഥാടകരുടെ ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദിനെകൂടാതെ ഓട്ടോയിലെ യാത്രക്കാരായ മുഹ്സിന സഹോദരി തസ്നീമ, തസ്നിമയുടെ മക്കളായമോളി(7), റൈസ(3) എന്നിവരാണ് മരിച്ചത്.

അഗളി എക്സൈസ് നടത്തിയ റെയ്ഡില്‍ വാറ്റുചാരായ കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

അഗളി: അട്ടപ്പാടി പുതൂര്‍ ചാളയൂരില്‍ അഗളി എക്സൈസ് നടത്തിയ റെയ്ഡില്‍ വാറ്റുചാരായ കേന്ദ്രംതകര്‍ത്ത് വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു.ട്യൂബില്‍ സൂക്ഷിച്ചിരുന്ന15 ലിറ്റര്‍ വാറ്റ്ചാരായവും കണ്ടെടുത്തു നശിപ്പിച്ചു. ക്രിസ്മസ് -ന്യുഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായിനടത്തിയ റെയ്ഡിലാണ് വാറ്റുകേന്ദ്രം തകര്‍ത്തത്. ചാളയൂര്‍ ഊരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ പങ്കനാരിപള്ളം നീര്‍ചാലിനു സമീപംപാറക്കെട്ടുകള്‍ക്ക് ഇടയിലാണ് വാഷ് കണ്ടെത്തിയത്. കുടങ്ങളിലും പ്ലാസ്റ്റിക് ബാരലുകളിലുമായി ഒളിപ്പിച്ചിരുന്ന 830 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും 15 ലിറ്റര്‍ ചാരായവുമാണ് കണ്ടെത്തി കേസാക്കിയത്. അഗളി എക്‌സൈസ് ഇൻസ്‌പെക്ടര്‍ ജി സന്തോഷിനു ഇത് സംബന്ധിച്ചു രഹസ്യ വിവരംലഭിച്ചിരുന്നു. അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിലായി വ്യാജവാറ്റും വില്പനയും വര്‍ധിച്ചു വരുന്നതായി എക്സൈസ്ഇൻസ്പെക്ടര്‍ ജി. സന്തോഷ് പറഞ്ഞു. അഗളി എക്‌സൈസ് റേഞ്ച് പ്രിവന്‍റീവ് ഓഫീസര്‍ ജെ.ആര്‍. അജിത്, പ്രിവന്‍റീവ് ഓഫീസര്‍ കെ. മണികണ്ഠൻ, സിഇഒമാരായ ആര്‍ പ്രതീപ്, എ.കെ. ലക്ഷ്മണൻ, ടി.കെ. ഭോജൻ, ഡ്രൈവര്‍ അനൂപ്എന്നിവര്‍ അടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

മാവേലിക്കരയില്‍ ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍നിന്ന്ചാടി മരിച്ചു.

മാവേലിക്കര പുന്നമൂട് ആനക്കുട്ടില്‍ നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയുംകുട്ടിയുടെ പിതാവുമായ ശ്രീമഹേഷാണ് ട്രെയിനില്‍നിന്ന് ചാടി മരിച്ചത്. കേസിലെ വിചാരണയ്ക്കായിവെള്ളിയാഴ്ച ആലപ്പുഴയിലെ കോടതിയില്‍ കൊണ്ടുവന്നശേഷം തിരികെ തിരുവനന്തപുരം സെന്‍ട്രല്‍ജയിലിലേക്ക് പോകുന്നവഴി ശാസ്താംകോട്ടയില്‍വെച്ചാണ് ഇയാള്‍ ട്രെയിനില്‍നിന്ന് ചാടിയത്.

പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന,യുവതി മരണപ്പെട്ടു

താനൂർ:*പ്രസവത്തെതുടർന്ന്അബോധാവസ്ഥയിലായി ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. തെയ്യാല റോഡ്  ഖാദിരിയ്യ നഗറിൽ കത്താലി ഷാഫിയുടെ ഭാര്യ ഖദീജ(35)ആണ് കോഴിക്കോട് സ്വകാര്യആശുപത്രിയിൽ മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ പെൺ കുഞ്ഞിന് ജന്മം നൽകിയത്. മറ്റു മക്കൾ : മുഹമ്മദ് ഷെഹീൻ. ആയിഷ ഷിഫ.ഖബറടക്കം ഇന്ന് വൈകിട്ട് 4മണിക്ക് നടക്കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനം സംഘടിപ്പിച്ചു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനം സംഘടിപ്പിച്ചു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്‌സൻ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി , കൗൺസിലർ അബ്ബാസ്…

*സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിനെതിരേ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാൻ.*

നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഇത് ഉല്ലാസയാത്രയാണോ? പരാതി വാങ്ങാൻ മാത്രമാണ് യാത്ര. ഒരു പരാതികള്‍ക്കും പരിഹാരം കാണുന്നില്ലെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. മൂന്ന് ലക്ഷം പരാതി കിട്ടിയെന്നാണ് പറയുന്നത്. ഇത് കളക്‌ട്രേറ്റിലോ മറ്റിടങ്ങളിലോസ്വീകരിക്കാവുന്നതാണ്. അല്ലെങ്കില്‍ സെക്രട്ടേറിയറ്റില്‍ തന്നെ നേരിട്ടെത്തി നല്‍കാവുന്നതാണ്. പരാതി സ്വീകരിച്ച്‌ അവിടെവച്ചുതന്നെ പരിഹാരം കാണുകയായിരുന്നെങ്കില്‍ അതായിരുന്നുയാത്രയുടെ ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.  സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധിക്കു കാരണം സര്‍ക്കാര്‍ നയങ്ങളാണെന്നും ഗവര്‍ണര്‍ആരോപിച്ചു. ഒരു ഭാഗത്ത് അനാവശ്യധൂര്‍ത്ത് നടക്കുകയാണ്. വര്‍ഷങ്ങളോളം സേവനംചെയ്തവര്‍ക്ക് പെൻഷൻ നല്കാൻ പണമില്ല. മന്ത്രിമാരുടെ സ്റ്റാഫായി രണ്ടുവര്‍ഷം ജോലിചെയ്തവര്‍ക്ക് പെൻഷൻ നല്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാരാംകുന്ന് ഡിവിഷനിലെ മദ്രസ്സ കോട്ടേഴ്സ് റോഡ് നഗരസഭ ചെയർമാൻ അഷറഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. 

വളാഞ്ചേരി :-വളാഞ്ചേരി നഗരസഭ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാരാംകുന്ന് ഡിവിഷനിലെ മദ്രസ്സ കോട്ടേഴ്സ് റോഡ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലറും വൈസ് ചെയർപേഴ്സനുമായ' റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. 435000 രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്താണ് പണി പൂർത്തീകരിച്ചിട്ടുള്ളത്.അസൈനാർ പറശ്ശേരി,കെ.വി…

അബ്ദുന്നാസർ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കോഴിക്കോട്: അബ്ദുന്നാസർ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂറോസംബന്ധമായ വിശദമായ പരിശോധനയ്‍ക്കായാണ് അദ്ദേഹം ഇവിടെ എത്തിയത്. ന്യൂറോളജിസ്റ്റ് ഡോ. അബ്ദുസ്സലാമാണ് പരിശോധനയ്ക്കു മേല്‍നോട്ടം വഹിക്കുന്നത്.

വെള്ളിമാൻകുന്ന് അങ്കണവാടിയുടെ പ്രവൃത്തി ആരംഭിച്ചു.

വളാഞ്ചേരി നഗരസഭയിലെ കമ്മുട്ടിക്കുളം ഡിവിഷനിലെ വെള്ളിമാൻകുന്ന് അംഗനവാടിയുടെനിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി.എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചാണ് അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.നഗരസഭ ചെയർമാൻഅഷ്റഫ് അമ്പലത്തിങ്ങൽ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു.മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ റൂബി ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ നൗഷാദ് നാലകത്ത്സ്വാഗതം പറഞ്ഞു.രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവർത്തകരായ ടി.കെ ആബിദലി,യാസർഅറഫാത്ത്,പി.ടി നിസാർ,എം.മുസ്തഫ,റഫീഖ്,വി.പി കാലിദ്,അഷ്റഫ്,സിദ്ധീഖ് മാസ്റ്റർ,ഹസ്സൻമൊയ്തീൻ,അങ്കണവാടി ടീച്ചർ ബീനഫൈസൽ പള്ളിയിലിൽ തുടങ്ങിയവർ പങ്കെടുത്തു.