/2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവാസി സഭ സംഘടിപ്പിച്ചു

2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവാസി സഭ സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭയുടെ 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവാസി സഭസംഘടിപ്പിച്ചു.സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺഹാളിൽ വെച്ച് നടന്ന പ്രവാസി സഭനഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കലാകായികസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.വാർഷിക പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട് നഗരസഭ നടപ്പിലാക്കേണ്ട നിർദേഷങ്ങൽ പ്രവാസി സംഘടനകളുടെഭാരവാഹികളും,പൊതുപ്രവർത്തകരുമായ സലാം വളാഞ്ചേരി,ജാഫർനീറ്റുക്കാട്ടിൽ,മുഹമ്മദലി,മുസ്തഫ,ഷൈഖ് അബ്ദുള്ള,അബൂ ത്വാഹിർനൗഷാദ് കൊട്ടാരംഎന്നിവർ അവതരിപ്പിച്ചു.പ്രവാസം അവസാനിപ്പിച്ച് നാട്ടിൽസംരംഭം ആരംഭിക്കുന്നവർക്ക് നിരവധിസംരംഭങ്ങളെ കുറിച്ചും,സബ്സിഡി ലോണുകളെ സംബന്ധിച്ചും വ്യവസായ വകുപ്പിന്റെ ആർ.പിജിതിൻ ക്ലാസ്സ് എടുത്തു.നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്,വികസന കാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,കൗൺസിലർമാരായ .പി അച്ചുതൻ,സിദ്ധീഖ് ഹാജികളപ്പുലാൻ,ഹസീന വട്ടോളികെ.വി ഉണ്ണികൃഷ്ണൻ,സദാനന്ദൻ കോട്ടീരി,സാജിത ടീച്ചർ എന്നിവർസംസാരിച്ചു.