PFA (പൂക്കാട്ടിരി ഫുട്ബോൾ അസോസിയേഷൻ ) എന്ന പേരിൽ ഒരു സംവിധാനത്തിനു രൂപംനൽകി. 

പൂക്കാട്ടിരി കേന്ദ്രമായിക്കൊണ്ട് സമീപ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ക്‌ളബ്ബുകളുടെയും, കൂട്ടായ്മകളുടെയും ഒരു പൊതു വേദിയായി ക്കൊണ്ട് ഫുട്ബാളിനെയും, അനുബന്ധ കായികരംഗങ്ങളെയും പരിപോഷി പ്പിക്കുന്നതിനും, വളർന്നു വരുന്ന യുവ പ്രതിഭകളെവാർത്തെടുക്കുന്നതിനുമായി PFA (പൂക്കാട്ടിരി ഫുട്ബോൾ അസോസിയേഷൻ ) എന്ന പേരിൽ ഒരുസംവിധാനത്തിനു രൂപം നൽകി. അതിന്റെ ആദ്യ പൊതുയോഗം പൂക്കാട്ടിരി ഫെസ്റ്റിവ പാർട്ടി ഹാളിൽനടന്നു. പരിസര പ്രദേശങ്ങളിലെ എല്ലാ ക്ലബുകളുടെയും കൂട്ടായ്മ കളുടെയും രാഷ്ട്രീയസാമൂഹ്യ,പൊതു സേവന രംഗങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.2024 ലെ അഖിലേന്ത്യസെവൻസ് ടൂർണമെന്റ് നല്ല രീതിയിൽ സംഘടിപ്പിക്കാനായി വിപുലമായ ഒരു സംഘടക സമിതിയെയും വിവിധ സബ് കമ്മിറ്റി കളെയും തിരഞ്ഞെടുത്തു. 50 പേര് അടങ്ങുന്ന എക്സികുട്ടീവ് കമ്മറ്റിയും, 15 പേരടങ്ങുന്ന രക്ഷധികാര സമിതിയും നിലവിൽ വന്നു. 10O ലധികം യുവാക്കളും ധാരാളംമുതിർന്ന പൗരന്മാരും പങ്കെടുത്ത പൊതു യോഗത്തിൽ കൺവീനർ VP,കുഞ്ഞുട്ടി കയ്യാല സ്വാഗതംപറഞ്ഞു.ചെയർമാൻ റഷീദ് കിഴിശ്ശേരി PFA യുമായും, ടൂർണമെന്റ് മായും ബന്ധപ്പെട്ട കാര്യങ്ങൾവിശദീകരിച്ചു. സംഘടക സമിതി ഭാരവാഹികളായ t.tജബ്ബാർ ,വാഹിദ് തൊട്ടിയാൻ, സമദ് മച്ചിങ്ങൽ, അയൂബ് PT, സൈഫുദ്ധീൻ C, ഷെഫീഖ് പാലാറ, രക്ഷധികാരികൾ ആയ മുഹമ്മദ്‌ കുട്ടി ഹാജി, ബിനു മാസ്റ്റർ, മൊയ്‌ദു എടയൂർ എന്നിവർ നേതൃത്വം നൽകി. വിവിധ സബ് കമ്മറ്റി ഭാരവാഹികൾആയി  ഷെഫീഖ് p ,മൊയ്‌ദു kp, ലത്തീഫ് ബാബു, ഇബ്രാഹിം ഡാനി,മുസ്തഫ മുത്തു, rayinkutty, മുജീബ് NT, ഉമ്മർ, sarafuddin,മോനുട്ടി, മുർഷിദ് എന്നിവരെ തിരഞ്ഞെടുത്തു. മുഴുവൻതീരുമാനങ്ങളും ഏക കണ്ഠമായി അംഗീകരിച്ചു ടൂർണമെന്റും ഭാവി പരിപാടി കളും വിജയിപ്പിക്കാൻതീരുമാനിച്ചു.

പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു 

വളാഞ്ചേരി :എടയൂർ പഞ്ചായത്ത് ഭരണ സമിതി കിഡ്നി രോഗികൾക്ക് അനുവദിച്ച ധന സഹായംതടഞ്ഞു വെച്ച മെഡിക്കൽ ഓഫീസറുടെ അനാസ്ഥക്കെതിരെ യു. ഡി .എഫ് .എടയൂർ പഞ്ചായത്ത്കമ്മിറ്റി സി. കെ. പാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കോട്ടക്കൽ നിയോജകമണ്ഡലം യു .ഡി. എഫ് കൺവീനർ സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് വിനു പുല്ലാനൂർ മുഖ്യപ്രഭാഷണം നടത്തി. യു .ഡി. എഫ്പഞ്ചായത്ത് ചെയർമാൻ കെ. കെ. മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ഹസീന ഇബ്രാഹിം,ദളിത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് കെ. പി. വേലായുധൻ, എ .കെ. മുസ്തഫ, ഷാഫി വള്ളൂരാൻ, എം. ടി അസീസ്, റഷീദ് കിഴിശ്ശേരി, മൊയ്‌തുഎടയൂർ, പി. ടി. അയ്യൂബ്,റസീന യൂനസ്,ബഷീർ മാവണ്ടിയൂർ, എ. കെ. മാനു, അസീസ്പറക്കുണ്ടൻ,ജാഫർ പുതുക്കൂടി എന്നിവർ പ്രസംഗിച്ചു.

*പുതുവത്സര സമ്മാനമായി

*ഒരു ലക്ഷം രൂപയുടെ* *പുസ്തകവുമായി വളാഞ്ചേരി നഗരസഭ* വളാഞ്ചേരി:പുതുവത്സര സമ്മാനമായി വളാഞ്ചേരി നഗരസഭ ഒരു ലക്ഷം രൂപയുടെ പുസ്തകംനഗരസഭ സ്വരാജ് ലൈബ്രറിയിലേക്ക് കൈമാറി.നഗരസഭ 2023-24 വാർഷിക പദ്ധയിൽ ഒരു ലക്ഷംരൂപ വകയിരുത്തിയാണ് പുസ്തകങ്ങൾ വാങ്ങിയത്.സ്വരാജ് ലൈബ്രറി ഹാളിൽ വെച്ച് നടന്ന പരിപാടിനഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.ചെയർമാനിൽ നിന്നും മുൻജില്ല പഞ്ചായത്ത് മെമ്പർ കെ.എം.അബ്ദുൽ ഗഫൂർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.നഗരസഭ വിദ്യാഭ്യാസകലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷനായി. മാനവേന്ദ്രനാഥ്വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. വളരാം വായനയിലൂടെ എന്ന പേരിൽ ആരംഭിച്ച മെമ്പർഷിപ്പ്കാംപയിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ സി.ഡി.എസ്.മെമ്പർ ഖൈറുന്നീസക്ക് അംഗത്വംനൽകി നിർവ്വഹിച്ചു.നഗരസഭ കൗൺസിലർമാരായ കെ.സിദ്ദീഖ് ഹാജി, ഉമ്മുഹബീബ,ഹസീനവട്ടോളി,സി.ഡി.എസ്.ചെയർപേഴ്സൺ അഷിത റഷീദ്, മുതിർന്ന മാധ്യമ പ്രവർത്തകൻസി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.നഗരസഭ ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത്സ്വാഗതവും കൗൺസിലർ ബദരിയ്യ മുനീർ നന്ദിയും പറഞ്ഞു. ആദ്യഘട്ടത്തിൽ നഗരസഭ പതിനൊന്ന്ലക്ഷത്തോളം രൂപ ചെലവിച്ച് ആധുനിക രീതിയിൽ ലൈബ്രറി നവീകരിച്ചിരുന്നു. പുസ്തകവണ്ടി, പ്രതിമാസ ചർച്ചകൾ, വനിത, വയോജന, ബാല കൂട്ടായ്മ എന്നിവക്കും പരിപാടിയിൽ രൂപം നൽകി.

അഭയ ഭവൻ വയോജന കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പ്രാർത്ഥനയോടെ ആരംഭിച്ചു. 

കോട്ടപ്പടിയിൽ പ്രവർത്തനം പുനരാരംഭിക്കുന്ന  അഭയ ഭവൻ വയോജന കേന്ദ്രത്തിന്റെ നവീകരണപ്രവർത്തനങ്ങൾ പ്രാർത്ഥനയോടെ ആരംഭിച്ചു. കുന്നംകുളം ഭദ്രാസന മെത്രോപ്പോലീത്തായും അഭയഭവൻ പ്രസിഡന്റ് കൂടിയായ അഭിവന്ദ്യ ഡോ ഗീവര്ഗീസ് മാർ യൂലിയോസ്‌ തിരുമേനി മുഖ്യകാർമികത്വം വഹിച്ചു. ഭദ്രാസന വൈദീക സംഘം സെക്രട്ടറി ഫാ. ജോൺ ഐസക് , അഭയ ഭവൻ ഡയറക്ടർ ഫാ. ഷിജുകാട്ടിൽ, നവീകരണ പ്രവർത്തങ്ങളുടെ മുഖ്യ സ്പോൺസർ കൂടിയായ  സന്തോഷ് ഗീവർ, സഭമാനേജിങ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന കൗൺ സിൽ അംഗങ്ങൾ, അഭയ ഭവൻ ഡയരക്ടർബോർഡ് അംഗങ്ങൾ, അഭയ ഭവൻ സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. നവീകരണ പ്രവർത്തങ്ങൾക്ക് ആർത്താറ്റ്‌ പ്രവർത്തിക്കുന്ന Xtrem Builders നേതൃത്വംനൽകും.

ജെസ്ന തിരോധാനക്കേസ്; അന്വേഷണം അവസാനിപ്പിച്ച് സിബിഐ

ജെസ്ന തിരോധാനക്കേസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ജെസ്നയെ കണ്ടെത്താനായില്ലഎന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കൊച്ചിയിലെ സിബിഐ കോടതിയിലാണ് റിപ്പോർട്ട്സമർപ്പിച്ചത്. സിബിഐയുടെ കൊച്ചി യൂണിറ്റ് ആണ് ജെസ്നയുടെ തിരോധാനം അന്വേഷിച്ചിരുന്നത് അഞ്ചു വർഷങ്ങൾക്കു മുൻപ് എരുമേലിയിലെ വീട്ടിൽ നിന്നിറങ്ങിയ ജസ്‌ന മരിയ ജയിംസ്എവിടെയെന്നതിൽ വർഷങ്ങളായി ദുരൂഹത തുടരുകയാണ്. ജസ്‌ന വിവാഹം കഴിച്ച്വിദേശത്തുണ്ടെന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഈനിഗമനം തള്ളിയാണ് സിബിഐ അന്വേഷണം നടത്തിയത്. 2018 മാർച്ച് 22നാണു മുക്കൂട്ടുതറയിലെ വീട്ടിൽ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്നുപറഞ്ഞിറങ്ങിയ ജസ്‌നയെ കാണാതാകുന്നത്. ഇതിന് പിന്നാലെ ലോക്കൽ പൊലീസുംക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജസ്‌ന എവിടെയെന്ന് കണ്ടെത്താൻസാധിച്ചിരുന്നില്ല. ടോമിൻ തച്ചങ്കരി ക്രൈംബ്രാഞ്ച് മേധാവിയായിരിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട്ചില പരാമർശങ്ങൾ ഉണ്ടായിരുന്നു.

ഡിവൈഎഫ്ഐ  കാൽനട പ്രചരണ ജാഥ നടത്തി

എടപ്പാൾ: ഡിവൈഎഫ്ഐ ജനുവരി 20ന് കാസർഗോഡ് മുതൽ  തിരുവനന്തപുരം വരെ   നടത്തുന്ന മനുഷ്യചങ്ങലയുടെ ഭാഗമായി അയങ്കലം മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ നടത്തി. സെക്രട്ടറി അരുൺ കാരാട്ട് ജാഥാ ക്യാപ്റ്റൻ, മേഖലാ പ്രസിഡന്റ് രഞ്ജിത്ത് മാനേജർ, മേഖാലാ കമ്മിറ്റി അംഗം മോനിഷ മോഹൻ വൈസ് ക്യാപ്റ്റനായ ജാഥ ഡിവൈഎഫ്ഐ തവനൂർബ്ലോക്ക് സെക്രട്ടറി വിമൽ ഉദ്ഘാടനം ചെയ്തു. മേഖലയിലെ ഒൻപത് യുണിറ്റുകളിൽ സ്വീകരണം നൽകി. വിപിൻ രാജ്, ജിഷ്ണു കുരട, അബുസാലിഹ് എന്നിവർ സംസാരിച്ചു. അയങ്കലത്ത് നടന്ന സമാപനയോഗം ഡിവൈഎഫ്ഐ സംസ്ഥന കമ്മിറ്റി അംഗം മുനീർ ഉദ്ഘാടനംചെയ്തു.

എടപ്പാൾ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

എടപ്പാൾ: ഗ്രാമ പഞ്ചായത്തിലെ ജനകീയാസൂത്രണം 2024-25 വാർഷിക പദ്ധതി രൂപീകരണവുമായിബന്ധപ്പെട്ട വികസന സെമിനാർ സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് സിവിസുബൈദ ടീച്ചറയുടെ അധ്യക്ഷതയിൽ  സെമിനാർ പൊന്നാനി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖ വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്സൺ ക്ഷമ റഫീഖ് അവതരിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് പി പി മോഹൻദാസ്, ആർ ഗായത്രി, കെ പ്രഭാകരൻ, ആസിഫ്പൂക്കരത്തറ, പി വി രാധിക, എൻ ആർ അനീഷ്, എ ദിനേശൻ, കെ വിജയൻ, സി രവീന്ദ്രൻ, നാസർ, തുടങ്ങിയവരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി  പ്രതിനിധികളും സംസാരിച്ചു. വൈസ്പ്രസിഡണ്ട് കെ പ്രഭാകരൻ സ്വാഗതവും സെക്രട്ടറി  സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചയുംക്രോഡീകരണവും നടക്കും.

കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ തീപിടിത്തം 

കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ തീപിടിത്തം. മത്സ്യന്ധന സാമഗ്രികള്‍ സൂക്ഷിക്കുന്നഷെഡുകളില്‍ ആണ് തീ പടര്‍ന്നത്. മീഞ്ചന്തയില്‍ നിന്ന് നാല് യൂണിറ്റും, താനൂരില്‍ നിന്ന് ഒരുയൂണിറ്റ് ഫയര്‍ ഫോഴ്‌സും എത്തിയാണ് തീ അണച്ചത്. ബോട്ടുകളിലേക്കുള്ള ഇന്ധനം, മത്സ്യബന്ധന വലകള്‍, ജനറേറ്റര്‍, പ്ലാസ്റ്റിക് ബോക്‌സുകള്‍തുടങ്ങിയവ സൂക്ഷിച്ച ഷെഡുകള്‍ക്കാണ് തീ പിടിച്ചത്. 25ഓളം താത്കാലികമായി കെട്ടിയുണ്ടാക്കിയഷെഡുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരു മണിക്കൂര്‍ കൊണ്ടാണ് ഫയര്‍ഫോഴ്‌സും, നാട്ടുകാരുംചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയത് 

കായിക മഹോത്സവത്തിന് തിരൂരിൽ സമാപനമായി

തിരൂർ: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിലെ വിവിധഭാഗങ്ങളിലായി നടന്ന കായിക മഹോത്സവത്തിന് തിരൂരിൽ സമാപനം. എം.ഇ.എസ് സെൻട്രൽസ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ കളക്ടർ വി.ആർ വിനോദ്, നഗരസഭ അധ്യക്ഷ എ.പി. നസീമ, തിരൂർ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വ. യു സൈനുദ്ധീൻ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, മുൻ ഇന്റർ നാഷണൽഫുട്ബോളർ സി.കെ വിനീത്, നഗരസഭ ഉപാധ്യക്ഷൻ പി. രാമൻകുട്ടി, പ്രതിപക്ഷ നേതാവ് അഡ്വ. എസ്. ഗിരീഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽകുമാർ, കൗൺസിൽഎക്സിക്യൂട്ടിവ് പി. ഹൃഷികേശ്കുമാർ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ ആഷിഖ്കൈനിക്കര, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം.ആർ രഞ്ജിത്, എം.ഇ.എസ് സെൻട്രൽ സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത്, ജില്ലാ സ്പോർട്സ്കൗൺസിൽ എക്സിക്യൂട്ടിവ് മെമ്പർ കെ. വത്സല, സ്വാഗത സംഘം ജനറൽ കൺവീനർ ഗഫൂർ പി. ലില്ലീസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടന്ന കായികമത്സര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി.

മലപ്പുറം വിജിലൻസ് ഓഫീസിന് ഐ.എസ്.ഒ അംഗീകാരം

മലപ്പുറം: അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഓഫീസ് സൗകര്യങ്ങൾ ഒരുക്കിയ മലപ്പുറംവിജിലൻസ് ഓഫീസ് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മലപ്പുറം വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയിൽ നടന്ന ചടങ്ങിൽ ഐ.എസ്.ഒ ഡയറക്ടർ ഡോ.ശ്രീകുമാറിൽ നിന്ന്ഉത്തരമേഖലാ പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിൽ അംഗീകാരപത്രം ഏറ്റുവാങ്ങി. ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫിഖ് അധ്യക്ഷത വഹിച്ചു. ഐ.എസ്.ഒ ഡയറക്ടർഡോ.ശ്രീകുമാർ വിഷയാവതരണം നടത്തി. ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കുള്ള സൗകര്യം, ശുചിത്വം, ഓഫീസ് അന്തരീക്ഷം, ഓഫീസ് കെട്ടിടത്തിന്റെയും പരിസരങ്ങളുടെയും മികവ് തുടങ്ങിയവപരിഗണിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.  സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിജിലൻസ് ഓഫീസ്അംഗീകാരം നേടുന്നത്. അഡീഷണൽ എസ്.പി പി.എം പ്രദീപ്, ഡി.വൈ.എസ്.പിമാരായ ഗംഗാധരൻ, പി.അബ്ദുൽ ബഷീർ, കെ.പി.എ പ്രസിഡന്റ് ശരത് നാഥ്, എൻ.ജി.ഒ ക്വാർട്ടേഴ്‌സ് അസോസിയേഷൻപ്രസിഡന്റ് സുപ്രഭ തുടങ്ങിയവർ സംസാരിച്ചു. ഐ.ഒ.പി ജ്യോതീന്ദ്രകുമാർ സ്വാഗതവും സ്റ്റെപ്‌റ്റോജോൺ നന്ദിയും പറഞ്ഞു.