വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റേഷൻ സെന്റർ,വഴിയോര വിശ്രമ കേന്ദ്രം എന്നിവ നാടിന് സമർപ്പിച്ചു. മെറ്റീരിയൽ കളക്ഷൻ ഫെസിലിമേഷൻ സെന്റർ കോട്ടക്കൽ നിയോജമണ്ഡലം എം.എൽ.എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങളും,വഴിയോര വിശ്രമ കേന്ദ്രം എൽ.എസ്.ജി.ഡി വിഭാഗം ഡെപ്യൂറ്റി ഡയറക്ടർ മുരളീധരൻ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.നഗസഭയിലെ എം.സി.എഫ് ജില്ലക്ക് തന്നെ അഭിമാനമാണെന്നും,തദ്ധേശ സ്വായം ഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്നതാണെന്നും എം.എൽ.എ പറഞ്ഞു.KSWMP ഫണ്ട് ഉപയോഗിച്ച് കൺവെയർ ബെൽറ്റ് അടക്കമുള്ള യന്ത്രങ്ങൾ സ്ഥാപിച്ച് പ്രവർത്തിക്കുന്ന ജില്ലയിലെ തന്നെ ആദ്യത്തെ എം.സി.എഫ് ആണ് നഗരസഭയിൽ ആരംഭിക്കുന്നത്.എം.സി.എഫ്,വഴിയോര വിശ്രമ കേന്ദ്രം എന്നീ കെട്ടിടങ്ങൾ നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.ഹരിതകർമ്മ സേന വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ എം.സി.എഫിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ വളരെ പ്പെട്ടന്ന് തന്നെ പുനരുപയോഗിക്കാനും,അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംസ്ക്കരിക്കുന്നതിനും സഹായരമാകും.ജൈവ മാലിന്യങ്ങൽ ഗാർഹിക തലത്തിൽ തന്നെ നല്ല രീതിയിൽ സംസ്കരിക്കാൻ നഗരസഭ നിരവധി പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് സ്വാഗതം പറഞ്ഞു.മലപ്പുറംKSWMP ഫിനാഷ്യൽ മാനേജ്മെന്റ്എക്സ്പേർട്ട്
സതീശൻ,മലപ്പുറം ജില്ലാ ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ ജോതിഷ് മണാശേരി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റൂബി ഖാലിദ്,സി.എം റിയാസ് ,ദീപ്തി ഷൈലേഷ്,ടി.കെ ആബിദലി,പറശ്ശേരി അസൈനാർ,രാജൻ മാസ്റ്റർ,നീറ്റുകാട്ടിൽ മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു.നഗരസഭ സെക്രട്ടറി എച്ച്.സീന റിപ്പോർട്ട് അവതരിപ്പിച്ചു.കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ
,ഈസ നമ്പ്രത്ത്,ഷിഹാബ് പാറക്കൽ,എൻ.നൂർജഹാൻ,സുബിത രാജൻ,തസ്ലീമ നദീർ,ഷാഹിന റസാഖ്,ഹസീന വട്ടോളി,ആബിദ മൻസൂർ,കെ.വി ഉണ്ണികൃഷ്ണൻ,സദാനന്ദൻ കോട്ടീരി,ക്ലീൻസിറ്റി മാനേജർ ടി.പി അഷ്റഫ്,നഗരസഭ ഉദ്യോഗസ്ഥർ,ഹരിതകർമ്മ സേനാംഗങ്ങൾ,കുടുംബശ്രീ പ്രവർത്തകർ,തൊഴിലുറപ്പ് ജീവനക്കാർ,നാട്ടുക്കാർ തുടങ്ങിയവർ സംബന്ധിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് നന്ദി പറഞ്ഞു.










