എടയൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പതിനൊന്നാം വാർഡിൽ കോൺക്രീറ്റ് ചെയ്ത പള്ളി റോഡ് – പുല്ലത്തിടവഴി മേൽഭാഗം, താഴെ ഭാഗം എന്നീ റോഡുകൾ പതിനൊന്നാം വാർഡ് മെമ്പർ കെ പി വിശ്വനാഥൻ ഗതാഗതത്തിനായി തുറന്നു കൊടുത്തു. മൂന്നാക്കൽ പള്ളി റോഡിൽ വാഹന ഗതാഗതത്തിന് വളരെയധികം പ്രയാസമനുഭവിച്ചിരുന്ന പുല്ലത്തിടവഴി ഭാഗത്ത് ഈ രണ്ടു റോഡുകളും ഗതാഗതയോഗ്യമായത് പ്രദേശവാസികൾക്ക് വലിയ അനുഗ്രഹമായി. കെ.പി. മൊയ്തു, ജമാൽ മുഹമ്മദ്, ഖാലിദ് തൊട്ടിയൻ, സമീർ കണ്ണംകോളിൽ, സുലൈമാൻ,സാജിദ ,സബ്നറിയാസ്, ഷാഹുൽ, അൻവർ സാദത്ത്, രാമചന്ദ്രൻ കാരയിൽ, മുജീബ് റഹ്മാൻ ചെങ്കുണ്ടൻ , അബ്ദുസലാം കൂരിപ്പറമ്പിൽ, മൊയ്തീൻഷാ , തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് മധുരം പകരാൻ പ്രദേശവാസികൾ ലഡു വിതരണം ചെയ്തു.










