/ഇടവിളക്കിറ്റ് വിതരണം ആരംഭിച്ചു

ഇടവിളക്കിറ്റ് വിതരണം ആരംഭിച്ചു

ഇടവിളക്കിറ്റ് വിതരണം ആരംഭിച്ചു

വളാഞ്ചേരി നഗരസഭയുടെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക മേഖലയുടെ വികസനത്തിന് വേണ്ടി നഗരസഭ നടപ്പിലാക്കുന്ന ഇടവിളക്കിറ്റ് വിതരണം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷതവഹിച്ചു.800 ഓളം ഗുണഭോക്തക്കൾക്കാണ് പദ്ധതിയിലൂടെ ഇടവിള കിറ്റ് ലഭിക്കുക.നാല് ലക്ഷം രൂപയാണ് പദ്ധതിക്കായി ഫണ്ട് നഗരസഭ വകയിരുത്തിയിട്ടുള്ളത്. ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാവുത്ത് തുടങ്ങിയവയാണ് ഇടവിള കൃഷിക്കായി നൽകുന്നത്. അസിസ്റ്റന്റ് കൃഷി ഓഫീസർ രമേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്,വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർമാരായ ഈസ നമ്പ്രത്ത്,തസ്ലീമ നദീർ,ഫൈസൽ അലി തങ്ങൾ,കെ.വി ഉണ്ണികൃഷ്ണൻ,സദാനന്ദൻ കോട്ടീരി, കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ തുടങ്ങിയവർ സംസാരിച്ചു.