/ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള  പറഞ്ഞു.വി.എച്ച്.എസ്.എസ് 73-ാം വാർഷികംഉദ്ഘാടനം ചെയ്തു 

ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള  പറഞ്ഞു.വി.എച്ച്.എസ്.എസ് 73-ാം വാർഷികംഉദ്ഘാടനം ചെയ്തു 

വളാഞ്ചേരി :പ്രതിഭകളായ കുട്ടികളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുക എന്നത് അധ്യാപകരുടെയും സമൂഹത്തിൻറെ ഉത്തരവാദിത്തമാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.
വി.എച്ച്.എസ്.എസ് 73-ാം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. ഡോ. കെ.ടി.ജലീൽ എം.എൽ.എ, വാർഡ് കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ സംസാരിച്ചു. പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി സ്വാഗതവും, പി. നൗഷാദ് നന്ദിയും പറഞ്ഞു. ഹയർ സെക്കൻററി രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി അഭിമന്യു വരച്ച ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ ചിത്രം അദ്ദേഹത്തിന് കൈമാറി.
രാവിലെ വി.എച്ച്.എസ്.എസ് , ഗേൾസ് എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളിൽ നിന്നും ഈ അധ്യയന വർഷം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും,സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ അനുസ്മരണവും നടന്നു. ഗേൾസ് ഹയർ സെക്കൻററി പി.ടി.എ പ്രസിഡൻറ് സലാം കവറോടി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ സ്വാഗതം പറഞ്ഞു.സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ അനുസ്മരണം സ്കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി പി. സുരേഷ് നിർവഹിച്ചു. പ്രധാനധ്യാപിക സി.ആർ. ശ്രീജ, പി. ഉണ്ണികൃഷ്ണൻ, പി.ജി. ജ്യോതികൃഷ്ണൻ, എം. ലീല സംസാരിച്ചു.
വിരമിക്കുന്ന അധ്യാപകരായ ഗേൾസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ടി.വി. സുജ, ഇരു വിദ്യാലയങ്ങളിലെയും അധ്യാപകരായ കെ.കെ. ലീന, എൻ. സുഷമ, എം.കെ. സുനന്ദ, യു.പി. സുരേഷ്, പി. ചന്ദ്രശേഖരൻ എന്നിവർ മറുപടി പ്രസംഗം നടത്തി.വിരമിക്കുന്നവർക്ക് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി, പി.ടി.എ ഉപഹാര സമർപ്പണം നടത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. പ്രേംരാജ് നന്ദിയും പറഞ്ഞു.