മേഴത്തൂർ മുണ്ടെമഠത്തിൽ ചിറങ്ങര വളപ്പിൽ മനോജിന്റെ വീട്ടിലാണ് കഴിഞ്ഞ നവംബറിൽ മോഷണംനടന്നത്. ആളില്ലാത്ത വീട്ടിൽ പകൽ സമയത്ത് അടുക്കള ഭാഗത്തുകൂടെ വന്ന് മോഷണം ശ്രമംനടത്തുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചു തൃത്താല പോലീസ് നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരിമുള്ളൂർക്കര സ്വദേശി സന്തോഷ് (35) പിടിയിലായത്. അടുക്കള ഭാഗത്തെ വർക്ക് ഏരിയയുടെ ഗ്രില്ലിന്റെ പൂട്ട് പൊളിക്കുന്നത് സിസിടിവിയിൽപതിഞ്ഞിരുന്നു. സിസിടിവി ക്യാമറയും പ്രതി നശിപ്പിച്ചു. വീട്ടിനകത്ത് അടുക്കളയുടെ റാക്കിൽഉണ്ടായിരുന്ന ഓട്ടുപാത്രങ്ങളും രണ്ട് സ്റ്റീൽ ടാപ്പുമാണ് മോഷണം നടത്തിയത്. മുള്ളൂർക്കരയിൽനിന്നാണ് ഇയാളെ പിടികൂടിയത്. പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി കോടതിയിൽഹാജറാക്കി.
വളാഞ്ചേരി നഗരസഭ യുടെ 2023 – 24 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കറവപശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന്റെ മൂന്നാം ഘട്ടം വിതരണം ആരംഭിച്ചു.
വളാഞ്ചേരി :-വളാഞ്ചേരി നഗരസഭ യുടെ 2023 - 24 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന്റെ മൂന്നാം ഘട്ടം വിതരണം ആരംഭിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അപേക്ഷ നൽകി ഗുണഭോക്ത്യ വിഹിതം…
വളാഞ്ചേരി നഗരസഭ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി അനുവദിച്ച പ്രിന്റർ , ലാപ് ടോപ്പ്എന്നിവ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ വിതരണംചെയ്തു.
വളാഞ്ചേരി:-ജി.എൽ.പി.കാട്ടിപ്പരുത്തി. സ്കൂളിനായി വളാഞ്ചേരി നഗരസഭ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി അനുവദിച്ച പ്രിന്റർ , ലാപ് ടോപ്പ് എന്നിവ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ വിതരണം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി എം മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച…
വട്ടപ്പാറ വളവിൽ അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു, 15 ഓളംപേർക്ക് പരിക്ക്
വളാഞ്ചേരി: വളാഞ്ചേരി വട്ടപ്പാറയിൽ അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന ബസ് മരത്തിൽ ഇടിച്ച്അപകടം. ഇന്നു രാവിലെ 6.45 ഓടെയായിരുന്നു അപകടം. ശബരിമലയിൽ നിന്ന്താമരശ്ശേരിയിലേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. 15 ഓളം പേർക്ക്പരിക്കേറ്റിട്ടുണ്ട്. ഇവരെ വളാഞ്ചേരി നടക്കാവിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിൽപ്രവേശിപ്പിച്ചു 22 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ശബരിമലയിൽ നിന്ന് തലശ്ശേരിയിലേക്ക് അയ്യപ്പഭക്തരുമായിപോവുകയായിരുന്ന ബസ് വട്ടപ്പാറ വളവിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട് മരത്തിലടിച്ചുനിൽക്കുകയായിരുന്നു എന്നാണ് നിഗമനം. അപകടത്തിൽ ബസന്റെ മുൻഭാഗം ഭാഗികമായിതകർന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്. വൻ അപകടമാണ്ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു.
പാലക്കാട് കുമരനല്ലൂരിൽ യുവാവിന്‍റെ അഴിഞ്ഞാട്ടം.
പാലക്കാട്: പാലക്കാട് കുമരനല്ലൂരിൽ യുവാവിന്‍റെ അഴിഞ്ഞാട്ടം. അക്രമം അഴിച്ചുവിട്ട യുവാവിനെ നാട്ടുകാര്‍ പിടികൂടിയശേഷം പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വ്യാപാരസ്ഥാപനത്തിൽ കയറിയ പെൺകുട്ടിക്ക് നേരെ യുവാവ് അപമര്യാദയായി പെരുമാറിയതിനെ തുടർന്നായിരുന്നു വാക്കേറ്റം ഉണ്ടായത്. സംഭവത്തെതുടര്‍ന്ന് പെൺകുട്ടി അലറി വിളിച്ചതോടെ വ്യാപാരികളും…
വളാഞ്ചേരി നഗരസഭയിലെ വാർഡ് 5 കാരാടിലെ മീമ്പാറ- കരിങ്കുറയിൽ റോഡ് നാടിന് സമർപ്പിച്ചു.
വളാഞ്ചേരി നഗരസഭയിലെ വാർഡ് 5 കാരാടിലെ മീമ്പാറ- കരിങ്കുറയിൽ റോഡ് നാടിന് സമർപ്പിച്ചു. വളാഞ്ചേരി:-പൊന്നാനി പാർലമെന്ററി എം.പി ഇ.ടി മുഹമ്മദ് ബഷീർ അവറുകളുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കോൺഗ്രീറ്റ് ചെയ്ത മീമ്പാറ-കരിങ്കുറയിൽ റോഡ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.102 മീറ്റർ നീളവും 3 മീറ്റർ…
അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതിവസീമ വേളേരി നിർവഹിച്ചു.
എടയൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് ൽ പുതിയതായി പണികഴിപ്പിച്ച സെന്റർ നമ്പർ 17 അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വസീമ വേളേരി നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ആയിഷ ചിറ്റകത്ത് അദ്ധ്യക്ഷത…
കാർഷിക സർവകലാശാല (പ്ലാനിങ്) ഡയറക്ടർ ഡോ.അനി എസ്.ദാസ് കുഴഞ്ഞുവീണു മരിച്ചു.
തിരുവനന്തപുരം: ദൂരദർശൻ കേന്ദ്രത്തിൽ ലൈവ് പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കാർഷിക സർവകലാശാല (പ്ലാനിങ്) ഡയറക്ടർ ഡോ.അനി എസ്.ദാസ് കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.10 നായിരുന്നു സംഭവമുണ്ടായത്. കൃഷിദർശൻ ലൈവ് പരിപാടിയിൽ പങ്കെടുക്കുതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. കൊല്ലം കടയ്ക്കൽ സ്വദേശിയാണ് അനി എസ് ദാസ്. ഹൃദയാഘാതമാണ് മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക…
വളാഞ്ചേരി പാലിയേറ്റിവ് കെയർ സംഘടിപ്പിക്കുന്ന സന്ദേശ പ്രചരണത്തിൻ്റെയും, വിഭവസമാഹരണത്തിൻ്റെയും പ്രചരണത്തിന് തുടക്കം കുറിച്ച് വളണ്ടിയർ സംഗമം
ജനവരി 15 പാലിയേറ്റിവ് കെയർ ദിനം, "ഞാനുമുണ്ട് പരിചരണത്തിന് " എന്ന സന്ദേശമുയർത്തി - വളാഞ്ചേരി പാലിയേറ്റിവ് കെയർ സംഘടിപ്പിക്കുന്ന സന്ദേശ പ്രചരണത്തിൻ്റെയും, വിഭവസമാഹരണത്തിൻ്റെയും പ്രചരണത്തിന് തുടക്കം കുറിച്ച് വളണ്ടിയർ സംഗമം നടന്നു, പാലിയേറ്റിവ്ദിനത്തിൻ്റെ പോസ്റ്റർ പ്രകാശനം നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ, Dr.. മുജീബ്റഹ്മാന് നൽകി പ്രകാശനം ചെയ്തു, ജനപ്രതിനിധികളും, സംഘടനാ പ്രതിനിധികളും ക്ലബ്ബ്ഭാരവാഹികളും സംബന്ധിച്ചു, ജനവരി 31 നുള്ളിൽ നഗരസഭയിലെ 33 വാർഡുകളിലും വിഭവസമാഹരണം നടത്താനും തീരുമാനിച്ചു, പാലിയേറ്റിവ് ദിനമായ ജനവരി 15ന്, വളാഞ്ചേരി ടൗണിൽജനകീയ പിന്തുണയോടെയും, വിദ്യാർത്ഥികളുടെ സഹകരണത്തോടെയും സന്ദേശ യാത്രയും, സാമ്പത്തിക സമാഹരണവും നടത്തും. സ്വാഗതം: സാലിഹ്അദ്ധ്യക്ഷൻ: Dr: മുജീബ് ,വിശദീകരണം. :ചെയർമാൻ ചർച്ചയിൽ KM ഗഫൂർ റംല മുഹമ്മദ് മാരാത്ത് മണി സുരേഷ്മലയത്ത്സദാനന്ദൻ കോട്ടീരി ബദരിയടീച്ചർ N'ജബ്ബാർ സലാം വളാഞ്ചേരിപാലാറകുഞ്ഞാപ്പുനന്ദി :സൈതാലിക്കുട്ടി ഹാജി.
വളാഞ്ചേരി നഗരസഭയിലെ ഭിന്നശേഷിക്കാർക്കായി വിനോദയാത്ര സംഘടിപ്പിച്ചു.
വളാഞ്ചേരി നഗരസഭയിലെ ഭിന്നശേഷിക്കാർക്കായി വിനോദയാത്ര സംഘടിപ്പിച്ചു. വളാഞ്ചേരി:-നഗരസഭയുടെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് വിനോദയാത്ര സംഘടിപ്പിച്ചത്.യാത്രയുടെ ഫ്ലാഗ് ഓഫ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.നഗര സഭയിലെ വിവിധ വാർഡുകളിൽ നിന്നായി 75 ഓളം ഭിന്നശേഷിക്കാരും അവരുടെ രക്ഷകർത്താക്കളും ആണ് വിനോദയാത്രയിൽ പങ്കെടുത്തത്.വളാഞ്ചേരിയിൽ നിന്നും മലമ്പുഴ ഡാം,ഫാന്റസി…










