*1 കോടി രൂപ വില വരുന്ന 1 കിലോ ഹാഷിഷ് ഓയിലുമായി വലമ്പൂര്‍ സ്വദേശിയടക്കം രണ്ടു പേർപെരിന്തൽമണ്ണയിൽ പിടിയിൽ* 

മലപ്പുറം: ആന്ധ്രയിൽ നിന്നും ഹാഷിഷ് ഓയിൽ കേരളത്തിലെത്തിച്ച് വിൽപന നടത്തുന്നസംഘത്തിലെ രണ്ടുപേർ പെരിന്തൽമണ്ണയിൽ പിടിയിൽ. അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു കോടിയോളംരൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്. വിശാഖപട്ടണത്ത് നിന്ന് കൊണ്ടു വരുന്നഹാഷിഷ് ഒരു ഗ്രാമിന്റെ ചെറിയ ഡപ്പികളിലാക്കിയാണ് വിൽപന. വയനാട് മേപ്പാടി സ്വദേശി പാമ്പനാൽ ബാബു സെബാസ്റ്റ്യൻ (51), അങ്ങാടിപ്പുറം വലമ്പൂർ സ്വദേശികൂരിമണ്ണിൽ സിദ്ദീഖ് (52) എന്നിവരാണ് 1.020 കിലോഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്. ആന്ധ്രയിൽ വിശാഖപട്ടണം, ധുനി എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിൽ വച്ച്വാറ്റിയെടുത്തുണ്ടാക്കുന്ന ഹാഷിഷ് തമിഴ്‌നാട്ടിലെ തിരുപ്പൂർ കേന്ദ്രീകരിച്ചുള്ള ഏജന്റുമാർ മുഖേനആവശ്യക്കാർക്ക് പറയുന്ന സ്ഥലത്തെത്തിച്ചു കൊടുക്കുന്ന മലയാളികളുൾപ്പടെയുള്ള സംഘംപ്രവർത്തിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ ചിലർ ഇതിന്റെ ഏജന്റുമാരായി പ്രവർത്തിക്കുന്നതായുംജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഗ്രാമിന് അയ്യായിരം മുതൽ പതിനായിരംരൂപ വരെ വിലവരുന്ന പാർട്ടി ഡ്രഗ് ഇനത്തിൽ പെട്ട ഹാഷ് എന്നറിയപ്പെടുന്ന മാരകശേഷിയുള്ളമയക്കുമരുന്നിനത്തിൽ പെട്ട ഹാഷിഷ് ആണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്. വിശാഖപട്ടണത്ത് നിന്ന് കൊണ്ടുവരുന്ന ഹാഷിഷ് ഒരു ഗ്രാമിന്റെ ചെറിയ ഡപ്പികളിലാക്കി വിൽപ്പനനടത്താനായാണ് കേരളത്തിലെത്തിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. സിദ്ദീഖുംസെബാസ്റ്റ്യനും ആന്ധ്രയിൽ ജോലിചെയ്യുന്ന സമയത്ത് പരിചയപ്പെട്ടതാണെന്നും ബാബുസെബാസ്റ്റ്യന്റെ പേരിൽ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ 18 കിലോഗ്രാം കഞ്ചാവ് പിടികൂടിയകേസുണ്ട്. ആ കേസിൽ ജാമ്യത്തിലിറങ്ങി വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ജില്ലയിലെ പൊലീസിന്റെ വലിയ ലഹരിമരുന്ന് വേട്ടയിലൊന്നാണെതെന്നും സംഘത്തിലെ മറ്റുകണ്ണികളെ കുറിച്ച് വിവരം ശേഖരിച്ച് വരികയാണെന്നും ഡിവൈഎസ്‌പി എം.സന്തോഷ് കുമാർഅറിയിച്ചു. മലപ്പുറം ജില്ലാപൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സി ഐ. സി. അലവി, എസ്‌ ഐ. സി. കെ. നൗഷാദ്, ജൂനിയർ എസ്‌ഐ.ഷൈലേഷ്, എഎസ്ഐ. ബൈജു, എന്നിവരും ജില്ലാആന്റിനാർക്കോട്ടിക് സ്‌ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതികളെ പെരിന്തൽമണ്ണകോടതിയിൽ ഹാജരാക്കി .

മലപ്പുറത്ത് കോടികള്‍ വിലപറഞ്ഞുറപ്പിച്ച് ‘ഇരുതലമൂരി’യുമായി ഒരാള്‍ പിടിയില്‍ 

മലപ്പുറം: കോടികള്‍ വിലപറഞ്ഞുറപ്പിച്ച് ‘ഇരുതലമൂരി’യുമായി തട്ടിപ്പ് നടത്തുന്ന സംഘാംഗംപെരിന്തല്‍മണ്ണയില്‍ പിടിയില്‍.അന്ധവിശ്വാസത്തിന്റെ പേരില്‍ മന്ത്രവാദത്തിനുപയോഗിക്കുന്നതിനും വിദേശത്ത് സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുമായി അന്താരാഷ്ട്രമാര്‍ക്കറ്റില്‍ വന്‍ഡിമാന്റുള്ള ഇരുതല മൂരികളെഉപയോഗിച്ചു മലപ്പുറം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘം കാടികളുടെ ബിസിനസ്സ്നടത്തിയതായും വിവരം. മലപ്പുറം ജില്ലയില്‍ ഇരുതലമൂരി, വെള്ളിമൂങ്ങ എന്നിവ കൈവശം വച്ച്കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവിക്കുലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തില്‍ഉള്‍പെട്ട വേങ്ങൂര്‍ സ്വദേശിയെ കുറിച്ച് സൂചന ലഭിക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ അന്വേഷണംനടത്തിയതില്‍ സംസ്ഥാനത്തിനകത്തും പുറത്തും പലഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവരെസമീപിക്കുന്നതായും അഞ്ച് കോടി രൂപ വരെ വില പറഞ്ഞ് കച്ചവടത്തിന് ശ്രമം നടക്കുന്നതായിസൂചന ലഭിച്ചതിന്റെയടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാപോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരംനടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൂന്നര കിലോയോളം തൂക്കമുള്ളഇരുതലമൂരി പാമ്പുമായി വേങ്ങൂര്‍ സ്വദേശി പുല്ലൂര്‍ശങ്ങാട്ടില്‍ മുഹമ്മദ് ആഷിക്ക്(30) നെപിടികൂടിയത്.പ്രതിയേയും പാമ്പിനേയും തുടരന്വേഷണത്തിനായി കരുവാരക്കുണ്ട് വനം വകുപ്പ് അധികൃതര്‍ക്ക്കൈമാറി.തലയും വാലും കാണാന്‍ ഒരുപോലെയിരിക്കുന്നതിനാലാണ് ഇവയെ ഇരുതലമൂരി എന്ന്വിളിക്കുന്നത്. ഇവയുടെ തൂക്കത്തിനനുസരിച്ച് അന്താരാഷ്ട്രമാര്‍ക്കറ്റില്‍ കോടിക്കണക്കിന് രൂപവിലയുണ്ട്. അന്ധവിശ്വാസത്തിന്റെ പേരില്‍ മന്ത്രവാദത്തിനുപയോഗിക്കുന്നതിനും വിദേശത്ത്സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും ഇവയെ ഉപയോഗിക്കുന്നതായി പറയപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം ജീവന് ഭീഷണിയുള്ളജീവികളുടെ ഗണത്തില്‍ പെടുത്തിയ ഇവയെ പിടിക്കുന്നതോ കൈവശം വയ്ക്കുന്നതോ വില്‍പ്പനനടത്തുന്നതോ ചെയ്താല്‍ കടുത്ത ശിക്ഷയാണ് നിയമം നല്‍കുന്നത്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തികോടികള്‍ തട്ടിയെടുക്കുന്ന ഈ സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് സൂചന ലഭിച്ചതായും അവരുടെവിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ് പി. എം.സന്തോഷ് കുമാര്‍, മേലാറ്റൂര്‍ ഇന്‍സ്‌പെക്ടര്‍ ഷാരോണ്‍ എന്നിവര്‍ അറിയിച്ചു. എസ്.ഐ. സജേഷ് ജോസ്, സീനിയര്‍സി.പി. ഒ നിഥിന്‍ ആന്റണി, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി.പി മുരളീധരന്‍, പ്രശാന്ത്പയ്യനാട്, കൃഷ്ണകുമാര്‍, മനോജ് കുമാര്‍, ദിനേഷ്‌കിഴക്കേക്കര എന്നിവരാണ് അന്വഷണസംഘത്തിലുണ്ടായിരുന്നത്.

വ്യാപാര മേഖലയിലെ അടിയന്തിര പ്രശ്നങ്ങൾക്ക് പരിഹാരം കാണണം:വ്യാപാരികൾ സർക്കാരിന്നിവേദനം നൽകി 

തൃശ്ശൂർ: വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന ജി.എസ്.റ്റിയിലെ പ്രായോഗികമല്ലാത്തനിലപാടുകൾ കേന്ദ്ര, കേരള സർക്കാരുകൾ മാറ്റുക,അശാസ്ത്രിയമായ പ്ലാസ്റ്റിക്ക് നിരോധനനിയമത്തിലെ അപാകതകൾ പരിഹരിക്കുക,വർദ്ധിപ്പിച്ച വൈദ്യുതിച്ചാർജ്ജ്പിൻവലിക്കുക,വെട്ടിക്കുറച്ച വ്യാപാരി ക്ഷേമനിധി പെൻഷൻ പുനസ്ഥാപിക്കുക,തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സർക്കാരിന്നിവേദനം നൽകി.സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സരയുടെ നേതൃത്വത്തിൽ സംസ്ഥാനഭാരവാഹികൾ ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ,ധനകാര്യ വകുപ്പ് മന്ത്രികെ.എൻ.ബാലഗോപാൽ,തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ എന്നിവരെ നേരിൽകണ്ട് ചർച്ച നടത്തുകയും നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തത്.  ടെസ്റ്റ് പർച്ചേസിൻ്റെ പേരിൽ വ്യാപാരികളെ കൊള്ളയടിക്കുന്ന നടപടികൾഅവസാനിപ്പിക്കണമെന്നും. ആംനസ്റ്റി സ്കീമിൽ അടക്കേണ്ട നികുതിയുടെ 18% നിരക്കിൽഈടാക്കുന്ന പലിശ ഒഴിവാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.അന്യസംസ്ഥാനങ്ങളിൽ നിന്നുംമറ്റും ജി.എസ്.റ്റി. കൊടുത്തു വരുത്തുന്ന സാധനങ്ങളുടെ ഇൻപുട്ട് ടാക്സ്, അവർ റിട്ടേൺ ഫയൽചെയ്തില്ലെന്ന കാരണത്താൽ  വാങ്ങിയ വ്യാപാരിയിൽ നിന്നും വീണ്ടും നികതിയും പലിശയുംപിഴപ്പലിശയും ചേർത്ത്  ലക്ഷങ്ങളുടെ നികുതി അടക്കാൻ നോട്ടീസുകൾ നൽകുന്നുണ്ട്. അന്യസംസ്ഥാനത്തെ വ്യാപാരികൾ ചെയ്യുന്ന കുറ്റത്തിന് കേരളത്തിലെ വ്യാപാരികളെ ശിക്ഷിക്കുന്നകാടൻ നിയമമാണ്, ജി.എസ്.റ്റി. നിയമത്തിൻ്റെ മറപിടിച്ച് ഉദ്യോഗസ്ഥർ നടത്തിവരുന്നത്.നിയമങ്ങൾ, ചട്ടങ്ങൾ, ഫോമുകൾ, റിട്ടേണുകൾ, ജി.എസ്.റ്റി. പോർട്ടൽ എന്നിവയിൽ നിത്യേ നെഎന്നോണം വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ അവസാനിപ്പിക്കണം.ഇത് മൂലം മാറ്റങ്ങൾഅറിയാതെ റിട്ടേൺ സമർപ്പിക്കുന്ന വ്യാപാരികളെ ഭീമമായ പിഴ തുക പിഴയായ് അടപ്പിച്ച്പീഡിപ്പിക്കുന്ന ത് അനുവദിക്കാൻ കഴിയില്ല.ജി.എസ്.റ്റി.ആർ 1, 3b, എന്നിവയിൽ ഉണ്ടാകുന്നതെറ്റുകൾ തിരുത്തുന്നതിനുള്ള അവസരം നൽകണം. അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക്പുതുതായി ഏർപ്പെടുത്തിയ ജി.എസ്.റ്റി.പിൻവലിക്കണം,പ്ലാസ്റ്റിക് നിരോധനത്തിൻ്റെ പേരിൽനടത്തുന്നത് ഇരട്ടത്താപ്പ് നയമാണ്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാനും നിർലോഭം അവ ഉപയോഗിക്കാനും റിലയൻസ് പോലുള്ളകോർപ്പറേറ്റ് കൾക്കും കുത്തക ഭീമൻമാർക്കും ബ്രാൻഡഡ് കമ്പനികൾക്കും അനുവാദംകൊടുക്കുകയും പാവപ്പെട്ട വ്യാപാരികളുടെ മേൽ മാത്രം നിരോധനം അടിച്ചേൽപ്പിക്കുകയുമാണ്. പ്ലാസ്റ്റിക് നിരാധനത്തിൽ സർക്കാരിന് ആത്മാർത്ഥതയുണ്ടങ്കിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്വസ്തുക്കൾ ഉൽപാദന സ്ഥലത്ത് തന്നെ നിരോധിച്ചാൽ പ്രശ്നം തീരും. ഭക്ഷ്യ വസ്തുക്കൾ പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ ബദൽ സംവിധാനം നിലവിൽവരുന്നത് വരെ പ്ലാസ്റ്റിക് നിരോധനത്തിൽ ഇളവ് വേണമെന്നും വ്യാപാരികൾആവശ്യപ്പുട്ടു.വ്യാപാരികൾ അംശാദായം അടച്ച് കൊണ്ടിരിക്കുന്ന വ്യാപാരി ക്ഷേമനിധിയിൽ നിന്നുംലഭിച്ച് കൊണ്ടിരുന്ന പെൻഷനിൽ നിന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ മൂന്നൂറ് രൂപവെട്ടിക്കുറച്ചിരിക്കുകയാണ്.സാമ്പത്തിക ശേഷിയുള്ള സമ്പന്നൻ മാർക്ക് വരെ പ്രതിമാസം 1600 രൂപസാമൂഹ്യ പെൻഷൻ അനുവദിച്ചിരിക്കുന്ന സർക്കാരാണ്, ജീവിത സായാഹ്നത്തിൽ ആരോഗ്യം നശിച്ച്രോഗിയായ് മരുന്ന് മേടിക്കാൻ വരെ ആശ്രയിച്ചിരുന്ന തുച്ഛമായ പെൻഷൻ തുക വീണ്ടുംവെട്ടിക്കുറച്ചിരിക്കുന്നത്. ഇതിനെല്ലാം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായുംനിവേദനങ്ങൾ നൽകിയത്.ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാം എന്ന് മുഖം മന്ത്രിഅറിയിച്ചതായി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര പറഞ്ഞു.ചർച്ചയിൽ സംസ്ഥാന വർക്കിംഗ്പ്രസിഡൻ്റ് പി.കുഞ്ഞാവു ഹാജി(മലപ്പുറം)ജനറൽ സെക്രട്ടറി ദേവസ്യാ മേച്ചേരി (കണ്ണൂർ) ട്രഷറർതോമസ് കുട്ടി (കോട്ടയം) തുടങ്ങിയവർ പങ്കെടുത്തു.

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് തുറാണത്ത് ആരംഭിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയംഉദ്ഘാടനത്തിനൊരുങ്ങി 

എരമംഗലം: മാറഞ്ചേരി ഗ്രാമപഞ്ചായത്ത് തുറാണത്ത്  2010-2015 ഭരണസമിതിയുടെകാലഘട്ടത്തിൽ തുടക്കം കുറിച്ച് വർക്ക് പൂർത്തീകരിക്കാതെ നിശ്ചലമായിരുന്ന ഗ്യാസ് ക്രിമിറ്റോറിയംജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ  ശക്തമായ ഇടപെടൽ മൂലം മുഴുവൻവർക്കും പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങി.മാറഞ്ചേരി പഞ്ചായത്തിലേയുംസമീപപ്രദേശത്തേയും നിവാസികൾ കിലോമീറ്ററുകൾ അകലെ പൊന്നാനി ഈശ്വരമംഗലത്തേക്കാണ്മൃതദേഹങ്ങൾ കൊണ്ടുപോയിരുന്നത്. പണി പൂർത്തീകരിക്കാൻ വൈകിയതിനാൽ ഏറെ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്ന സ്മശാനംമാറഞ്ചേരി നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു.പ്രസ്തുത സ്മശാനം ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ നേതൃത്വത്തിൽ മലപ്പുറത്തു നിന്ന് എത്തിയഎക്സിക്യൂട്ടീവ് എഞ്ചിനീയർ സുൽഫീക്കർ,അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർഅജയകുമാർ, അസിസ്റ്റന്റ് എൻജിനീയർ ഷിധി തുടങ്ങിയവർ സന്ദർശിച്ച് പുരോഗതി വിലയിരുത്തി.പ്രതികൂല കാലാവസ്ഥ കാരണമാണ് ഉദ്ഘാടനം വൈകുന്നതെന്ന് ഡിവിഷൻ മെമ്പർ അറിയിച്ചു 

വല്ലപ്പുഴയിൽ മിഠായി നിർമ്മാണ യൂണിറ്റിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജഹാൻസ് നിർമ്മാണയൂണിറ്റ് കണ്ടെത്തി. 

പട്ടാമ്പി പോലീസും എക്സൈസും സംയുക്തമായി ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ വല്ലപ്പുഴചൂരക്കോട് പഞ്ചാരത്ത്പടി കണിയാരംകുന്നിൽ നടത്തിയ പരിശോധനയിലാണ് ഹാൻസ് നിർമ്മാണയൂണിറ്റ് കണ്ടെത്തിയത്. നിർമ്മാണത്തിന് ഉപയോഗിക്കുന്ന മെഷീനും 900 പാക്കറ്റ് ഹാൻസുംകണ്ടെത്തി. രണ്ടാഴ്ച മുമ്പാണ് വല്ലപ്പുഴ സ്വദേശി ഷറഫുദ്ദീൻ മിഠായി നിർമ്മാണ യൂണിറ്റ് പ്രവർത്തനങ്ങൾക്ക്എന്ന പേരിൽ ഉടമയിൽ നിന്ന് ഷെഡ് വാടകയ്ക്ക് എടുത്തത്. 

ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി 

ന്യൂഡൽഹി: ഇന്ത്യയുടെ 14ആമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ടു. ഈമാസം 11ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 528 വോട്ടാണ് എൻഡിഎസ്ഥാനാർത്ഥിയായ ധൻകറിനു ലഭിച്ചത്. പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക്വെറും 182 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 93 ശതമാനം എംപിമാരും വോട്ട് രേഖപ്പെടുത്തിയിരുന്നു. ജനതാദൾ (യുണൈറ്റഡ്), വൈഎസ്ആർസിപി, ബിഎസ്പി, എഐഎഡിഎംകെ, ശിവസേനഎന്നിവ ധങ്കറിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടി (എഎപി), ജാർഖണ്ഡ് മുക്തി മോർച്ച(ജെഎംഎം), തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എന്നിവ ആൽവയെ പിന്തുണച്ചു. ലോക്‌സഭയിലെയും രാജ്യസഭയിലെയും 780 എംപിമാർ അടങ്ങുന്നതാണ്‌ ഇലക്ടറൽ കോളജ്‌. ലോക്‌സഭയിൽ 543 എംപിമാരും രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെട്ട ഒമ്പത്‌ പേരടക്കം 237 എംപിമാരുമാണ്‌ നിലവിലുള്ളത്‌. 391 വോട്ടാണ്‌ ജയിക്കാനാവശ്യം. ബിജെപിക്ക് മാത്രമായിലോക്‌സഭയിൽ 303ഉം രാജ്യസഭയിൽ 91ഉം അംഗങ്ങളുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിൽ വോട്ടെടുപ്പിൽനിന്ന്‌വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക്‌ തിരിച്ചടിയാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ചയും നടത്തി. 43 എംപിമാരാണ്‌ തൃണമൂലിനുള്ളത്‌. ഇ​​​പ്പോ​​​ഴ​​​ത്തെ ഉ​​​പ​​​രാ​​​ഷ്‌‌​​​ട്ര​​​പ​​​തി എം. ​​​വെ​​​ങ്ക​​​യ്യ​​​നാ​​​യി​​​ഡു​​​വി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ഈ ​​​മാ​​​സം പ​​​ത്തി​​​ന് അ​​​വ​​​സാ​​​നി​​​ക്കും 

സിനിമ സീരിയൽ നടൻ സജീദ് പട്ടാളം അന്തരിച്ചു. 

നടൻ സജീദ് പട്ടാളം അന്തരിച്ചു.54 വയസ്സായിരുന്നു.കൊച്ചിൻ സ്വദേശിയാണ്.ഫോർട്ട് കൊച്ചിയിലെ‌പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്ത് സജീദ് പട്ടാളമെന്ന പേരിൽ സിനിമകളിൽഅഭിനയിക്കുന്ന സജീദ് തുടക്കമിടുന്നത് വെബ്സീരീസിലൂടെ ആണ്. അഭിനേതാവുംഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകൻ മൃദുൽ നായരിലേക്കും വെബ്സീരീസിലേക്കുമെത്തുകയായിരുന്നു. അവിടുന്നുള്ള പരിചയങ്ങളാണ് സജീദിന് സിനിമയിലേക്കുംവഴി തെളിച്ചത്. കളയിലെ വാറ്റുകാരൻ, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാർത്ഥി തുടങ്ങി ചെറിയറോളുകളിൽ മനോഹരമായി അഭിനയിച്ച് തുടങ്ങിയ സജീദിന്റെ‌ ശ്രദ്ധേയ വേഷമായിരുന്നുജാനേമന്നിലെ മാക്സിമാ ഇവന്റ് ജോലിക്കാരന്റെ വേഷം. തരുൺ മൂർത്തിയുടേതായിപുറത്തിറങ്ങാനിരിക്കുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തിൽ അഭിനയപ്രാധാന്യമുള്ള വേഷംകൈകാര്യം ചെയ്യുന്നുണ്ട് സാജിദ്.

കര്‍ഷകസംഘം എടപ്പാള്‍ ഏരിയ സമ്മേളനം. 

ചങ്ങരംകുളം: കര്‍ഷക സംഘം എടപ്പാള്‍ ഏരിയ സമ്മേളനത്തിന് എം പി കുട്ടൻ നായർ നഗറിൽ(കോലിക്കര ബാമാസ് ഓഡിറ്റോറിയം) തുടക്കമായി. സി.രാമകൃഷ്ണന്‍ പതാക ഉയർത്തി.  ജില്ലാ ജോയിൻ്റ് സെക്രട്ടറി മോഹനന്‍ പുളിക്കല്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.വി ഉണ്ണി സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ഇ.രാജഗോപാല്‍ അനുശോചന പ്രമേയവുംകെ.വിജയൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. പി.ജ്യോതിഭാസ്, ടി.സത്യന്‍, അഡ്വ.പി.പി മോഹൻദാസ്, ആരിഫാ നാസർ തുടങ്ങിയവർപങ്കെടുത്തു. 

കരുതല്‍-2022: മെഡിക്കല്‍ ക്യാമ്പ് നടത്തി 

ജില്ലയിലെ വൃദ്ധസദനങ്ങളില്‍ മഴക്കാല രോഗങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും മൂലം അസുഖബാധിതരാവാന്‍ സാധ്യതയുള്ള വയോജനങ്ങളുടെ ക്ഷേമുറപ്പാക്കുന്നതിന് കേരള സാമൂഹ്യ സുരക്ഷാമിഷന്റെ വയോമിത്രം യൂണിറ്റുകള്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിച്ചു. പരിപാടിയുടെ ഭാഗമായിചെര്‍പ്പുളശ്ശേരി വയോമിത്രം യൂണിറ്റിന്റെ നേതൃത്വത്തില്‍ കാരാകുര്‍ശ്ശി ത്രീത്വാശ്രമം-ആകാശപ്പറവകള്‍സ്ഥാപനത്തില്‍ നടന്ന ക്യാമ്പില്‍ വയോജനങ്ങളെ പരിശോധിക്കുകയും ആവശ്യമായ മരുന്നുകള്‍നല്‍കുകയും ചെയ്തു. പിന്തുണ ആവശ്യമെന്ന് കണ്ടെത്തുന്ന വൃദ്ധസദനങ്ങളിലാണ് യൂണിറ്റുകള്‍ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പിന് കെ.എസ്.എസ്.എം. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മൂസപതിയില്‍, ഡോ. എം.കെ ഷെഫീഖ്., ജയശ്രീ, ലിക്കിനി, ഫസ്‌ന, സഹല, നാസര്‍ തുടങ്ങിയവര്‍നേതൃത്വം നല്‍കി.

പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കോട്ടക്കലിൽ മൂന്നുപേർ പിടിയിൽ 

കോട്ടക്കൽ: പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കോട്ടക്കലിൽ മൂന്നുപേർ പിടിയിൽ. കോട്ടക്കൽ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കൽ മമ്മിക്കുട്ടി (75), പൂളക്കൽ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീർ (32) എന്നിവരെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐ കെ.എസ്. പ്രിയൻ എന്നിവർ അറസ്റ്റ് ചെയ്തത്. 2020, 22 കാലഘട്ടത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ വെച്ച്പീഡിപ്പിച്ചെന്ന പരാതിയിൽ ഇവർക്കെതിരെ പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്. സ്കൂളിൽപെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് വിവരം ലഭിച്ചചൈൽഡ്ലൈൻ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തായത്. മൂന്നു വ്യത്യസ്തകേസുകളിലാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജറാക്കി.