ആനക്കര: കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ട് മുസ്‌ലിംയൂത്ത് ലീഗ് ആനക്കര പഞ്ചായത്ത് കമ്മിറ്റി വാഴനട്ടു പ്രതിഷേധിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വാഴ നട്ടു പ്രതിഷേധ സമത്തിന്റെഭാഗമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധപരിപാടി മുസ്‌ലിം യൂത്ത് ലീഗ് തൃത്താല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി. എംമുനീബ് ഹസൻ ഉദ്ഘാടനം ചെയ്തു. സി. ഇർഷാദ് അധ്യക്ഷത വഹിച്ചു, സിയാസ് പാറക്കൽ സിയാദ് പള്ളിപ്പടി , യു. ഷമീർ, ഹഫീസ്കുമ്പിടി, എം വി ജലീൽ, മജീദ് പുല്ലാര,നൗഷാദ് ചോലക്കൽ തുടങ്ങിയവർ സംസാരിച്ചു.
വളർന്നു വരുന്ന പുത്തൻ താരോധയങ്ങൾക്ക് ഫുട്ബോൾ കിറ്റ് സമ്മാനിച്ച് യൂത്ത് കോൺഗ്രസ് .
ചങ്ങരംകുളം:വളർന്ന് വരുന്ന യുവ പ്രതിഭകൾക്ക് പ്രോൽസാഹനം നൽകുന്നതിനായി ചിയ്യാനൂർയൂത്ത് കോൺഗ്രസ് നടപ്പിലാക്കുന്ന "അവർ വളരട്ടെ"ക്യാമ്പയിന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് നിന്ന് എഫ് സി കേരളയുടെ ഐലീഗ് ടീമിൽ സെലക്ഷൻ നേടിയചിയ്യാനൂർ സ്വദേശികളായ ഷഹബാസ് അമൻ,ഷഹസാദ് എന്നീ സഹോദരങ്ങൾക്ക് സ്പോട്സ് കിറ്റ് വിതരണം ചെയ്തു.ഇഖ്ബാൽ ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അൻവർ ഞാറക്കുന്ന് സ്വാഗതം പറഞ്ഞു.ചടങ്ങിൽ യൂത്ത് കോൺഗ്രസ്സംസ്ഥാന കമ്മറ്റി അംഗം അഡ്വക്കറ്റ് എ.എം രോഹിത് കുട്ടികൾക്ക് കിറ്റുകൾ കൈമാറി. ആലങ്കോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ശശി പുക്കേപുറത്ത്,മണ്ഡലം കോൺഗ്രസ് കമ്മറ്റി അംഗം ജലീൽ വടക്കൻ,നജ്മുദ്ധീൻ ഞാറക്കുന്ന്,ഷിനാസ് കെ.വി,ശരീഫ് ഇ.വി, നിസാർ കെ.വി എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഷെജീബ് റൺവേ എക്സ്പ്രസ്സ് നന്ദി പറഞ്ഞു.
പരിയാപുരം സെൻ്റ് മേരീസ് സ്കൂളിൽ വിജയോത്സവം .
പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി വിജയോത്സവംമഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻവിഷയങ്ങൾക്കും എ പ്ലസ് നേടിയ 42 വിദ്യാർഥികൾക്ക് എംഎൽഎ പുരസ്കാരം നൽകി. സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.ജെയിംസ് വാമറ്റത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം പി.ഷഹബാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിൻസി അനിൽ, ഗ്രാമ പഞ്ചായത്ത്അംഗം അനിൽ പുലിപ്ര, പിടിഎ പ്രസിഡൻ്റ് ജോളി പുത്തൻപുരയ്ക്കൽ, പ്രഥമാധ്യാപിക ജോജിവർഗീസ്, സീനിയർ അധ്യാപകൻ പി.ടി.ബിജു, വിജയഭേരി കോ-ഓർഡിനേറ്റർ മനോജ്വീട്ടുവേലിക്കുന്നേൽ, അധ്യാപിക എം.എം.ജയ, വിദ്യാർഥികളായ സി.ടി.സന ഷിറിൻ, ദിനസുബൈർ, വി.അയന എന്നിവർ പ്രസംഗിച്ചു. പരിയാപുരം-കിഴക്കേമുക്ക്-കല്ലുമ്മൽകല്ല് റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്നാട്ടുകാർ ഒപ്പിട്ട നിവേദനം വിദ്യാർഥി ആഷ് വിൻ അജീഷ് എംഎൽഎ-യ്ക്ക് നൽകി. ചാനൽ റിയാലിറ്റി ഷോ താരങ്ങളായ കെ.പി.അബിൻ കൃഷ്ണ, എ.മുഹമ്മദ് ഹിഷാം എന്നിവർഗാനങ്ങളാലപിച്ചു. അധ്യാപകരായ ജോസഫ് പടിയറ, എം.റിമ്മി രാജ്, ശ്രീജ ജോസഫ്, സജ്ന സിറിയക്, എം.പി.ഉമ, കെ.എസ്.സിബി, ബിനു മാത്യു, സാബു കാലായിൽ, വിദ്യാർഥി പ്രതിനിധികളായ ആൻ മരിയസോണി, അലീന സിജി, അന്ന ജോമി. സജോ തോമസ്, ടി.പ്രണവ്, കെ. നിഖിൽ, കെ.അബ്ദുൽഹാദി, എസ്.മുഹമ്മദ് നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി സ്വദേശിയായ യുവാവ് അബൂദബിയില്‍ നിര്യാതനായി .
അബൂദബി: മലപ്പുറം വളാഞ്ചേരി സ്വദേശിയായ യുവാവിനെ അബൂദബിയിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം കോലത്തു പറമ്പില്‍ വീട്ടില്‍ അബ്ദുല്‍കരീം-ഖദിയമ്മ കുട്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് അല്‍ഫാസ് (24) ആണ് മരിച്ചത്. അബൂദബിമുസഫയിലെ ഫുഡ്സ്റ്റഫ് സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു.റൂമില്‍ഒപ്പമുണ്ടായിരുന്നവര്‍ പുലർച്ച നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ്എത്തി മൃതദേഹം ആശുപത്രിയിലേക്കും പിന്നീട് ബനിയാസ് മോര്‍ച്ചറിയിലേക്കും മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. പത്തുമാസം മുമ്പാണ് അല്‍ഫാസ് ഗൾഫിൽഎത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച്ച മൃതദേഹം നാട്ടിലെത്തിക്കുമെന്ന്ബന്ധുക്കള്‍ അറിയിച്ചു.
പ്രചാരണ സൈക്ലിങ്ങിന് നോളജ് സിറ്റിയിൽ സ്വീകരണം നൽകി
*നോളജ് സിറ്റി*: മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്ന ഇന്റർനാഷണൽ വൈറ്റ്വാട്ടർ കയാക്കിങ് മത്സരത്തിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച സൈക്ലിങ്ങിന് നോളജ് സിറ്റിയിൽസ്വീകരണം നൽകി. മർകസ് നോളജ് സിറ്റിയിലെ ഫെസ്ഇൻ ഹോട്ടലിൽ വെച്ചാണ് കോഴിക്കോട്നിന്നും ആരംഭിച്ച് കോടഞ്ചേരി പുലിക്കയത്തേക്ക് നടത്തിയ സൈക്ലിങ്ങിന് സ്വീകരണം നൽകിയത്. ടൂറിസം വകുപ്പ്, ജില്ലാ പഞ്ചായത്ത്, കേരള അഡ്വഞ്ചച്ചർ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ഇന്ത്യൻകയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ എന്നിവയുടെ സഹായത്തോടെയാണ്അന്തർദേശീയ കയാക്കിങ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ്മർകസ് നോളജ് സിറ്റിയിലെ ഫേസ്ഇൻ ഹോട്ടലിന്റെ സഹായത്തോടെ ടീം മലബാർ റൈഡേഴ്സ്, കാലിക്കറ്റ് പെഡലേഴ്‌സ്, മലബാർ സൈക്കിൾ റൈഡേഴ്സ് എന്നീ സംഘങ്ങളുടെ നേതൃത്വത്തിൽപ്രചരണ റൈഡ് സംഘടിപ്പിച്ചത്. സ്വീകരണ ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കൊടുവളളി ബ്ലോക്ക് പഞ്ചായത്തംഗം റോയി കുന്നപ്പള്ളി, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻസൊസൈറ്റി സി ഇ ഒ ബിനു കുര്യാക്കോസ്, ഡി ടി പി സി സെക്രട്ടറി നിഖിൽ ദാസ്, തുഷാരഗിരിഅഡ്വഞ്ചർ കയാക്കിങ് അക്കാദമി പ്രസിഡന്റ് പോൾസൺ ജോസഫ്, മർകസ് നോളജ് സിറ്റി സി എ ഒഅഡ്വ. തൻവീർ ഉമർ, ഫെസ്ഇൻ ഹോട്ടൽ എം ഡി ഷൗക്കത്ത് അലി, ഡയറക്ടർ മുഹമ്മദ് റിയാസ്, ജനറൽ മാനേജർ അഫ്സൽ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
കരിപ്പൂർ വിമാനപകടം രണ്ടാം വാർഷികം:, എം ഡിഎഫ് നേതൃത്വത്തിൽ നാട്ടുകാർക്കായി യാത്രക്കാർആശുപത്രിക്ക് കെട്ടിടം പണിയുന്നു
കരിപ്പൂർ വിമാനപകടം നടന്ന രണ്ടാം വാർഷികത്തിൽ മലബാർ ഡവലെപ്പ്മെൻ്റ് ഫോറം കരിപ്പൂർവിമാനപകട ചാറ്റിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിമാനപകടം സംഭവിച്ച സ്ഥലത്തിന് 300 മീറ്റർ അകലത്തിലുള്ള കുണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ ചിറയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്വിപുലമായ സൗകര്യങ്ങളോടെ കെട്ടിടം പണിയും. കോറോണ കാലത്ത് ഒന്നും വകവെക്കാതെ രക്ഷാപ്രവർത്തനം നടത്തുന്നതിന് ലോക മാതൃകകാണിച്ച പരിസര വാസികളോടുള്ള കടപ്പാട് പ്രകടിപ്പിക്കാനാണ് ഈ സതുദ്യമത്തിന് അപകടത്തിൽപെട്ട യാത്രക്കാരും മരണപ്പെട്ടവരുടെ ആശ്രിതരും തയ്യാറായത്. വിമാനത്തിൽ ഉണ്ടായിരുന്ന മരണപ്പെട്ട യാത്രക്കാരുടെ ആശ്രിതർക്കും പരിക്ക് പറ്റിയ മുഴുവൻപേർക്കും നഷ്ട പരിഹാര തുക ലഭിച്ചിട്ടുണ്ട് യാത്രക്കാർ മലബാർഡവലെപ്പ് മെൻറ് ഫോറത്തിൻ്റെനേതൃത്വത്തിൽ രൂപീകരിച്ച ആ 'ക്ഷൻ ഫോറം നടത്തിയ വലിയ ശ്രമങ്ങളാണ് ചെറിയ കാലം കൊണ്ട്നഷ്ട പരിഹാര തുക നേടിയെടുക്കാനായത് യാത്രക്കാർക്ക് കിട്ടിയ ഇൻഷുറൻസ് തുകയിൽ നിന്ന് ചെറിയ തുക ശേഖരിച്ചാണ് രാജ്യത്തെ തന്നെഏറ്റവും വലിയ എസ്. സി കോളനികളിൽ ഒന്നായ എൻ എച്ച് കോളനിയിലെ പാവപ്പെട്ട രോഗികളുടെആശാ കേന്ദ്രമായ ചിറയിൽ ചുങ്കം ആശുപത്രിക്ക് കെട്ടിടം നിർമ്മിമ്മിക്കാൻ തിരുമാനിച്ചത്. മലബാർ ഡവലെപ്പ്മെൻ്റ് ഫോറത്തിൻ്റെ നേതൃത്വത്തിൽ യാത്രക്കാർ രൂപീകരിച്ച എം.ഡി.എഫ്ചാരിറ്റി ഫൗണ്ടേഷനാണ് നിർമ്മാത്തത്തിന് നേതൃത്വം നൽകുന്നത് പദ്ദതിയുടെ ധാരണാപത്രം ആക്ഷൻ കൗൺസിൽ ചെയർമാൻ കുടിയായ ടി.വി ഇബ്രാഹിം എം എൽ എ ,മുൻസിപ്പൽ ചെയർപേർസൺ ടി.സി ഫാത്തിമത്ത് സുഹക്കും പി.എച്ച് സി മെഡിക്കൽ ഓഫിസർ സുന്ദർ കല്ലടക്കുംനൽകി നിർവ്വഹിച്ചു. തുടർന്ന് യാത്രക്കാരുടെയും രക്ഷാപ്രവർത്തകരുടെയും സംഗമം എം. ഡി.എഫ് ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ അബ്ദുറഹിമാൻ ഇടക്കുനിയുടെ അധ്യക്ഷതയിൽ ടി.വി ഇബ്രാഹിം എം.എൽ എ ഉൽഘാടനം ചെയ്തു, പി ഹമീദ് മാസ്റ്റർ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി,
ഹാഷിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും പാലിയേക്കര ടോൾ പ്ലാസഉപരോധിച്ചു
തൃശ്ശൂർ : എറണാകുളത്ത് കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധംശക്തം. ദേശീയ പാതയിലെ ആളെ കൊല്ലികളായ കുഴികളടക്കാൻ ഇടപെടൽ തേടി മരിച്ച ഹാഷിമിന്റെബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും ഇന്ന് പാലിയേക്കര ടോൾ പ്ലാസ ഉപരോധിച്ച്പ്രതിഷേധിച്ചു. പൊലീസ് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് പാലിയേക്കര മുതൽ ഇടപ്പള്ളിവരെയുളള കുഴികൾ പെട്ടന്ന് അടയ്കമെന്ന ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. കുഴിയിൽ വീണ ഹാഷിമിന്‍റെ ദേഹത്ത് പിന്നാലെ വന്ന വാഹനം കയറിയിറങ്ങിയാണ്അപകടമുണ്ടായത്. ഹോട്ടൽ ജീവനക്കാരനായ ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരംനൽകുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ബന്ധപ്പെട്ടവർക്കെതിരെ കൊലക്കുറ്റത്തിന്കേസെടുക്കണമെന്നാണ് ഹാഷിമിന്‍റെ കുടുംബം ആവശ്യപ്പെടുന്നത്. അതേ സമയം, ആലുവയിൽ ദേശീയ പാതയിലെ അപകടത്തിൽ മരിച്ച ഹാഷിമിനെ ഇടിച്ച വാഹനംകണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. ദേശീയ പാതയിൽ വഴിനീളെ പുതിയക്യാമറകളുണ്ടെന്നും ഇരുട്ടിലും നിയമലംഘനങ്ങൾ പിടിക്കപ്പെടുമെന്നുമായിരുന്നു നേരത്തെയുള്ളഅവകാശവാദങ്ങൾ. എന്നാൽ അത്താണിയിൽ ഹാഷിമിനെ ഇടിച്ചിട്ട വാഹനം കണ്ടുപിടിക്കാൻപൊലീസിന് കഴിഞ്ഞിട്ടില്ല. കിട്ടിയ ചിത്രങ്ങളിൽ വ്യക്തത ഇല്ലെന്നാണ് നെടുമ്പാശേരി പൊലീസ്പറയുന്നത്. അതിനിടെ, ഹാഷിമിന്റെ മരണത്തിൽ നാഷണൽ ഹൈവേ അതോരിറ്റിയെ കുറ്റപ്പെടുത്തിയ, മന്ത്രിമുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. നിരത്തിലെകുഴികളിൽ സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുപിടിക്കാനാണ് മുഹമ്മദ് റിയാസിന്‍റെശ്രമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ദേശീയ കുഴിയായാലും സംസ്ഥാന കുഴിയാണെങ്കിലുംമരിക്കുന്നത് മനുഷ്യർ തന്നെയാണ്. പൊതുമരാമത്ത് വകുപ്പിൽ എൻഎച്ച് വിഭാഗം ചീഫ്എൻജിനീയറും ഉദ്യോഗസ്ഥരുമുണ്ട്. റോഡ് വിഷയത്തിൽ അവർക്കും ഉത്തരവാദിത്തമുണ്ട്. നിറയെകുഴികളുള്ള റോഡിലെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ്ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി സ്വന്തം കെടുകാര്യസ്ഥത മറച്ചുവയ്ക്കുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
ചങ്ങരംകുളം ചിയ്യാനൂരിൽ വീട് തകർന്നു വീണു കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് ചങ്ങരംകുളം ചിയ്യാനൂരിൽ ഓടിട്ട വീട് പൂർണ്ണമായും തകർന്നു വീണു.കിഴക്കെ ചിയ്യാനൂർ താമസിക്കുന്ന കൈപ്രവളപ്പിൽ താമിയുടെ ഓടിട്ട വീട് ആണ് പൂർണ്ണമായുംതകർന്ന് വീണത്.ഞായറാഴ്ച ഉച്ചയോടെ വീട്ടുകാർ പുറത്തിറങ്ങിയ സമയത്താണ് വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്ന്താഴേക്ക് പതിച്ചത്.താമിയുടെ ഭാര്യയും മകളും പേരക്കുട്ടികളും പുറത്തായിരുന്നതിനാൽ വലിയദുരന്തമാണ് ഒഴിവായത്.
നാലമ്പലം” ബ്രോഷർ ബി. സന്ധ്യ ഐ.പി.എസ് പ്രകാശനം ചെയ്തു .
പൊന്നാനി: രാമായണവും ഭക്തിയും കർക്കിടവും അനശ്വരമാക്കുന്ന കാലഘട്ടത്തിന്റെസവിശേഷതകൾ കൊണ്ട് സമ്പന്നമായ പ്രഗിലേഷ് ശോഭ രചിച്ച് ഈണമിട്ട് സുബൈർ ഗിന്നസ് ആലപിച്ച നാലമ്പലം എന്ന ഭക്തി ഗാന വീഡിയോയുടെ ബ്രോഷർ കേരള സംസ്ഥാന ഫയർറസ്ക്യൂ ഡി.ജി.പി ഡോക്ടർ ബി.സന്ധ്യ ഐ.പി.എസ് പ്രകാശനം ചെയ്തു. EX എം.പി. സി. ഹരിദാസ് ബ്രോഷർ കൈമാറി.പൊന്നാനി കണ്ടു കുറുമ്പ കാവ് ക്ഷേത്രത്തിൽ ഇന്ന് രാമായണ പ്രഭാഷണം നടത്തിയത് ബി.സന്ധ്യ ആയിരുന്നു.മോഹനൻ നായർ, ഉദയൻ കാട്ടിലത്ത് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ബക്കർക്രിയേറ്റീവ് സംഗീതം നൽകിയ നാലമ്പലത്തിന്റെ എഡിറ്റിംഗ് ഷുഹൈബ് എൻ.വിയാണ് .ആർ എം ക്രിയേഷൻസിലൂടെ ആൽബം ജനങ്ങളിലെത്തും.
സ്വാതന്ത്ര്യസമര സ്മരണയിൽ പൊന്നാനി എവി സ്കൂൾ
പൊന്നാനി: ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങളുടെ ഗംഭീര ചരിത്രമുള്ള നാടാണ് പൊന്നാനി. അതിൽത്തന്നെ പ്രത്യേകം പരാമർശിക്കേണ്ട സ്ഥാപനമാണ് പൊന്നാനി എവി ഹയർസെക്കൻഡറിസ്കൂൾ, പൊന്നാനി എവി സ്കൂൾ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടം പിടിക്കുന്നത് കേരളഗാന്ധികെ.കേളപ്പന്റെ വരവോടെയാണ്. 1919ൽ എവി സ്കൂളിൽ ഫിസിക്സ് അധ്യാപകനായികേളപ്പനെത്തിയതോടെ പൊന്നാനിയിലെ ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് കൂടുതൽ ഗതികോർജംലഭിച്ചു എന്നു പറയാം. അദ്ദേഹത്തിന്റെ വരവോടെ സ്വാതന്ത്ര്യസമര സേനാനികളുടെ ഒരിടത്താവളമായി പൊന്നാനി മാറി. കേളപ്പൻ അധ്യാപകനായെത്തുന്ന കാലത്ത് ദ് ഹൈസ്കൂൾ, പൊന്നാനി എന്നായിരുന്നു എവിസ്കൂളിന്റെ പേര്. ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യമുള്ള അധ്യാപകരും വിദ്യാർഥികളുമായിരുന്നുസ്കൂളിൽ ഉണ്ടായിരുന്നത്. എവി സ്കൂളിൽ പഠിച്ച ഒട്ടേറെപ്പേർ പിന്നീട് സ്വാതന്ത്ര്യസമരത്തിന്റെമുന്നണിയിലേക്കു വന്നു. അവരുടെ നിര എണ്ണിയാൽത്തീരില്ല. 1935ൽ അന്നത്തെ എഐസിസി പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് പൊന്നാനി എവിഹൈസ്കൂളിലെത്തിയിരുന്നു. പിന്നീട്, രാഷ്ട്രപതിയായ ശേഷം രാജേന്ദ്രപ്രസാദ് ദുരിതാശ്വാസ ഫണ്ട്സ്വരൂപിക്കാനായി വീണ്ടും എത്തി. എവി സ്കൂളിലായിരുന്നു ഫണ്ട് സ്വരൂപണം. അന്നവിടെവിദ്യാർഥിയായിരുന്ന ഇ.കെ.ഇമ്പിച്ചിബാവയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ചേർന്നു സ്വരൂപിച്ചതുകയും ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയിരുന്നു.

