പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി വിജയോത്സവംമഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻവിഷയങ്ങൾക്കും എ പ്ലസ് നേടിയ 42 വിദ്യാർഥികൾക്ക് എംഎൽഎ പുരസ്കാരം നൽകി.
സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.ജെയിംസ് വാമറ്റത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം പി.ഷഹബാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിൻസി അനിൽ, ഗ്രാമ പഞ്ചായത്ത്അംഗം അനിൽ പുലിപ്ര, പിടിഎ പ്രസിഡൻ്റ് ജോളി പുത്തൻപുരയ്ക്കൽ, പ്രഥമാധ്യാപിക ജോജിവർഗീസ്, സീനിയർ അധ്യാപകൻ പി.ടി.ബിജു, വിജയഭേരി കോ–ഓർഡിനേറ്റർ മനോജ്വീട്ടുവേലിക്കുന്നേൽ, അധ്യാപിക എം.എം.ജയ, വിദ്യാർഥികളായ സി.ടി.സന ഷിറിൻ, ദിനസുബൈർ, വി.അയന എന്നിവർ പ്രസംഗിച്ചു.
പരിയാപുരം–കിഴക്കേമുക്ക്–കല്ലുമ്മൽകല്ല് റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്നാട്ടുകാർ ഒപ്പിട്ട നിവേദനം വിദ്യാർഥി ആഷ് വിൻ അജീഷ് എംഎൽഎ–യ്ക്ക് നൽകി.
ചാനൽ റിയാലിറ്റി ഷോ താരങ്ങളായ കെ.പി.അബിൻ കൃഷ്ണ, എ.മുഹമ്മദ് ഹിഷാം എന്നിവർഗാനങ്ങളാലപിച്ചു.
അധ്യാപകരായ ജോസഫ് പടിയറ, എം.റിമ്മി രാജ്, ശ്രീജ ജോസഫ്, സജ്ന സിറിയക്, എം.പി.ഉമ, കെ.എസ്.സിബി, ബിനു മാത്യു, സാബു കാലായിൽ, വിദ്യാർഥി പ്രതിനിധികളായ ആൻ മരിയസോണി, അലീന സിജി, അന്ന ജോമി. സജോ തോമസ്, ടി.പ്രണവ്, കെ. നിഖിൽ, കെ.അബ്ദുൽഹാദി, എസ്.മുഹമ്മദ് നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി.










