കരിപ്പൂർ വിമാനപകടം നടന്ന രണ്ടാം വാർഷികത്തിൽ മലബാർ ഡവലെപ്പ്മെൻ്റ് ഫോറം കരിപ്പൂർവിമാനപകട ചാറ്റിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിമാനപകടം സംഭവിച്ച സ്ഥലത്തിന് 300 മീറ്റർ അകലത്തിലുള്ള കുണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ ചിറയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്വിപുലമായ സൗകര്യങ്ങളോടെ കെട്ടിടം പണിയും.
കോറോണ കാലത്ത് ഒന്നും വകവെക്കാതെ രക്ഷാപ്രവർത്തനം നടത്തുന്നതിന് ലോക മാതൃകകാണിച്ച പരിസര വാസികളോടുള്ള കടപ്പാട് പ്രകടിപ്പിക്കാനാണ് ഈ സതുദ്യമത്തിന് അപകടത്തിൽപെട്ട യാത്രക്കാരും മരണപ്പെട്ടവരുടെ ആശ്രിതരും തയ്യാറായത്.
വിമാനത്തിൽ ഉണ്ടായിരുന്ന മരണപ്പെട്ട യാത്രക്കാരുടെ ആശ്രിതർക്കും പരിക്ക് പറ്റിയ മുഴുവൻപേർക്കും നഷ്ട പരിഹാര തുക ലഭിച്ചിട്ടുണ്ട് യാത്രക്കാർ മലബാർഡവലെപ്പ് മെൻറ് ഫോറത്തിൻ്റെനേതൃത്വത്തിൽ രൂപീകരിച്ച ആ ‘ക്ഷൻ ഫോറം നടത്തിയ വലിയ ശ്രമങ്ങളാണ് ചെറിയ കാലം കൊണ്ട്നഷ്ട പരിഹാര തുക നേടിയെടുക്കാനായത്
യാത്രക്കാർക്ക് കിട്ടിയ ഇൻഷുറൻസ് തുകയിൽ നിന്ന് ചെറിയ തുക ശേഖരിച്ചാണ് രാജ്യത്തെ തന്നെഏറ്റവും വലിയ എസ്. സി കോളനികളിൽ ഒന്നായ എൻ എച്ച് കോളനിയിലെ പാവപ്പെട്ട രോഗികളുടെആശാ കേന്ദ്രമായ ചിറയിൽ ചുങ്കം ആശുപത്രിക്ക് കെട്ടിടം നിർമ്മിമ്മിക്കാൻ തിരുമാനിച്ചത്.
മലബാർ ഡവലെപ്പ്മെൻ്റ് ഫോറത്തിൻ്റെ നേതൃത്വത്തിൽ യാത്രക്കാർ രൂപീകരിച്ച എം.ഡി.എഫ്ചാരിറ്റി ഫൗണ്ടേഷനാണ് നിർമ്മാത്തത്തിന് നേതൃത്വം നൽകുന്നത്
പദ്ദതിയുടെ ധാരണാപത്രം
ആക്ഷൻ കൗൺസിൽ ചെയർമാൻ കുടിയായ ടി.വി ഇബ്രാഹിം എം എൽ എ ,മുൻസിപ്പൽ ചെയർപേർസൺ ടി.സി ഫാത്തിമത്ത് സുഹക്കും പി.എച്ച് സി മെഡിക്കൽ ഓഫിസർ സുന്ദർ കല്ലടക്കുംനൽകി നിർവ്വഹിച്ചു.
തുടർന്ന് യാത്രക്കാരുടെയും രക്ഷാപ്രവർത്തകരുടെയും സംഗമം
എം. ഡി.എഫ് ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ അബ്ദുറഹിമാൻ ഇടക്കുനിയുടെ അധ്യക്ഷതയിൽ
ടി.വി ഇബ്രാഹിം എം.എൽ എ ഉൽഘാടനം ചെയ്തു,
പി ഹമീദ് മാസ്റ്റർ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി,










