തൃത്താല: ന്യൂമോണിയ ബാധിച്ചു എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തൃത്താല ഞാങ്ങാട്ടിരി കണ്ണന്നന്നൂർ വെട്ടുകാട്ടുവളപ്പിൽ മഹേഷിന്റെ ഭാര്യ ഐശ്വര്യ (29) മരണപ്പെട്ടു നാട്ടുകാർ ഐശ്വര്യ ചികിത്സ സഹായ സമിതി രൂപീകരിച്ച് ഫണ്ട് ശേഖരണംനടത്തിക്കൊണ്ടിരിക്കെയാണ് ഒരു നാടിന്റെ മുഴുവൻ പ്രതീഷകളും വിഫലമാക്കി ഐശ്വര്യയാത്രയായത്.
വനിതാ ലീഗ് സംഗമവും ബോധവൽക്കരണ ക്ലാസും
വളാഞ്ചേരി : മുനിസിപ്പൽ വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ ലീഗ് സംഗമവുംബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വനിതാ ലീഗ് പ്രസിഡന്റ്ആബിദ മൻസൂർ അധ്യക്ഷയായി. ഡോ. ഫർഹാന നൗഷാദ് ക്ലാസ് എടുത്തു. ഹൈ റുന്നിസതോട്ടേക്കര, ടി കെ ആബിദലി, മുഹമ്മദലി നീറ്റുകാട്ടിൽ, കെ മുസ്തഫ മാസ്റ്റർ,കെ ഫാത്തിമ കുട്ടി, സിഎം റിയാസ് പ്രസംഗിച്ചു. ടിവി ഷാജിത, എൻ നൂർജഹാൻ, റൂബി ഖാലിദ്, തസ്ലീമ നദിർ, ഹസീനവട്ടോളി, ഹഫ്സത്ത് വാലാസി, മൈമൂന കെ പി നസീറ കെപി അസ്കർ അലവി കെ പി നേതൃത്വംനൽകി.
ഇ ആർ ടി പരിശീലനം സംഘടിപ്പിച്ചു
എടപ്പാൾ: മലപ്പുറം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ പൊന്നാനി ബ്ലോക്ക് തലത്തിൽERT ട്രെയിനിങ് സംഘടിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള നാല്പഞ്ചായത്തുകളിൽ നിന്നും പൊന്നാനി മുനിസിപ്പാലിറ്റിയിൽ നിന്നും ഉള്ള പ്രതിനിധികൾക്കുള്ളപരിശീലനമാണ് നടന്നത്. പരിശീലനത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സുനിൽ പി സ്വാഗതംപറഞ്ഞു. ഫയർ & റെസ്ക്യൂ ജീവനക്കാർ, വനിതാ ശിശു വികസന ഓഫീസിലെ ജീവനക്കാർഎന്നിവരാണ് പരിശീലനം നയിച്ചത്. പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലത്ത്ഇത്തരത്തിലുള്ള പരിശീലനങ്ങൾ തീർച്ചയായും ഗുണകരമാകുമെന്ന് ബ്ലോക്ക് പ്രസിഡണ്ട് ഉദ്ഘാടനംചെയ്തുകൊണ്ട് സംസാരിച്ചു. രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 വരെയായിരുന്നുപരിശീലനം.
എടയൂർ ഗ്രാമ പഞ്ചായത്തിലെ 2025,26 വാർഷിക പദ്ധതികളുടെ വികസന സെമിനാർ
എടയൂർ ഗ്രാമ പഞ്ചായത്തിലെ 2025,26 വാർഷിക പദ്ധതികളുടെ വികസന സെമിനാർ പൂക്കാട്ടിരി ഫസ്റ്റിവ പാർട്ടിഹാളിൽ വെച്ച് നടത്തി.. റോഡ് പുനരുദ്ധാരണത്തിനും കുടിവെള്ളത്തിനും ജന ക്ഷേമത്തിനും മുന്തിയ പരിഗണന നൽകിയ പദ്ധതികൾക്കാണ് മുൻതൂക്കം നൽകിയത് ..സെമിനാറിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി വേലായുധൻ അധ്യക്ഷത വഹിച്ചു.. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
റാഗിങ് : വിദ്യാര്‍ഥിയെ ക്രൂരമായി പീഡിപ്പിച്ചത് പിറന്നാള്‍ ആഘോഷിക്കാന്‍ പണം…
കോട്ടയം ഗവണ്മെന്റ് നഴ്സിങ് കോളജിലെ റാഗിങ് നടന്നത് പിറന്നാള്‍ ചിലവിന്റെ പേരിലെന്ന്പൊലീസ്. പിറന്നാള്‍ ആഘോഷിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിയെ ക്രൂരമായിപീഡിപ്പിച്ചത്. മുന്‍പും ക്രൂരപീഡനം നടന്നതായി വിദ്യാര്‍ത്ഥികള്‍ മൊഴി നല്കി.പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ പിറന്നാളായിരുന്നു. ഇതിന്റെ പേരില്‍ ചെലവ് ചെയ്യണമെന്ന്ആവശ്യപ്പെടുകയായിരുന്നു. ഇത് നല്കാന് സാധിക്കില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ക്രൂരമായറാഗിങിലേക്ക് കാര്യങ്ങള്‍ പോയത്. മുന്‍പും മദ്യപിക്കുന്നതിന് വേണ്ടി ഇവര്‍ പണംആവശ്യപ്പെട്ടിരുന്നു. അന്ന് നല്കാന് സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കത്തി കഴുത്തില്‍വച്ചാണ് ഭീഷണിപ്പെടുത്തിയത്. റാഗിങിന് ഇരയായ വിദ്യാര്‍ഥികളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. അഞ്ച് വിദ്യാര്‍ത്ഥികളുടെമൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ക്രൂര പീഡനം മുന്‍പും നടന്നതായി വിദ്യാര്‍ഥികള്‍ മൊഴിനല്‍കിയതായി സൂചന. കേസില്‍ കൂടുതല്‍ പ്രതികള്‍ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. നിലവില്ഉള്ള പ്രതികള്‍ തന്നെയാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നാണ് അന്വേഷണത്തില്കണ്ടെത്തിയിരിക്കുന്നത്. റാഗിംങിന് ഇരയായ വിദ്യാര്‍ത്ഥികളുടെ വിശദമായ മൊഴിയും വിശദമായിരേഖപ്പെടുത്തി. പ്രതികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലേക്ക് കെഎസ്യു ഇന്ന്പ്രതിഷേധ മാര്‍ച്ച് നടത്തും. വിഷയത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രിഡോ. ആര് ബിന്ദു പറഞ്ഞു. ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്ഥാപനത്തില്‍ ആണ്സംഭവം നടന്നത്. ഇടപെടുന്നതിന് പരിമിതിയുണ്ട് . എങ്കിലും ശക്തമായ നടപടി സ്വീകരിക്കാന്‍നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കാലത്ത് കുട്ടികളില്‍ കാര്യമായ സ്വഭാവ വൈകല്യം കാണുന്നുണ്ട്. അത് മാറ്റാന്‍ സമൂഹവും മുന്നിട്ടിറങ്ങണം – മന്ത്രി വ്യക്തമാക്കി.
ട്രാഫിക് നിയമ & ലഹരി വിരുദ്ധ പോസ്റ്റർ
ട്രാഫിക് നിയമ & ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. എടപ്പാൾ. നടുവട്ടം യുവ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ അകാലത്തിൽ വിട്ട് പിരിഞ്ഞ യുവ സാംസ്കാരിക സംഘടനയുടെ സജീവ പ്രവർത്തകൻ അലിഭായ് ടെ ഒന്നാം ഓർമ ദിനത്തിന്റെ ഭാഗമായി നടുവട്ടം സെന്ററിൽട്രാഫിക് നിയമ…
ലക്ഷകണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ചാര്‍ളി വര്‍ഗീസ്(51) പിടിയില്‍
ടൂര്‍ പാക്കേജില്‍ യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം നല്കി ലക്ഷകണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ചാര്‍ളി വര്‍ഗീസ്(51) പിടിയില്‍തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയാണ് ചാര്‍ളി വര്‍ഗീസ്.മാധ്യമങ്ങളില്‍ ടൂര്‍ പാക്കേജിന്റെ പരസ്യം കണ്ട് ബന്ധപ്പെട്ട കൊടുങ്ങല്ലൂര്‍ മേത്തല എലിശ്ശേരിപ്പാറ സ്വദേശികളായ അശോകന് (71 വയസ്സ് ), കൂട്ടുകാരായ വിജയന്,…
അപകടകരമായ വിധത്തില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്ത്
സ്കൂട്ടറിന് പുറകില്‍ തിരിച്ച് ഇരുത്തി അപകടകരമായ വിധത്തില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ നടപടിയുമായി പൊലീസ്. വാഹനം ഓടിച്ച കുട്ടിയുടെ പിതാവ് ഷഫീഖിനെതിരെ മാവൂര്‍ പൊലീസ് കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് മാവൂര്‍ തെങ്ങിലക്കടവ് റോഡിലാണ് സംഭവം. കുട്ടിയുമായി അപകടകരമായി…
വീടിൻ്റെ ടെറസിനു മുകളിൽ പച്ചക്കറി വിളയിച്ച് തവനൂർ അതളൂർ സ്വദേശി മേലെ പീടീയക്കൽആസിയ
തവനൂർ: ആറെ മുക്കാൽ സെൻ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. സ്ഥലമില്ലാത്തതു കാരണമാണ്വീടിൻ്റെ ടെറസിനു മുകളിൽ രണ്ടു മാസം മുൻപെ കൃഷി ആരംഭിച്ചത്. വഴുതനങ്ങ, പച്ചമുളക്, തെക്കാളി എന്നീ പച്ചക്കറികളാണ് ടെറസിനു മുകളിൽ നട്ടതും മികച്ച രീതിയിൽ വിളവെടുത്തതും. രണ്ടു വർഷം മുൻപെ തന്നെ വീട്ടിനു മുകളിലും പരിസരത്തും ആസിയ വിവിധ തരം പൂച്ചെടികൾവെച്ചുപിടിപ്പിച്ച് പരിസരം സൗന്ദര്യവത്ക്കരിച്ചിട്ടുണ്ട്. ഭർത്താവ് റസാക്ക് ഹാജി ആസിയക്ക്പിൻതുണയുമായുണ്ട്. ഗ്രാമപഞ്ചായത്തിൻ്റെ പച്ചക്കറി വികസന പദ്ധതി പ്രകാരം റയിൻ ഷെൽട്ടർടെറസിൽ സ്ഥാപിച്ചിട്ടുണ്ട്.കൃഷിഭവൻ്റെ മാർഗ്ഗ നിർദ്ദേശങ്ങളും ആസിയക്ക് ലഭിച്ചു. പച്ചക്കറിവിളവെടുപ്പ് എം.എൽ.എ ഡോ.കെ .ടി ജലീൽ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറഅദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ്, കൃഷി ഓഫീസർ പി. തസ്നീം, സീനിയർഅഗ്രികൾച്ചറൽ അസിസ്റ്റണ്ട് സി.ഗിരീഷ് എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ ആസിയയെ എം.എൽ.എആദരിച്ചു.
ആലംകോട് യു.ഡി.എഫ് മെമ്പർമാർ വാട്ടർ അതോറിറ്റിയിലേക്ക് പ്രതിഷേധ സമരം നടത്തി
എടപ്പാൾ: ആലംകോട് ഗ്രാമ പഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ എടപ്പാൾ വാട്ടർ അതോറിറ്റിഓഫീസിൽ പ്രതിഷേധ സമരം നടത്തി. ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് പൊളിച്ചിട്ട റോഡുകൾനന്നാക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ടായിരുന്നു സമരം. മെമ്പർ മാരായ അബ്ദുൽ സലാം, സി.കെഅഷ്റഫ്, സുജിത സുനിൽ, മൈമൂന ഫാറൂഖ്,തെസ്നീം അബ്ദുൾ ബഷീർ, ശശി പൂക്കേപ്പുറത്ത്, സുനിത ചെർള്ളശ്ശേരി എന്നിവരാണ് സമരവുമായി എത്തിയത്. റോഡുകൾ നന്നാക്കാത്തതിൽഅപകടങ്ങളും പരാതികളും ഉയർന്നതോടെയാണ് പ്രതിഷേധ സമരവുമായി എത്തിയതെന്ന്മെമ്പർമാർ പറഞ്ഞു.










