പടിഞ്ഞാറങ്ങാടി: വികസിത ഭാരതം ലക്ഷ്യം വച്ച് കേന്ദ്രത്തിൽ ജനകീയ ബഡ്ജറ്റ് അവതരിപ്പിച്ചനരേന്ദ്രമോദി സർക്കാരിന് നന്ദി അറിയിച്ച് BJP കപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽപടിഞ്ഞാറങ്ങാടി പോസ്റ്റ് ഓഫീസിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് കത്തുകൾ അയച്ചു.
എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള സമ്പൂർണ്ണ ബഡ്ജറ്റാണെന്നും,രാജ്യത്തെടൂറിസം ആരോഗ്യ വിദ്യഭ്യാസ മേഖലകൾക്ക് പ്രചോദനം നൽകുന്നു എന്നുള്ളത് കേരളത്തെപോലെയുള്ള സംസ്ഥാനങ്ങൾക്ക് വികസന കുതിപ്പിന് കളമൊരുങ്ങുമെന്നും പരിപാടി ഉദ്ഘാടനംചെയ്ത് സംസാരിച്ച കപ്പൂർ മണ്ഡലത്തിലെ മുതിർന്ന നേതാവ് കെ സി കുഞ്ഞൻ പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് ദിനേശൻ എറവക്കാട് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറിമാരായ കെനാരായണൻ കുട്ടി, രതീഷ് ഇ, വി വി നാരായണൻ, വിഷ്ണു ഒ വി, ദിനേഷ്കുമാർ കെ, അയ്യൂബ്ഖാൻ, രാധാകൃഷ്ണൻ പി കെ, സുരേഷ് ചാലിശ്ശേരി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.