ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ തോട്ടിലാക്കൽ പ്രവാസി റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ വി.ടി അമീറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഷഹനാസ് പി.ടി നിർവഹിച്ചു.
ഒരുപാട് വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് 2024-25 വാർഷിക പദ്ധതിയിൽ 2 ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത് കർഷകർക്ക് പാടത്തേക്ക് പോകാനും മദ്രസ സ്കൂൾ വിദ്യാർത്തികൾക്ക് വളരെയധികം പ്രയോജനമാണ് ഈ റോഡ്.
ചടങ്ങിൽ പഞ്ചായത്തംഗം സൈഫുന്നീസ, മജീദ് ടി.ടി, അഹമ്മദ് കുട്ടി പൊറ്റയിൽ, ഹംസു ടി.പി, ആഷിക് ടി.ടി, സലാം കെ.ടി, രായിൻ ടി.ടി, മുഹമ്മദ്ക്കുട്ടി പി, രായിൻ വി.ടി എന്നിവർ സംസാരിച്ചു.
