എളങ്കൂറില്‍ കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ച് ഒന്നര വയസ്സുകാരി മരിച്ചു. 

മലപ്പുറം: മലപ്പുറം എളങ്കൂറില്‍ കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ച് ഒന്നര വയസ്സുകാരിമരിച്ചു. ചെരണി സ്വദേശി മാഞ്ചേരി തുപ്പത്തുകുരിക്കള്‍ വീട്ടില്‍ ജസീലിന്റെ മകള്‍ ജസയാണ് മരിച്ചത്. അപകടത്തില്‍ ജസീലിനും ഭാര്യ ജസീല (28) ക്കും നിസാരമായ പരിക്കേറ്റു. ഇവര്‍ മഞ്ചേരിമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ്അപകടം. കുട്ടശ്ശേരിയിലെ ജസീലിന്റെ ഭാര്യവീട്ടില്‍ നിന്നും മടങ്ങി വരുന്നതിനിടെ വണ്ടൂര്‍ ഭാഗത്ത്നിന്നും വരികയായിരുന്ന ഇന്നോവ കാര്‍ ബൈക്കിനു പിറകിലിടിക്കുകയായിരുന്നു. ഇതോടെ ജസബൈക്കില്‍ നിന്നും തെറിച്ചു വീണു. ഉടനെ തൊട്ടടുത്ത സ്വകാര്യ ക്ലിനിക്കിലും പിന്നീട് മഞ്ചേരിമെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി പാണ്ടിക്കാട് റോഡില്‍ചുമട്ടുതൊഴിലാളിയാണ് ജസീല്‍. 

സിക്കിമിൽ സൈനിക ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു

പാലക്കാട് : സിക്കിമില്‍ സൈനിക ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് (26)ആണ് മരിച്ചത്. വൈശാഖ് നാല് വര്‍ഷം മുന്‍പാണ് സേനയില്‍ ചേര്‍ന്നത്. സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ചിരുന്നവാഹനം താഴ്ചയിലേക്ക് മറിഞ്ഞ് 16 സൈനികരാണ് മരിച്ചത്. നാല് പേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നോര്‍ത്ത് സിക്കിമിലെ സെമയിലാണ് അപകടം. ചാറ്റന്‍ മേഖലയില്‍ നിന്ന് തംഗുവിലേക്ക് വെള്ളിയാഴ്ച രാവിലെ പോയ മൂന്ന്സൈനികവാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പെട്ടത്. മലയിടുക്കിലെ ചെരിവില്‍ നിന്ന്സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൈനികവൃത്തങ്ങള്‍വ്യക്തമാക്കുന്നത്. 

നിർഭയ”  സ്ത്രീകൾക്കായി കരാട്ടെ പരിശീലനം സംഘടിപ്പിച്ചു

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് നിർഭയ പദ്ധതിയിൽ  സ്ത്രീകൾക്കായി നടത്തുന്ന സ്വയംപ്രതിരോധ കരാട്ടെ പരിശീലന ക്ലാസ്സിന് തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് പ്രബിത ടീച്ചർഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷഹന നാസർ അധ്യക്ഷതവഹിച്ചു.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ പ്രകാശൻ, ശശി പൂക്കേപ്പുറത്ത്, സുജിത സുനിൽ, സുലൈഖ ഭാനു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. മെമ്പർ വിനീതസ്വാഗതം പറഞ്ഞു. 

എടപ്പാൾ ബി ആർ സി ചങ്ങാതിക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കം കുറിച്ചു

എടപ്പാൾ: സമഗ്ര ശിക്ഷാ കേരളം എടപ്പാൾ ബി ആർ സി പരിധിയിലെ തിരഞ്ഞെടുത്ത വിഭിന്ന ശേഷികുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പിന് തവനൂർ കെ എം ജി യുപി സ്കൂളിൽ തുടക്കമായി. തവനൂർഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി നസീറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി വിശിവദാസ് അധ്യക്ഷത വഹിച്ചു. ബി ആർ സി ബി പി സി ബിനീഷ് ടി പി സ്വാഗതം പറഞ്ഞു. എ ഇ ഒസുപ്രണ്ട് സുരേഷ് ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും ഇതോടൊപ്പം നടന്നു. 

കൃത്യമായ സംഘാടനത്തിലൂടെ “തൊഴിൽ സഭ ” പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്തായിഎടപ്പാൾ

എടപ്പാൾ: പഞ്ചായത്തിലെ മൂന്നാമത്തെ തൊഴിൽ സഭ എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽവെച്ച് നടന്നു. പ്രസിഡണ്ട് സി.വി സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻഅദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം. കെ.എം ഗഫൂർ സ്വാഗതം പറഞ്ഞു. കില ആർ പി വാസുദേവൻ മാസ്റ്റർ തൊഴിൽസഭ സംബന്ധിച്ച് വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ:പി പി മോഹൻ ദാസ്, പഞ്ചായത്തംഗങ്ങൾ ക്ഷമാ റഫീഖ്, എ ദിനേശൻ, ഷിജില, പി.വി ലീല, വി.പി വിദ്യാധരൻ, മുനീറ നാസർ, ടി.വി പ്രകാശൻ എന്നിവർ ആശംസകൾഅർപ്പിച്ചു. അസാപ് പ്രതിനിധി തൊഴിൽ പരിശീലനം സംബന്ധിച്ച് വിശദീകരണം നടത്തി. കൃഷിഓഫീസർ, വെറ്റിനറി ഡോക്ടർ, കനറാ ബേങ്ക് മാനേജർ തുടങ്ങിയവർ ഡിപ്പാർട്ട്മെൻ്റ് സ്കീംസംബന്ധിച്ച് വിശദീകരിച്ചു. DWMS ലെ രജിസ്ട്രേഷൻ സംബന്ധിച്ച് നിജി വിശദീകരിച്ചു. തുടർന്ന് 3 ഗ്രൂപ്പായി തിരിഞ്ഞ് ചർച്ചനടത്തി. ഹരണ്യ, വിഷ്ണുപ്രിയ, സ്വാതി, നെബില, അഞ്ജന, ശീതൾ, ചാന്ദ്നി, ഷഫ്ല തുടങ്ങിയവർനേതൃത്വം നൽകി. പഞ്ചായത്ത് സെക്രട്ടറി സുനിൽ കുമാർ നന്ദി രേഖപ്പെടുത്തി. 

ഓറഞ്ച് ദി വേൾഡ് കാമ്പയിൻ;രാത്രി നടത്തം സംഘടിപ്പിച്ചു

എടപ്പാൾ: സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവുംഅവസാനിപ്പിക്കുന്നതിനായി വനിത ശിശു വികസന വകുപ്പിൻ്റെ ഓറഞ്ച് ദി വേൾഡ്കാമ്പയിൻ്റെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്ത് വാർഡ് 9 ജാഗ്രത സമിതിയുടെ നേതൃത്വത്തിൽരാത്രി നടത്തം സംഘടിപ്പിച്ചു. കാലടി കുടുംബാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർസപ്ന സാഗർ ഉദ്ഘാടനം ചെയ്തു. സി.വി കാർത്ത്യായനി അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ എം.വി ഫർസാന, കമ്മ്യൂണിറ്റി കൗൺസിലർ എം.ശ്രീജ, വി.കെജാനകി, സി.വി സന്ധ്യ, ടി.പി അപർണ, സി.വി പ്രീത, ടി.പി സ്വപ്ന, ഷംന അയ്യാപ്പിൽ, ഗ്രാമപഞ്ചായത്തംഗം ബഷീർ തുറയാറ്റിൽ, പ്രകാശൻ കാലടി, കെ. ജി ബാബു, സെക്രട്ടറി പി.എം ഷാജിഎന്നിവർ പ്രസംഗിച്ചു.

ഗ്രീന്‍ വോയ്സ് അബുദാബിയുടെ മാധ്യമശ്രീ പുരസ്‌കാരം എടപ്പാൾ സ്വദേശി ജമാലുദ്ധീന്

എടപ്പാൾ:അബുദാബിയിലെ സാംസ്‌കാരിക കൂട്ടായ്മയായ ഗ്രീന്‍വോയ്സ് അബുദാബിയുടെ ഈവര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരം എടപ്പാൾ വട്ടംകുളം സ്വദേശിയും കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍  ജമാലുദ്ധീന്. കൈരളി ന്യൂസ് ഗള്‍ഫ് ബ്യൂറോ ഇന്‍ ചാര്‍ജ് ജമാലുദ്ദീനാണ്. ഡിസംബര്‍ 21 ന്അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഗ്രീന്‍വോയ്സ് മുഖ്യരക്ഷാധികാരിയും ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍ ഡയരക്ടറുമായ വി. നന്ദകുമാര്‍ അറിയിച്ചു. ബുധനാഴ്ച് രാത്രി എട്ടുമുതല്‍ കലാപരിപാടികളും സ്നേഹവിരുന്നും ഉള്‍ക്കൊള്ളുന്നതാണ്സ്നേഹപുരം 2022 സംഗമം. ജമാലുദീന്‍ 2001 മുതല്‍ ദൃശ്യ-മാധ്യമ രംഗത്തെ സജീവസാന്നിധ്യമാണ്. 2001 മുതല്‍ 2011 വരെ കൈരളി മലപ്പുറം ബ്യൂറോയിലും തൃശൂര്‍ ബ്യൂറോയിലുംറിപ്പോര്‍ട്ടറായിരുന്നു. 2011 മുതല്‍ കൈരളി ടിവി ഗള്‍ഫ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളസാംസ്‌കാരിക പരിഷത്തിന്റെ മികച്ച സാമൂഹിക റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ്, കേരള ടെലിവിഷന്‍വ്യൂവേഴ്‌സ് അവാര്‍ഡ്, ശിഫ അല്‍ ജസീറ പുരസ്‌കാരം, ഏഷ്യാവിഷന്‍ അവാര്‍ഡ്, ചിരന്തനഅവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ടി ജമാലുദ്ദീന് ലഭിച്ചിട്ടുണ്ട്. ഗ്രീന്‍ വോയ്സ് അബുദാബിയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരങ്ങള്‍ക്ക് ദൃശ്യമാധ്യമ രംഗത്ത്നിന്ന് ഹാഷ്മി താജ് ഇബ്രാഹിം , അച്ചടി മാധ്യമ രംഗത്തു നിന്നും ഐസക് പട്ടാണിപ്പറമ്പില്‍(ഖലീജ്ടൈംസ്), ഓണ്‍ലൈന്‍ മാധ്യമ രംഗത്തു നിന്നും നിസാര്‍ സയ്ദും റേഡിയോരംഗത്തു നിന്നും മിനിപത്മയും സൈനുല്‍ ആബിദീന്‍ ഹരിതാക്ഷര പുരസ്‌കാരത്തിനും തെരഞ്ഞെടുക്കപ്പെട്ടു . ബുധനാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചാണ് പുരസ്‌കാര ദാന ചടങ്ങ് . സാമൂഹികക്ഷേമത്തിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വോയ്സ് പത്തുവര്‍ഷങ്ങളായി നല്‍കിവരുന്നതാണ് ഗ്രീന്‍വോയ്സ് മാധ്യമശ്രീ പുരസ്‌കാരവുംഗ്രീന്‍വോയ്സ് ഹരിതാക്ഷര പുരസ്‌കാരവും. പ്രവാസ ലോകത്തും നാട്ടിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധസേവനങ്ങള്‍ക്കും മുന്‍കയ്യെടുത്തും നിര്‍ധനര്‍ക്കുള്ളഭവനനിര്‍മാണങ്ങളും വിദ്യഭ്യാസസഹായങ്ങളും ലഭ്യമാക്കിയും പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വോയ്സ്അബുദാബി. യു.എ.ഇയുടെ തലസ്ഥാന നഗരിയില്‍ സാംസ്‌കാരിക, കലാസാഹിത്യ മേഖലകളിലുംകൂട്ടായ്മ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായാണ് മാധ്യമ സാഹിത്യ പുരസ്‌കാരങ്ങള്‍നല്‍കിവരുന്നത്.

എടപ്പാളിൽ ഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള വഴിയോര കച്ചവടങ്ങൾക്കെതിരെ നടപടികളുമായിനിയമ പാലകർ

എടപ്പാൾ:  പട്ടാമ്പി റോഡിലും അംശ കച്ചേരിയിലുമാണ് ഏറെയും മീൻ കച്ചവടംനടത്തുന്നവരടക്കമുള്ള വഴിയോര കച്ചവടക്കാർ തമ്പടിക്കുന്നത്. പട്ടാമ്പി റോഡിൽ പള്ളിക്ക് മുൻവശംമുതൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം വരെ ഇരുവശത്തും  വൈകുന്നേരത്തോടെആപ്പയിൽ കച്ചവടം നടത്തുന്നവർ കൈവശപ്പെടുത്തും. വീതി കുറഞ്ഞ റോഡായതിനാൽ പലപ്പോഴുംഈ വാഹനങ്ങൾ റോഡിലേക്ക് കയറ്റിയാണ് നിറുത്തുന്നത്. സാധനങ്ങൾ വാങ്ങാൻ എത്തുന്നവർവാഹനം ഇതിന് സമീപം നിറുത്തുന്നതോടെ ഗതാഗത കുരുക്ക് ഉണ്ടാവുകയും ചെയ്യും. ഏതാനുംദിവസം മുൻമ്പ് എടപ്പാൾ ആശുപത്രിയിലേക്ക് എത്തിയ ആംബുലൻസ് ഈ ഗതാഗതം കുരുക്കിൽകുടുങ്ങിയത് വിവാദമായിരുന്നു. പല പ്രാവശ്യമായി ഉയരുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്പോലീസും മോട്ടോർ വാഹന വകുപ്പും ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. പട്ടാമ്പി റോഡിൽസന്ദർശനം നടത്തിയ മോട്ടോർ വാഹന വകുപ്പ് അധികൃതർ വഴിയോര കച്ചവക്കാർക്ക് നിർദ്ദേശങ്ങൾനൽകുകയും അപകടകരമായ രീതിയി പാർക്ക് ചെയ്ത് കച്ചവടം നടത്തിയ വാഹനങ്ങൾഒഴിപ്പിക്കുകയും ചെയ്തു. ഏതാനും ദിവസം നിരീക്ഷിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ്നീക്കം. 

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

ചങ്ങരംകുളം : മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് സമ്മേളനവും, കുടുംബ സംഗമവും പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ അഹമ്മദ് ബാഫഖി തങ്ങൾഉദ്ഘാടനം ചെയ്‌തു. ഷാനവാസ്‌ വട്ടത്തൂർ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ്‌സുഹറ മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. സുബൈർ കോഴിക്കര ക്ലാസ്സ്‌ എടുത്തു.  സി.എം യൂസഫ്, സി.കെ വാപ്പനു ഹാജി, കെ.വി.എ കാദർ, ഉമ്മർ തലാപ്പിൽ, കെ.ഹമീദ്, ഷബീർമാങ്കുളം, റാഷിദ്‌ കോക്കൂർ, വി.വി മുഹമ്മദ്‌, കെ.പി ഹമീദ് അബ്ദു റഹിമാൻ, ടി.വി മമ്മുട്ടി എന്നിവർപ്രസംഗിച്ചു. സമ്മേളനത്തിൽ വെച്ച് ശാഖ മുസ്‌ലിം ലീഗ്, വനിതാ ലീഗ് കമ്മിറ്റികൾക്ക് വേണ്ടി പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു. വി.വി മുഹമ്മദ് ഹാജി (പ്രസിഡന്റ്), കെ.പി ഹമീദ് അബ്ദുറഹ്മാൻ(ജനറൽ സെക്രട്ടറി), എം.വി കുഞ്ഞിബാപ്പു (ട്രഷറർ) എന്നിവരെ മുസ്‌ലിം ലീഗ് കമ്മിറ്റിയും, ഹലീമസിദ്ധിഖ് (പ്രസിഡന്റ്‌), തസ്‌നിം അബ്ദുൽ ബഷീർ (ജനറൽ സെക്രട്ടറി), ഷീജ ഷാനവാസ്‌ (ട്രഷറർ) എന്നിവരെ വനിതാ ലീഗ് കമ്മിറ്റിയും തിരഞ്ഞെടുത്തു.

അഡ്വ.രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു

എടപ്പാൾ : ചങ്ങരംകുളം ബിജെപി, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ.രഞ്ജിത്ത് ശ്രീനിവാസൻ ബലിദിനാചരണത്തിന്റെ ഭാഗമായി ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ഓഫീസിൽ രഞ്ജിത്ത്ശ്രീനിവാസൻ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.     ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് കൃഷ്ണൻ പാവിട്ടപ്പുറം അധ്യക്ഷത വഹിച്ചു.  ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീനിവാരനാട്ട്, ജനാർദ്ദനൻ പട്ടേരി, സുബ്രഹ്മണ്യൻ ചിറവല്ലൂർ, സുധാകരൻ നന്നംമുക്ക്, കെ ടി ഉണ്ണികൃഷ്ണൻ, ബിജു മാന്തടം, രജീഷ്എന്നിവർ നേതൃത്വം നൽകി.