/ബിജെപി മണ്ഡലം കമ്മറ്റി യോഗം ചേർന്നു.

ബിജെപി മണ്ഡലം കമ്മറ്റി യോഗം ചേർന്നു.

കുമരനെല്ലൂർ : കുമരനെല്ലൂരിലെ സിപിഎം പാർട്ടി ഓഫീസ് നിർമ്മാണത്തിലെ അപാകത ചൂണ്ടികാട്ടിബിജെപി നൽകിയ പരാതിയിൽ പഞ്ചായത്ത്‌ സെക്രട്ടറി നടപടി എടുക്കാൻ തയ്യാറാകാതിരിക്കുന്നത്സി പി എമ്മിന്റെ ഭീഷണി ഭയന്നിട്ടാണെന്ന് ബിജെപി ആരോപിച്ചു.ഇതിനെതിരെ പഞ്ചായത്ത്‌ ഓഫീസ്മാർച്ച്‌ അടക്കമുള്ള സമരപരിപാടികൾക്ക്

ബിജെപി നേതൃത്വം നൽകും.

തൃത്താല മണ്ഡലം യൂത്ത് ലീഗ് നേതാവ് സമദിനെതിരെ പോക്സോ  കേസ് ചുമത്തിയിട്ടും പാർട്ടിചുമതലകളിൽ നിന്നുപോലും മാറ്റാൻ തയ്യാറാകാത്ത ലീഗ് നേതൃത്വം എന്ത് സന്ദേശമാണ്സമൂഹത്തിന് നൽകുന്നത് എന്ന് വ്യക്തമാക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.

ജനുവരി 12 മുതൽ 31 വരെ കേന്ദ്ര പദ്ധതികളുടെ ഉപഭോക്താക്കളെ ഗൃഹസമ്പർക്കത്തിലൂടെ നേരിട്ട്കാണാനുംമണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ പദയാത്ര നടത്താനും യോഗം തീരുമാനിച്ചു.

ബിജെപി മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപിപാലക്കാട്‌ ജില്ല സെൽ കൺവീനർ സതീഷ് ഷൊർണൂർ ഉദ്ഘാടനം ചെയ്തു.

കെ നാരായണൻ കുട്ടികെ സി കുഞ്ഞൻമണികണ്ഠൻ വാഴയിൽസരോജിനി ടീച്ചർ തുടങ്ങിയവർപങ്കെടുത്ത് സംസാരിച്ചു