ചങ്ങരംകുളം: കോഴിക്കോട് ആരംഭിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറിവിഭാഗം അറബിക് കഥാ രചനാ മത്സരത്തിൽ പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾഫോർ ഗേൾസിലെ പ്ലസ്ടു വിദ്യാർത്ഥിനി ആഷിബ സി.ബി എ ഗ്രേഡോടെ ഒന്നാം സ്ഥാനംനേടി.നന്നംമുക്ക് ചങ്ങരത്ത് വളപ്പിൽ സിഎം ബഷീറിന്റെയും അനീഷയുടെയും മകളായ ആഷിബപ്ലസ് വൺ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടുണ്ട്.കലോത്സവത്തിൽ മികച്ചവിജയം നേടിയ ആഷിബയെ അധ്യാപകരും മാനേജ്മെന്റും രക്ഷാകർതൃസമിതിയും അഭിനന്ദിച്ചു.










