കറുത്ത മണവാട്ടിയില്ലാത്ത ലോകം. ഒപ്പന കേരളത്തിലെ ജനകീയ കലാരൂപം എന്നാണ് പറയപ്പെടുന്നത് പ്രത്യേകിച്ച് മുസ്ലീം സമൂഹവുമായി ബന്ധപ്പെട്ടത്. മണവാളനെ കാത്തിരിക്കുന്ന മണവാട്ടിയെ അണിയിച്ചൊരുക്കി ചുറ്റും കൂടി നിൽക്കുന്ന സുഹൃത്തുക്കൾ കൈകൊട്ടി പാടി അവതരിപ്പിക്കുന്ന ഒപ്പന മലബാറിലെ മുസ്ലീം വീടുകളിലാണ് പ്രധാനമായും ഉണ്ടായതെന്ന് പറയപ്പെടുന്നു. എന്നാൽ, നമ്മുടെ കലോത്സവ വേദികളിൽ…
പാഞ്ചിരി കുനിയില്‍ നെല്‍വയല്‍ നികത്തി കമുക് വെച്ചത് ഹൈക്കോടതി വിധിപ്രകാരംപൂര്വസ്ഥിതിയിലാക്കാൻ ജില്ല കലക്ടറുടെ ഉത്തരവ്.
നെല്‍വയല്‍ നികത്തി കമുക് വെച്ചു; ഹൈക്കോടതി വിധിപ്രകാരം പൂര്‍വസ്ഥിതിയിലാക്കാൻ കലക്ടറുടെ ഉത്തരവ്എടവണ്ണപ്പാറ: പാഞ്ചിരി കുനിയില്‍ നെല്‍വയല്‍ നികത്തി കമുക് വെച്ചത് ഹൈക്കോടതി വിധിപ്രകാരം പൂര്‍വസ്ഥിതിയിലാക്കാൻ ജില്ല കലക്ടറുടെ ഉത്തരവ്.32സെന്റ് പാടത്താണ് കമുക് കൃഷി ചെയ്തത്. തിങ്കളാഴ്ച രാവിലെ കലക്ടറുടെ ഉത്തരവ് പ്രകാരം വാഴക്കാട് വില്ലേജ് ഓഫിസര്‍ ഗിരീഷിന്റെ നേതൃത്വത്തില്‍…
സ്കൂളിൽ ലഹരി വിരുദ്ധ പാവനാടകം അവതരിപ്പിച്ചു
എടപ്പാൾ: വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എക്സൈസ് വിമുക്തി മിഷൻപൊന്നാനി. താലൂക്കിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ നടത്തുന്ന ബോധവൽക്കരണപരിപാടിയുടെ ഭാഗമായി വട്ടംകുളം സി.പി .എൻ . യു.പി. സ്കൂളിൽ ലഹരി വിരുദ്ധബോധവൽക്കരണ പാവ നാടകം അവതരിപ്പിച്ചു ജോണി തിരുവനന്തപുരം എന്ന കലാകാരനാണ്പാവനാടകം അവതരിപ്പിച്ചത് വിമുക്തി കോഡിനേറ്റർ ശ്രീജിത്ത് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞചൊല്ലിക്കൊടുത്തു പരിപാടിയുടെ ഉദ്ഘാടനം സി. സജി നിർവഹിച്ചു കെ വി. നസീമ അധ്യക്ഷതവഹിച്ചു സി കെ. സൈനുദ്ദീൻ, കെ എം. നാരായണൻ, ഇ പി .സുരേഷ് സിവിൽ എക്സൈസ്ഓഫീസർമാരായ എ ആർ .രഞ്ജിത്ത്, എസ്. കണ്ണൻ എന്നിവർ പ്രസംഗിച്ചു.
സ്വർണ്ണകപ്പ് കണ്ണൂരിന്
കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 952 പോയന്റോടെ കലാകിരീടത്തിൽമുത്തമിട്ട് കണ്ണൂർ ജില്ല. 949 പോയൻ്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയൻ്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂർ നാലാം സ്ഥാനം
വളാഞ്ചേരി നഗരസഭയുടെയും നാഷ്ണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സിദ്ധമെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വളാഞ്ചേരി:-7 മത് സിദ്ധ ദിനചാരണത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെയും നാഷ്ണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സിദ്ധ മെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺ ഹാളിൽ വെച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രഹിo അധ്യക്ഷത…
PFA (പൂക്കാട്ടിരി ഫുട്ബോൾ അസോസിയേഷൻ ) എന്ന പേരിൽ ഒരു സംവിധാനത്തിനു രൂപംനൽകി.
പൂക്കാട്ടിരി കേന്ദ്രമായിക്കൊണ്ട് സമീപ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ക്ളബ്ബുകളുടെയും, കൂട്ടായ്മകളുടെയും ഒരു പൊതു വേദിയായി ക്കൊണ്ട് ഫുട്ബാളിനെയും, അനുബന്ധ കായികരംഗങ്ങളെയും പരിപോഷി പ്പിക്കുന്നതിനും, വളർന്നു വരുന്ന യുവ പ്രതിഭകളെവാർത്തെടുക്കുന്നതിനുമായി PFA (പൂക്കാട്ടിരി ഫുട്ബോൾ അസോസിയേഷൻ ) എന്ന പേരിൽ ഒരുസംവിധാനത്തിനു രൂപം നൽകി. അതിന്റെ ആദ്യ പൊതുയോഗം പൂക്കാട്ടിരി ഫെസ്റ്റിവ പാർട്ടി ഹാളിൽനടന്നു. പരിസര പ്രദേശങ്ങളിലെ എല്ലാ ക്ലബുകളുടെയും കൂട്ടായ്മ കളുടെയും രാഷ്ട്രീയസാമൂഹ്യ,പൊതു സേവന രംഗങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.2024 ലെ അഖിലേന്ത്യസെവൻസ് ടൂർണമെന്റ് നല്ല രീതിയിൽ സംഘടിപ്പിക്കാനായി വിപുലമായ ഒരു സംഘടക സമിതിയെയും വിവിധ സബ് കമ്മിറ്റി കളെയും തിരഞ്ഞെടുത്തു. 50 പേര് അടങ്ങുന്ന എക്സികുട്ടീവ് കമ്മറ്റിയും, 15 പേരടങ്ങുന്ന രക്ഷധികാര സമിതിയും നിലവിൽ വന്നു. 10O ലധികം യുവാക്കളും ധാരാളംമുതിർന്ന പൗരന്മാരും പങ്കെടുത്ത പൊതു യോഗത്തിൽ കൺവീനർ VP,കുഞ്ഞുട്ടി കയ്യാല സ്വാഗതംപറഞ്ഞു.ചെയർമാൻ റഷീദ് കിഴിശ്ശേരി PFA യുമായും, ടൂർണമെന്റ് മായും ബന്ധപ്പെട്ട കാര്യങ്ങൾവിശദീകരിച്ചു. സംഘടക സമിതി ഭാരവാഹികളായ t.tജബ്ബാർ ,വാഹിദ് തൊട്ടിയാൻ, സമദ് മച്ചിങ്ങൽ, അയൂബ് PT, സൈഫുദ്ധീൻ C, ഷെഫീഖ് പാലാറ, രക്ഷധികാരികൾ ആയ മുഹമ്മദ് കുട്ടി ഹാജി, ബിനു മാസ്റ്റർ, മൊയ്ദു എടയൂർ എന്നിവർ നേതൃത്വം നൽകി. വിവിധ സബ് കമ്മറ്റി ഭാരവാഹികൾആയി ഷെഫീഖ് p ,മൊയ്ദു kp, ലത്തീഫ് ബാബു, ഇബ്രാഹിം ഡാനി,മുസ്തഫ മുത്തു, rayinkutty, മുജീബ് NT, ഉമ്മർ, sarafuddin,മോനുട്ടി, മുർഷിദ് എന്നിവരെ തിരഞ്ഞെടുത്തു. മുഴുവൻതീരുമാനങ്ങളും ഏക കണ്ഠമായി അംഗീകരിച്ചു ടൂർണമെന്റും ഭാവി പരിപാടി കളും വിജയിപ്പിക്കാൻതീരുമാനിച്ചു.
പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
വളാഞ്ചേരി :എടയൂർ പഞ്ചായത്ത് ഭരണ സമിതി കിഡ്നി രോഗികൾക്ക് അനുവദിച്ച ധന സഹായംതടഞ്ഞു വെച്ച മെഡിക്കൽ ഓഫീസറുടെ അനാസ്ഥക്കെതിരെ യു. ഡി .എഫ് .എടയൂർ പഞ്ചായത്ത്കമ്മിറ്റി സി. കെ. പാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കോട്ടക്കൽ നിയോജകമണ്ഡലം യു .ഡി. എഫ് കൺവീനർ സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിനു പുല്ലാനൂർ മുഖ്യപ്രഭാഷണം നടത്തി. യു .ഡി. എഫ്പഞ്ചായത്ത് ചെയർമാൻ കെ. കെ. മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം,ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ. പി. വേലായുധൻ, എ .കെ. മുസ്തഫ, ഷാഫി വള്ളൂരാൻ, എം. ടി അസീസ്, റഷീദ് കിഴിശ്ശേരി, മൊയ്തുഎടയൂർ, പി. ടി. അയ്യൂബ്,റസീന യൂനസ്,ബഷീർ മാവണ്ടിയൂർ, എ. കെ. മാനു, അസീസ്പറക്കുണ്ടൻ,ജാഫർ പുതുക്കൂടി എന്നിവർ പ്രസംഗിച്ചു.
*പുതുവത്സര സമ്മാനമായി
*ഒരു ലക്ഷം രൂപയുടെ* *പുസ്തകവുമായി വളാഞ്ചേരി നഗരസഭ* വളാഞ്ചേരി:പുതുവത്സര സമ്മാനമായി വളാഞ്ചേരി നഗരസഭ ഒരു ലക്ഷം രൂപയുടെ പുസ്തകംനഗരസഭ സ്വരാജ് ലൈബ്രറിയിലേക്ക് കൈമാറി.നഗരസഭ 2023-24 വാർഷിക പദ്ധയിൽ ഒരു ലക്ഷംരൂപ വകയിരുത്തിയാണ് പുസ്തകങ്ങൾ വാങ്ങിയത്.സ്വരാജ് ലൈബ്രറി ഹാളിൽ വെച്ച് നടന്ന പരിപാടിനഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.ചെയർമാനിൽ നിന്നും മുൻജില്ല പഞ്ചായത്ത് മെമ്പർ കെ.എം.അബ്ദുൽ ഗഫൂർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.നഗരസഭ വിദ്യാഭ്യാസകലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷനായി. മാനവേന്ദ്രനാഥ്വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. വളരാം വായനയിലൂടെ എന്ന പേരിൽ ആരംഭിച്ച മെമ്പർഷിപ്പ്കാംപയിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ സി.ഡി.എസ്.മെമ്പർ ഖൈറുന്നീസക്ക് അംഗത്വംനൽകി നിർവ്വഹിച്ചു.നഗരസഭ കൗൺസിലർമാരായ കെ.സിദ്ദീഖ് ഹാജി, ഉമ്മുഹബീബ,ഹസീനവട്ടോളി,സി.ഡി.എസ്.ചെയർപേഴ്സൺ അഷിത റഷീദ്, മുതിർന്ന മാധ്യമ പ്രവർത്തകൻസി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.നഗരസഭ ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത്സ്വാഗതവും കൗൺസിലർ ബദരിയ്യ മുനീർ നന്ദിയും പറഞ്ഞു. ആദ്യഘട്ടത്തിൽ നഗരസഭ പതിനൊന്ന്ലക്ഷത്തോളം രൂപ ചെലവിച്ച് ആധുനിക രീതിയിൽ ലൈബ്രറി നവീകരിച്ചിരുന്നു. പുസ്തകവണ്ടി, പ്രതിമാസ ചർച്ചകൾ, വനിത, വയോജന, ബാല കൂട്ടായ്മ എന്നിവക്കും പരിപാടിയിൽ രൂപം നൽകി.
അഭയ ഭവൻ വയോജന കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പ്രാർത്ഥനയോടെ ആരംഭിച്ചു.
കോട്ടപ്പടിയിൽ പ്രവർത്തനം പുനരാരംഭിക്കുന്ന അഭയ ഭവൻ വയോജന കേന്ദ്രത്തിന്റെ നവീകരണപ്രവർത്തനങ്ങൾ പ്രാർത്ഥനയോടെ ആരംഭിച്ചു. കുന്നംകുളം ഭദ്രാസന മെത്രോപ്പോലീത്തായും അഭയഭവൻ പ്രസിഡന്റ് കൂടിയായ അഭിവന്ദ്യ ഡോ ഗീവര്‍ഗീസ് മാർ യൂലിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിച്ചു. ഭദ്രാസന വൈദീക സംഘം സെക്രട്ടറി ഫാ. ജോൺ ഐസക് , അഭയ ഭവൻ ഡയറക്ടർ ഫാ. ഷിജുകാട്ടിൽ, നവീകരണ പ്രവർത്തങ്ങളുടെ മുഖ്യ സ്പോൺസർ കൂടിയായ സന്തോഷ് ഗീവർ, സഭമാനേജിങ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന കൗൺ സിൽ അംഗങ്ങൾ, അഭയ ഭവൻ ഡയരക്ടർബോർഡ് അംഗങ്ങൾ, അഭയ ഭവൻ സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. നവീകരണ പ്രവർത്തങ്ങൾക്ക് ആർത്താറ്റ് പ്രവർത്തിക്കുന്ന Xtrem Builders നേതൃത്വംനൽകും.
ജെസ്ന തിരോധാനക്കേസ്; അന്വേഷണം അവസാനിപ്പിച്ച് സിബിഐ
ജെസ്ന തിരോധാനക്കേസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ജെസ്നയെ കണ്ടെത്താനായില്ലഎന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കൊച്ചിയിലെ സിബിഐ കോടതിയിലാണ് റിപ്പോർട്ട്സമർപ്പിച്ചത്. സിബിഐയുടെ കൊച്ചി യൂണിറ്റ് ആണ് ജെസ്നയുടെ തിരോധാനം അന്വേഷിച്ചിരുന്നത് അഞ്ചു വർഷങ്ങൾക്കു മുൻപ് എരുമേലിയിലെ വീട്ടിൽ നിന്നിറങ്ങിയ ജസ്ന മരിയ ജയിംസ്എവിടെയെന്നതിൽ വർഷങ്ങളായി ദുരൂഹത തുടരുകയാണ്. ജസ്ന വിവാഹം കഴിച്ച്വിദേശത്തുണ്ടെന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഈനിഗമനം തള്ളിയാണ് സിബിഐ അന്വേഷണം നടത്തിയത്. 2018 മാർച്ച് 22നാണു മുക്കൂട്ടുതറയിലെ വീട്ടിൽ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്നുപറഞ്ഞിറങ്ങിയ ജസ്നയെ കാണാതാകുന്നത്. ഇതിന് പിന്നാലെ ലോക്കൽ പൊലീസുംക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജസ്ന എവിടെയെന്ന് കണ്ടെത്താൻസാധിച്ചിരുന്നില്ല. ടോമിൻ തച്ചങ്കരി ക്രൈംബ്രാഞ്ച് മേധാവിയായിരിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട്ചില പരാമർശങ്ങൾ ഉണ്ടായിരുന്നു.










