സി.ഡി.എം. മെഷീനിൽ തങ്ങിനിൽക്കുന്നതായി കണ്ട പണം ബാങ്കിന് കൈമാറി; ബെന്നിയുടെസത്യസന്ധതയ്ക്ക് ബാങ്കിന്റെ അനുമോദനം

അങ്ങാടിപ്പുറം : അങ്ങാടിപ്പുറം പരിയാപുരം റോഡിലെ എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിലെസി.ഡി.എം. മെഷീനിൽ പൈസ ഇടാനായി പോയ പരിയാപുരം പതീപറമ്പിൽ ബെന്നി കണ്ടത്മെഷിനുള്ളിലേക്ക് പോകാതെ തങ്ങിനിൽക്കുന്ന 33,000 രൂപ. മെഷീൻ തകരാറുകാരണം പൈസമെഷീനിന്റെ ഉള്ളിലേക്ക് പോകാതിരുന്നതാകാം എന്ന് മനസ്സിലാക്കിയ ബെന്നി എ.ടി.എം. കൗണ്ടറിന്റെ തൊട്ടടുത്തുള്ള അങ്ങാടിപ്പുറം എസ്.ബി.ഐ. ശാഖയിലെത്തി കാഷ് കൗണ്ടറിൽ പണംകൈമാറുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സംഭവം. സി.ഡി.എം. മെഷീനിലൂടെ അക്കൗണ്ടിൽ പണംനിക്ഷേപിക്കാനായിരുന്നു ബെന്നി കൗണ്ടറിൽ എത്തിയത്. സത്യസന്ധതയോടെ പണം ഏൽപ്പിച്ചഉപഭോക്താവിനെ അങ്ങാടിപ്പുറം എസ്.ബി.ഐ. മാനേജരും ജീവനക്കാരും പാരിതോഷികം നൽകിഅനുമോദിച്ചു. മാനേജർ ഡോ. സുജ ശേഖർ, കാഷ് ഇൻ ചാർജ് മുരളി മനോഹരൻ എന്നിവരുംബാങ്കിലെ മറ്റ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. അതോടൊപ്പം പണം നഷ്ടപ്പെട്ട ആളെ കണ്ടെത്തി പണം തിരിച്ചുനൽകി. ഓൺലൈനിലൂടെയും മറ്റുംവ്യാപകമായി പറ്റിക്കപ്പെടുന്ന ഇക്കാലത്ത് ബെന്നിയുടെ സത്യസന്ധത മാതൃകാപരമാണെന്ന് മാനേജർപറഞ്ഞു.

ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോട്ടക്കൽ : മലപ്പുറം മുന്നിയൂർ പടിക്കലിൽ ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായഅപകടത്തില്‍ രണ്ട് യുവാക്കൾ മരിച്ചു. കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എംടി നിയാസ് (19), എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നുഅപകടം. ദേശീയപാതയിൽ പുതുതായി നിർമിച്ച 4 വരി പാതയിൽ നിന്ന് പടിക്കലിൽ സർവീസ് റോഡിലേക്ക്സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്ററനീസിനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും നിയാസിനെ കോഴിക്കോട് മെഡിക്കൽ കോളേജ്ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാലിന്യം തള്ളാനെത്തിയ ടിപ്പര്‍ ലോറി പിടികൂടി

പെരിന്തല്‍മണ്ണ: നഗരസഭയിലെ വാര്‍ഡ് 22 -ാം വാര്‍ഡിലെ ചെറുമല വട്ടപ്പറമ്പ് ഭാഗത്ത്സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കുഴികള്‍ നികത്തുന്ന രീതിയില്‍ അലക്ഷ്യമായി മാലിന്യംതള്ളാനെത്തിയ ടിപ്പര്‍ ലോറി നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ സി.കെ.വത്സന്‍റെ നേതൃത്വത്തില്‍പിടികൂടി.  ഹെല്‍ത്ത് സേഫ്റ്റി എന്‍ഫോഴ്സ്മെന്‍റെ സ്ക്വാഡിന്‍റെ നേതൃത്വത്തില്‍ അവധിദിനത്തിലുംനടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളാനെത്തിയ ലോറി കണ്ടെത്തിയത്. ഒന്നര ഏക്കറോളംവരുന്ന ഭൂമിയിലാണ് കഴിഞ്ഞദിവസം അനധികൃതമായി പ്ലാസ്റ്റിക്, കെട്ടിടാവശിഷ്ടങ്ങള്‍, മറ്റുമാലിന്യങ്ങള്‍ എന്നിവ നിക്ഷേപിക്കാനെത്തിയത്. 1994ലെ കേരള മുനിസിപ്പാലിറ്റിനിമയവകുപ്പുകള്‍ പ്രകാരമാണ് ലോറി പിടിച്ചെടുത്തത്. 

ബൈക്ക് അപകടത്തിൽ മുക്കത്ത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സഹോദരന് പരുക്ക്

കോഴിക്കോട്: മുക്കം മുത്താലത്തിനടുത്ത വട്ടോളിപ്പറമ്പിൽ ബുള്ളറ്റ് മതിലിൽ ഇടിച്ച് വിദ്യാർത്ഥിക്ക്ദാരുണാന്ത്യം. ഓമശ്ശേരി അമ്പലക്കണ്ടി കുഴിമ്പാട്ടിൽ ചേക്കു-ശമീറ ദമ്പതികളുടെ മകനും വേങ്ങരപി.പി.ടി.എം ആർട്സ് ആൻഡ് സയൻസ് കോളജ് ബി.കോം (സി.എ) രണ്ടാം വർഷവിദ്യാർത്ഥിയുമായ മുഹമ്മദ് ജസീം (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ മുഹമ്മദ്ജിൻഷാദിനെ പരുക്കുകളോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ1.45 ഓടെയാണ് അപകടം. കോഴിക്കോട് ലുലു മാളിൽ പോയി തിരിച്ചുവരുന്നതിനിടെ നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ യുവാവ് മതിലിൽ കുടുങ്ങിക്കിടക്കുന്നഅവസ്ഥയിലായിരുന്നു. മുക്കം ഫയർ ഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫാത്വിമ ജുമാന, ജിൻസിയ എന്നിവർ സഹോദരിമാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായികോഴിക്കോട് മെഡിക്കൽ കോളജിലാണുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന്അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

എറണാകുളം കോലഞ്ചേരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കിണറ്റില്‍ വീണ യുവദമ്പതികള്‍ക്ക്അത്ഭുത രക്ഷപ്പെടല്‍

നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ച ദമ്പതികളെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന്രക്ഷപ്പെടുത്തി. കൊട്ടാരക്കര സ്വദേശികളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് . ചാക്കപ്പന്‍ കവലയില്‍ വച്ച് കാര്‍ ചപ്പാത്തിലേക്ക് കയറിയതിന് പിന്നാലെ കിണറിലേക്ക് തലകുത്തനെവീഴുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയുംഅത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്ഥലത്തെത്തിയ പട്ടിമറ്റം ഫയര്‍ഫോഴ്‌സ് ആയിരുന്നു ഇവരെരക്ഷപ്പെടുത്തിയത്. കൊട്ടാരക്കരയില്‍ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും കിണറ്റിലേക്ക് ഏണി വച്ച് കൊടുത്ത് അതിലൂടെയാണ്യാത്രക്കാരെ രക്ഷിച്ചത്. കാര്‍ യാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. കാറിലേക്ക് വെള്ളം കയറിതുടങ്ങിയതോടെ സീറ്റ് ബെല്‍റ്റ് അഴിച്ച് കാറിന്റെ പിന്‍സീറ്റിലേക്ക് മാറിയ ശേഷം ആദ്യം ഭാര്യയെപുറത്തെത്തിച്ച് പിന്നാലെയാണ് അനില്‍ പുറത്തെത്തിയത്.

സംസ്ഥാനത്തെ ഏറ്റവുംമികച്ച മുനിസിപ്പൽ ചെയർമാനുള്ള മഹാത്‌മജി പുരസ്ക്കാര ജേതാവ്അഷറഫ് അമ്പലത്തിങ്കലിന് സ്നേഹാദരവും സൗഹൃദവിരുന്നും നൽകി കറ്റടിക്കുളം സ്വിമ്മിംഗ് ക്ലബ്. 

 ഒരു പറ്റം സ്നേഹനിധികളുടെ കൂട്ടായ്‌മയായ കറ്റടിക്കുളം സ്വിമ്മിംഗ് ക്ലബ്ബ് വളാഞ്ചേരി മുനിസിപ്പൽചെയർമാന് സ്നേഹാദരവും സൗഹൃദവിരുന്നും നൽകി .  ക്ലബിലെ കാരണവരും രക്ഷാധികാരിയുമായ ചങ്ങമ്പള്ളി അബ്ദുൾ ജബ്ബാർ ഗുരിക്കൾ മൊമൻ്റോനൽകിയും ചാസിയ മുരളി പൊന്നാട അണിയിച്ചും ചെയർമാനെ ആദരിച്ചു. ലളിതവുംസ്നേഹനിർഭരവുമായ ചടങ്ങിൽ വെസ്റ്റേൺ പ്രഭാകരൻ സ്വാഗതവും ഇകബാൽ നന്ദിയും പറഞ്ഞു . ക്ലബ് ഗ്രൂപ്പ് അഡ്മിൻ അബ്ബാസ് മാസ്റ്റർ അന്ധ്യക്ഷനായിരു ന്നു .ഉംറ തീർത്ഥാടനത്തിന് പോകുന്ന ഗ്രൂപ്പ്അഡ്മിൻ അബ്ദുള്ളക്കുട്ടിക്ക് ഷാൾ അണിയിച്ച് യാത്രാമംഗളം നേർന്നു ചെയർമാൻ സംസാരിച്ചു. ബാബു,ഇബ്നുസീന അബ്ദുൽ കലാം, അബ്ദുൾ ഗഫൂർ, റഷീദ്, മുസ്തഫ VP പി.എം. ഫാറൂഖ്,സർഫുദ്ദീൻ, ശശി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഡോക്ടർ ദീപു ജേക്കബ്, ഡോക്ടർ സുശാന്ത്, എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിനു ശേഷം കൂട്ടായ പ്രഭാത ഭക്ഷണംകഴിച്ച് പരിപാടികൾ അവസാനിച്ചു.

നടനും എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന ടി പി മാധവൻ(88) അന്തരിച്ചു. 

ടി പി മാധവൻ(88) അന്തരിച്ചു. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽകൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരംഗാന്ധിഭവൻ അന്തേവാസിയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ അവശനായി കിടന്ന ടി പി മാധവനെ ചിലസഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിച്ചത്. ഗാന്ധി ഭവനിൽ എത്തിയ ശേഷം ആരോഗ്യംഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി മാധവൻ അഭിനയിച്ചിരുന്നു. എന്നാൽ പിന്നീട് മറവി രോഗവും പിടിപെട്ടിരുന്നു.

യോഗ പരിശീലനം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

എടയൂർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെസ്കൂളുകളിലെ  വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന *യോഗ പരിശീലനത്തിന്റെ* ഔദ്യോഗികഉദ്ഘാടനം എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ വെച്ച് ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  *ഹസീന ഇബ്രാഹിം* നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജഹഫർപുതുക്കുടി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ സൻജീദ് കെ.ടി സ്വാഗതവും, വിദ്യാഭ്യാസസ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസീന യൂനുസ് , മെമ്പർ ദലീല റഹൂഫ്, പിടിഎ പ്രസിഡണ്ട്ശിഹാബ് എൻ.ടി, യോഗ ട്രെയിനർ ഷമീമ , അബ്ദുൽ ഗഫൂർ മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ എന്നിവർആശംസകളും അർപ്പിച്ച് സംസാരിച്ചു. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ വി.പി മുഹമ്മദ് കുട്ടി, ഹർഷിത, എം.പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സലീന, ഹബീബ , വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള പ്രധാന അധ്യാപകരും മറ്റ് അധ്യാപകരും  ചടങ്ങിൽ സംബന്ധിച്ചു. എൻ.പി മണികണ്ഠൻമാസ്റ്റർ ചടങ്ങിന് നന്ദിയും അർപ്പിച്ചു.

അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി

അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി തങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകളും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തുവെന്ന് ജിതിനും മനാഫും പ്രതികരിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരായ നൗഷാദ് തെക്കയില്‍, വിനോദ് മേക്കോത്ത് എന്നിവരാണ് കൂടിക്കാഴ്ചക്ക് മുന്‍കൈയെടുത്തത്. തങ്ങള്‍ ഒരു കുടുംബമാണെന്നും കുടുംബത്തില്‍ ചെറിയ പ്രശ്നങ്ങള്‍ സ്വാഭാവികമാണെന്നാണ് മനാഫ് പറഞ്ഞത്. തെറ്റിദ്ധാരണകള്‍…

നടൻ മോഹൻ രാജ് അന്തരിച്ചു; കീരിക്കാടൻ ജോസ് ഇനി ഓർമകളിൽ

കൊച്ചി: നടന്‍ മോഹന്‍രാജ് അന്തരിച്ചു. ഏറെ നാളുകളായി ശാരീരിക അവശതകളെ തുടര്‍ന്ന്സിനിമയില്‍ സജീവമായിരുന്നില്ല. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കഠിനം കുളത്തെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന വില്ലനെ മോഹൻ രാജ്മലയാളികൾക്ക് മറക്കാനാവാത്ത കഥാപാത്രമാക്കി മാറ്റി. വിവിധ മലയാള ചിത്രങ്ങളിലെ എണ്ണംപറഞ്ഞവില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മോഹന്‍രാജ്.നിര്‍മാതാവ് എന്‍എം ബാദുഷമോഹന്‍രാജിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കിരീടം സിനിമയുടെ നിര്‍മാതാവായദിനേഷ് പണിക്കരും മോഹന്‍രാജിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.