പ്രവാസി യുവാവിനെ കാണാനില്ലെന്ന് പരാതി 

കൊണ്ടോട്ടി: പ്രവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. വാഴക്കാട് മണന്തലക്കടവ് ആഷിക്കിനെകാണാനില്ലെന്നുകാണിച്ച് കുടുബം വാഴക്കാട് പോലീസ്‌സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞഒക്ടോബർ 10-ന് ദുബായിലേക്കുപോയ ആഷിക് ഈ മാസം പതിനെട്ടിന് തിരിച്ചുപോന്നതായാണ്വിവരം ലഭിച്ചത്. എന്നാൽ വീട്ടിൽ എത്തുകയോ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നുംപരാതിയിൽ പറയുന്നു. വിദേശത്തുനിന്ന് ഫോണിൽ വിളിച്ച് ആഷിക് നാട്ടിലെത്തിയോഎന്നന്വേഷിക്കുന്നതായും കഴിഞ്ഞ ദിവസങ്ങളിൽ പലരും വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതായുംകുടുംബത്തെത്തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയതായുമാണ് പരാതി. അന്വേഷണംആരംഭിച്ചതായി വാഴക്കാട് പോലീസ് പറഞ്ഞു. കരിപ്പൂർ കേന്ദ്രീകരിച്ച് അടുത്തകാലത്ത് സ്വർണക്കടത്ത് സംഘങ്ങളുടെ കുടിപ്പകയും മറ്റുംനടന്നിരുന്നു. സ്വർണക്കടത്തുസംഘങ്ങളെ കേന്ദ്രീകരിച്ചും ഭീഷണിപ്പെടുത്താൻഎത്തിയവരെക്കുറിച്ചും പോലീസ് അന്വേഷിക്കും. ആഷിക് വിദേശത്തുനിന്ന് വന്നിട്ടുണ്ടോ എന്ന്ഇതേവരെ ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

തിരുനാവായ കർക്കിടക വാവു ബലി;തിരൂർപോലീസ്  അറിയിപ്പ് .

തിരുനാവായ: നവാമുകുന്ദ ക്ഷേത്രത്തിൽ കർക്കടക വാവു ബലി ചടങ്ങുകൾ  നടക്കുന്നതിനാൽതിരുനാവായ ടൗൺ വഴി വലിയ വാഹനങ്ങൾ 27/07/22 രാത്രി 12.00 മണിമുതൽ 28/07/22 തിയതിരാവിലെ 12.00 മണി കടത്തി വിടുന്ന തല്ല അമ്പലത്തിലേക്ക് വരുന്ന വാഹനങ്ങൾ റോഡ് സൈഡിൽപാർക്ക് ചെയ്യാൻ പാടുള്ളതല്ല. അമ്പലത്തിൽ നിന്നും തിരൂർ ഭാഗത്തേക്ക് പോകുന്ന റോഡിൽ 500 മീറ്റർ മാറിയുള്ള പട്രോൾ പമ്പിന്സമീപം ഉള്ള ഗ്രൗണ്ടിൽ വാഹന പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 

ഇരിമ്പിളിയം ക്യഷിഭവനിൽ ഒട്ടുമാവ്, പേര ലേയർ വിതരണം 

ഇരിമ്പിളിയം : സംസ്ഥാന സര്‍ക്കാറിന്റെ ഒരു കോടി ഫലവ്യക്ഷത്തൈകള്‍ എന്ന പദ്ധതിയുടെഭാഗമായി ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കൃഷി ഭവനില്‍ ഒട്ടുമാവ്, പേര ലേയർ എന്നീ തൈകൾവിതരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ മാസ്റ്റര്‍ വിതരണ ഉദ്ഘാടന കര്‍മ്മംനിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ സൈഫുന്നീസ, കൃഷി ഓഫീസര്‍ മഞ്ജു മോഹന്‍ , കൃഷിഅസിസ്റ്റന്റുമാരായ സജീഷ്, സൌമ്യ , ഹമീദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആവശ്യക്കാർ കൃഷിഭവനിൽ എത്തേണ്ടതാണ്.

തെരഞ്ഞെടുപ്പ് സ്ഥാനാരോഹണം മാതൃകയായി 

പുതിയ അധ്യായന വർഷത്തെ ക്രസന്റ് പബ്ലിക് സ്കൂൾ ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ടവിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  മാവൂർ സബ് ഇൻസ്പെക്ടർ രേഷ്മ വി ആർ ഉദ്ഘാടനം ചെയ്തു .പ്രസിഡണ്ടിംഗ് ഓഫീസറായ ജീജസത്യ വാചകം ചൊല്ലിക്കൊടുത്തു .സ്കൂൾ സെക്രട്ടറി പി എം അഹമ്മദ് കുട്ടി, ട്രഷറർ എം പികരീം,പിടിഎ പ്രസിഡണ്ട് പി എം ഹമീദ്,എന്നിവർ സംസാരിച്ചു .പ്രധാന അധ്യാപകൻ മുഹമ്മദ്വെണ്ണക്കാട്  സ്വാഗതവും മിനി നന്ദിയും പറഞ്ഞു.

സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക:, ഹുസൈൻ കക്കാട് 

മുക്കം*:കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാ സാഹിത്യ വാസനകളെ കണ്ടെത്തിപരിപോഷിപ്പിക്കാൻ രക്ഷിതാക്കളും അധ്യാപകരും തിടുക്കം കാട്ടണമെന്ന് ഗാന രചയിതാവും ദുബൈഗവണ്മെന്റ് പബ്ലിക് പ്രൊക്സിക്യൂഷൻ സീനിയർ ട്രാൻസ്‌ ലേറ്ററും ഷാർജ അൽ ഗുവൈ മാർക്കറ്റ്മസ്ജിദ് ഖത്തീബുമായ ഹുസൈൻ കക്കാട് ഉൽബോധിപ്പിച്ചു. സൗത്ത് കൊടിയത്തൂർഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്രസയിലെ സർഗ്ഗ വേദി ഉത്ഘാടനം ചെയ്തുസംവദിക്കുകയായിരുന്നു അദ്ദേഹം. സദർ മുദരിസ് പി അബ്ദുറഹിമാൻ സലഫി അധ്യക്ഷനായിരുന്നു. സലഫി മസ്ജിദ് പ്രസിഡന്റ്‌ കെസി സി മുഹമ്മദ് അൻസാരി, ഖാദിമുൽ ഇസ്‌ലാം സംഘം പ്രസിഡന്റ്‌ എം അഹമ്മദ്ക്കുട്ടി മദനി, സെക്രട്ടറി പി സി അബ്ദുറഹിമാൻ, പ്രവാസി പ്രതിനിധി ശിഹാബ് കുറുവൻ കടവത്ത്,റഫീഖ്കൊടിയത്തൂർ,പി ടി എ പ്രസിഡന്റ്‌ സി പി സൈഫുദ്ധീൻ, സ്റ്റാഫ് സെക്രട്ടറി കെ ടിഹബീബുറഹ്‌മാൻ,ഉമൈബാനു ടീച്ചർ, എ പി സുബൈദ ടീച്ചർ, നുഹ മറിയം പി സി,എന്നിവർസംസാരിച്ചു. കാരാട്ട് മുഹമ്മദ്, ഗുൽ ഫറാസ് മുഹമ്മദ്, കെ സി തസ്‌നി ബാനു, കെ. ഖൈറുന്നിസ, പി നിഹ്‌ലഎന്നിവർ നേതൃത്വം നൽകി.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്നശലഭോദ്യാന പദ്ധതിക്ക് പാഴൂർ AMUP സ്കൂളിൽ തുടക്കമായി.  

ദേശീയ ഹരിത സേനയും, ശലഭോദ്യാന ക്ലബും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രസിദ്ധനായ പരിസ്ഥിതി ജില്ലാ കോഡിനേറ്റർ ശ്രീ ലത്തീഫ് കുറ്റിപ്പുറം പദ്ധതി ശലഭങ്ങളെആകർഷിക്കുന്ന തെച്ചി ചെടി നട്ട് ഉദ്ഘാടനം ചെയ്തു.  സ്കൂൾ HM സജി മാസ്റ്റർ  അധ്യക്ഷനായി. ദേശീയ ഹരിത സേന കോഡിനേറ്റർ ജയശ്രീ ടീച്ചർ , ശലഭോദ്യാന കൺവീനർ തെസ്നി ടീച്ചർഎന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കുട്ടികൾ ശലഭോദ്യാനത്തിലേക്ക് ശലഭങ്ങളെആകർഷിക്കാൻ കഴിയുന്ന തെച്ചി, കൃഷ്ണകിരീടം , വാടാമല്ലി, ചെമ്പരത്തി, അരിപ്പുചെടി, . തുടങ്ങിയവൈവിധ്യങ്ങളായ ചെടികൾ ഉദ്യാനത്തിലേക്ക് വേണ്ടി കൊണ്ടുവന്നിട്ടുണ്ട്. ഇനിയും ഉദ്യാനത്തെവിപുലീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് ക്ലബ്ബ ഗങ്ങൾ.

പരപ്പനങ്ങാടി യിൽ സുന്നി മാനേജ്മൻ്റ് അസോസിയേഷൻ (SMA) പരപ്പനങ്ങാടി റീജിയണൽകൗൺസിൽ നടത്തി 

പരപ്പനങ്ങാടി*: സുന്നി മാനേജ്മൻ്റ് അസോസിയേഷൻ (SMA) പരപ്പനങ്ങാടി റീജിയണൽകൗൺസിൽ നടത്തി. പരപ്പനങ്ങാടി താജുൽ ഉലമ സ്ക്വയറിൽ നടന്ന സംഗമം അബ്ദുല്ലസഖാഫി.ചെട്ടിപ്പടിയുടെ  അദ്ധ്യക്ഷതയിൽ SMA തിരൂരങ്ങാടി മേഖല സെക്രട്ടറി മുസ്ഥഫ മാസ്റ്റർതിരൂരങ്ങാടി ഉദ്ഘാടനം നിർവ്വഹിച്ചു.ഒരു വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് അവതരണവുംഭാവി പദ്ധതികളും അവതരിപ്പിച്ചു. റീജിയണൽ പരിധിയിലെ മദ്രസ, പള്ളി, മറ്റു ഇതരസ്ഥാപനങ്ങൾക്ക് ആവശ്യമായ ശാക്തീകരണ ,സഹായ പദ്ധതികൾക്ക് കൗൺസിൽ രൂപം നൽകി.  മുഹമ്മദ് ബാവ മുസ്ലിയാർ പദ്ധതി അവതരണവും മൊയ്തീൻ ചിറമംഗലം  സ്വാഗതവും സലീം സഅദിനന്ദിയും നിർവ്വഹിച്ചു.

എടയൂർ കൃഷി ഓഫീസർ   ടി. രജിന വാസുദേവന്  സുലഭ പച്ചക്കറി കർഷക ഉദ്പ്പാദക കമ്പനിയുടെനേതൃത്വത്തിൽ കർഷകർ യാത്രയയപ്പ് നൽകി.   

പെരിന്തൽമണ്ണയിലേക്ക് സ്ഥലം മാറി പോവുന്ന എടയൂർ കൃഷി ഓഫീസർ   ടി. രജിന വാസുദേവന്  സുലഭ പച്ചക്കറി കർഷക ഉദ്പ്പാദക കമ്പനിയുടെ നേതൃത്വത്തിൽ കർഷകർ യാത്രയയപ്പ് നൽകി.  സുലഭ എഫ്.ബി.ഒ   ചെയർമാൻ   കെ. കെ. മോഹന കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാർഷിക വികസന സമിതിഅംഗം  സുരേഷ് പൂവാട്ടുമീത്തൽ,  കെ.പി. ഗോപിനാഥൻ,   യു.ടി. ബാവഹാജി, പി. സിക്കന്ദർ ബാബു, സി.കെ. ഇബ്രാഹിം,  സി.ഇ.ഒ ബിബിൻ ചന്ദ്രൻ, അസിസ്റ്റൻറ് കൃഷി ഓഫീസർമാരായ റസിയ, പി. പ്രഭുകുമാർ  എന്നിവർസംസാരിച്ചു.

കോക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പണി കഴിപ്പിച്ച ടിങ്കറിംഗ് ലാബ് ഉദ്ഘാടനംചെയ്തു .

ചങ്ങരംകുളം: സമഗ്ര ശിക്ഷാ കേരളയിലൂടെ 10 ലക്ഷം രൂപ ചെലവഴിച്ച് കോക്കൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ പണി കഴിപ്പിച്ച ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം പൊന്നാനി എം എൽ എ പിനന്ദകുമാർ നിർവ്വഹിച്ചു.വിദ്യാർഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തിപുതിയ കാലത്തിന് പറ്റിയ സാങ്കേതിക ബോധമുള്ള വിദ്ഗദ്ധരെ സൃഷ്ടിക്കുക എന്നലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷാ കേരള വഴി ടിങ്കറിംഗ് ലാബ് അനുവദിച്ചത്. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ അധ്യക്ഷത വഹിച്ചു. ടി രത്നാകരൻ ഡി പി സി എസ് എസ്കെ മലപ്പുറം ലാബിന്റെ പ്രവർത്തനം വിശദീകരിച്ചു.പഠനത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നഅംന എന്ന കുട്ടിയെ ചടങ്ങിൽ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഇ വി, ജില്ലാപഞ്ചായത്ത് മെമ്പർ ആരിഫ നാസർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റീസ പ്രകാശ്,വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശ്,പഞ്ചായത്ത് മെമ്പർ മൈമൂന ഫാറൂഖ്,എ ഇ ഒഎടപ്പാൾ നാസർ, പി ടി എ പ്രസിഡന്റ് സക്കീർ പി പി,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അജിത പിവി,സ്കൂൾ ഹെഡ്മിസ്ട്രസ് രജനി വി,വെൽഫെയർ കമ്മിറ്റി ചെയർമാൻ അഷറഫ് കോക്കൂർ, എസ്എം സി ചെയർമാൻ ഹംസ,മറ്റു രാഷ്ട്രീയ സാംസ്കാരിക,വിദ്യാഭ്യാസ പ്രമുഖർ എന്നിവർയോഗത്തിൽ പ്രസംഗിച്ചു. 

മാതൃകാപരമായ കാരുണുപ്രവൃത്തിക്ക് നേതൃത്വം നൽകിയ അധ്യാപികമാരെ അസ്സബാഹ് കോളേജ്അനുമോദിച്ചു .

ചങ്ങരംകുളം: പിതാവ് മരിച്ചതറിഞ്ഞ് മാനസികമായി തളർന്ന വിദ്യാർത്ഥിയെ ഒപ്പം ചേർന്ന്ആശ്വസിപ്പിച്ച് കോഴിക്കോട്ടെ വീട്ടിൽ എത്തിച്ച അധ്യാപികയെ കോളേജ് അധികൃതരും സഹപ്രവർത്തകരും ചേർന്ന് അനുമോദിച്ചു.വളയംകുളം അസ്സബാഹ് കോളേജിലെ അദ്ധ്യാപികരായ മജ്നയും,അശ്വതിയുമാണ് സഹജീവികളോട് കാണിക്കേണ്ട മാതൃകാപരമായ പ്രവൃത്തികാണിച്ച് സമൂഹത്തിന് തന്നെ അഭിമാനമായത്. ചങ്ങരംകുളം വളയംകുളത്തെ അസ്സബാഹ് കോളേജിലെ അധ്യാപകരായ മജ്നയും,അശ്വതിയും ഗുരുവായൂരിൽ നിന്നും ജോലിക്ക് പോവാനായി കയറിയ ബസ്സിൽ കരഞ്ഞ് കൊണ്ടിരുന്ന വിദ്യാർത്ഥിയോട് വിവരം അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ പിതാവ് മരണപ്പെട്ട വിവരം ബസ്സിൽ വച്ച് അറിഞ്ഞതിലുള്ള പ്രയാസം കൊണ്ടാണ് വിദ്യാർത്ഥി കരയുന്നതെന്ന് മനസിലാവുന്നത്.സംഭവംഅറിഞ്ഞ് മാനസിക മായും ശാരീരികമായും തളർന്ന കുട്ടിയെ ഒറ്റക്ക് വിടാൻ അധ്യാപികമാരുടെ മനസ്സ്അനുവദിച്ചില്ല.ഊരും പേരും അറിയാത്ത പെൺകുട്ടിയെ ഒപ്പം ചേർന്ന് വീട്ടിലെത്തിക്കണമെന്ന് ഇരുവരും തീരുമാനമെടുക്കുകയും ചെയ്തു. മജ്നയെ ചങ്ങരംകുളത്ത് ഇറക്കി കോളേജിലേക്ക് പറഞ്ഞ് വിട്ട ശേഷം അശ്വതി ഒറ്റക്ക് തന്നെവിദ്യാർത്ഥിയെയും കൊണ്ട് 100 കിലോമീറ്ററോളം സഞ്ചരിച്ച് കുട്ടിയുടെ കോഴിക്കോട് പയ്യോളിയിലെ വീട്ടിലെത്തി ബന്ധുക്കളെഏൽപിക്കുകയിരുന്നു.അധ്യാപികമാരുടെ നന്മ നിറഞ്ഞ മാതൃകാപ്രവൃത്തി പുറം ലോകമറിഞ്ഞതോടെ വിവിധയിടങ്ങളിൽ നിന്ന് അധ്യാപികമാർക്ക് പ്രശംസകളുമെത്തി.വളയംകുളംഅസ്സബാഹ് കോളേജ് കമ്മറ്റിയുടെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ കോളേജിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ ജനറൽ സെക്രട്ടറി വി.മുഹമ്മദുണ്ണി ഹാജി അശ്വതിക്ക് ഉപഹാരം നൽകി. അനുമോദന ചടങ്ങിൽ ലഭിച്ച മുഴുവൻ തുകയും പെയിൻ&പാലിയേറ്റീവ് കെയറിന്നൽകിക്കൊണ്ട് മാതൃകയായി പ്രസിഡൻറ്.പി.പി.എം.അഷ്റഫ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ,പ്രിൻസിപ്പാൾ കോയ,കുഞ്ഞുമുഹമ്മദ് പന്താവൂർ.കെ.ഹമീദ് മാസ്റ്റർ.ഹമീദ് എൻ കോക്കൂർ,വി.ഖമറുദ്ധീൻ,ടി.വി.അബ്ദുറഹിമാൻ,എം.വി.സാലിഹ്,കെ വി.മുഹമ്മദ് മൗലവി,എന്നിവർആശംസകൾ അർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി പ്രവീൺ സ്വാഗതവും, വൈസ് പ്രിൻസിപ്പൾ ബൈജു നന്ദിയും പറഞ്ഞു .