സംഭവത്തിൽ താനൂർ സ്വദേശി ഹസ്കറും പുറമണ്ണൂർ സ്വദേശി സിയാദുമാണ് അറസ്റ്റിലായത്.
വലിയകുന്ന് സ്വദേശിയായ ബൈജുവിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ മാസം27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ ഭർത്താവായ ബൈജുവുംഅനസെന്നയാളും തമ്മിൽ വാഹനം ഓവർടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കംഅടിപിടിയിൽ കലാശിക്കുകയായിരുന്നു. വളാഞ്ചേരി പോലീസിൽ ഈ അടിപിടിക്കേസ്നിലനിൽക്കെയാണ് താനൂർ ചെറുപുരക്കൽ വീട്ടിൽ ഹസ്കറും ഇരിമ്പിളിയം പുറമണ്ണൂർ സ്വദേശിഇരുമ്പലയിൽ സിയാദും ബൈജുവിനെ സമീപിച്ചത്. അടിപിടിക്കേസിൽ ബൈജുവിനോടൊപ്പംഉണ്ടായിരുന്നയാൾക്കെതിരെ കേസ് ശക്തമാക്കാമെന്നും കേസിനാവശ്യമായ സൗകര്യങ്ങൾചെയ്തുതരാമെന്ന് പറഞ്ഞുമാണ് സ്വാധീനിച്ചത്. പറഞ്ഞ് വിശ്വസിപ്പിച്ച ഇരുവരും ഇയാളിൽനിന്നും 1 ലക്ഷത്തി 27000 രൂപയോളം കൈക്കലാക്കിയതായും പരാതിയുണ്ട്. കേസിൽ പ്രത്യേകിച്ച്വഴിതിരിവുകൾ ഒന്നും ഉണ്ടാവാത്തതിൽ സംശയം തോന്നിയതോടെയാണ് കബളിപ്പിച്ചതാണെന്ന്മനസിലാക്കാനായത്. തുടർന്നാണ് വളാഞ്ചേരി പോലീസിൽ പരാതി നൽകിയത്.പോലീസിൽപിടിപാടുണ്ടെന്നും മന്ത്രി തലത്തിൽ വരെ സ്വാധീനം ചെലുത്താം എന്നും പറഞ്ഞുമാണ്പരാതിക്കാരനെ ഇരുവരും സ്വാധീനിച്ചതെന്നും പോലീസ് പറയുന്നു. ഇവർക്കെതിരെ നിരവധികേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.ഇതിലെ ഒന്നാം പ്രതിയായ ഹസ്കറിനെ താനൂർപോലീസിന്റെ സഹാത്തോടെ താനൂരിൽ നിന്നും സിയാദിനെ പുറമണ്ണൂർ നിന്നും ആണ് പിടികൂടിയത്. SHO ജിനേഷിനെ കൂടാതെ si മാരായ ഷമീൽ, ഉണ്ണികൃഷ്ണൻ. Scpo പത്മിനി Cpo വിനീതുംപോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.










