പെരിന്തൽമണ്ണ: ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവർച്ച ചെയ്യുന്ന രണ്ടുപേരെപെരിന്തൽമണ്ണയിൽ അറസ്റ്റ് ചെയ്തു. തൃശൂർ വാടാനപ്പള്ളി മണലൂർ സ്വദേശി ചക്കമ്പിൽ രാജു (46), പുളിക്കൽ സജീവൻ (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരി, കാട്ടൂർഎന്നിവിടങ്ങളുൾപ്പെടെ തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്ന് മാല പൊട്ടിച്ചതിന് രാജുവിന്റെപേരിൽ കേസുണ്ട്. സജീവനും അടിപിടി, കവർച്ച, തട്ടിപ്പ് കേസുകളിൽ പ്രതിയാണ്.
തനിച്ച് നടന്നുപോകുന്ന സ്ത്രീകളുടെ മാലയാണ് ഇവർ കവരുന്നത്. ജൂൺ 23ന് വലമ്പൂരിൽറെയിൽവേ ലൈനിന് സമീപം പ്രായമായ സ്ത്രീയുടെ മാല പൊട്ടിച്ച് കവർച്ച നടത്തിയത് ഇവരാണെന്ന്പൊലീസ് അറിയിച്ചു. പ്രതികളെ നടത്തി. വലമ്പൂരിലെത്തിച്ച് തെളിവെടുപ്പ് സംഭവസ്ഥലങ്ങളിലുംപരിസരങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ, ഇത്തരം കേസുകളിലെ മുൻ പ്രതികളുടെ വിവരങ്ങൾഎന്നിവ ശേഖരിച്ചാണ് അന്വേഷണം നടത്തിയത്.
പ്രതികൾ ബൈക്ക് വാടകക്കെടുത്ത് വ്യാജ നമ്പർപ്ലേറ്റ് വെച്ച ശേഷം തൃശൂർ, മലപ്പുറം ജില്ലകളിലെഉൾറോഡുകളിലൂടെ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവരുന്നതായി സൂചന ലഭിച്ചിരുന്നു. ഇവരെനിരീക്ഷിച്ചു വരവേ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ ടൗണിൽ വെച്ച് ബൈക്ക് സഹിതംപിടികൂടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സി.ഐ സി. അലവി, എസ്.ഐ സി.കെ. നൗഷാദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ രാജീവൻ, പ്രൊബേഷൻഎസ്.ഐ. ഷൈലേഷ്, ജയമണി, ഉല്ലാസ്, സജീർ എന്നിവരും പെരിന്തൽമണ്ണ ആന്റി നാർക്കോട്ടിക്സ്ക്വാഡും ഉണ്ടായിരുന്നു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.ശാന്ത മാതാവിന്റെ വീട്ടിൽ പോയി മടങ്ങി വരുമ്പോൾ ബൈക്ക് നിർത്തി മാസ്ക് ധരിച്ച ഒരാൾശാന്തയെ തള്ളി വീഴ്ത്തുകയായിരുന്നു. സഹോദരിയുടെ മകൻ അഖിൽ ഓടിയെത്തിയെങ്കിലുംഅക്രമികൾ കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ കടന്നുകളഞ്ഞു.









