/കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ അംഗനവാടി മേഖലയിൽ പുതിയൊരു തുടക്കം .

കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ അംഗനവാടി മേഖലയിൽ പുതിയൊരു തുടക്കം .

മുക്കം*: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ അംഗനവാടി മേഖലയിൽ പുതിയൊരു തുടക്കം കുറിച്ചുകൊണ്ട്കോഴിക്കോട് ജില്ലയിലെ ആദ്യത്തെ സ്മാർട്ട് അംഗനവാടി കെട്ടിട നിർമ്മാണത്തിന് തറക്കല്ലിടൽചടങ്ങ് നടന്നു .കോഴിക്കോട് ജില്ലയിൽ തന്നെ മൂന്ന് അംഗനവാടിക്കാണ് വനിതാ ശിശു വികസനവകുപ്പിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഫണ്ട് അനുവദിച്ചത്അതിൽ രണ്ടെണ്ണവും കാരശ്ശേരിഗ്രാമപഞ്ചായത്തിൽ തന്നെയാണ്. 2018  ഉണ്ടായ മഹാപ്രളയത്തിൽ തകർന്ന സെൻറർ നമ്പർ 58 തോട്ടക്കാട് അങ്കണവാടിയാണ് 

3231328 രൂപ ചെലവിൽ പൂർണമായും റീബിൽഡ് കേരള ഇനിഷിയേറ്റീവ് ഫണ്ട് വിനിയോഗിച്ച്സ്മാർട്ട് അംഗനവാടി മാതൃകയിൽ കെട്ടിടം പുനർ നിർമ്മിക്കുന്നത് .

പ്രവർത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സ്മിത വിപി ഉദ്ഘാടനം ചെയ്തു .

വാർഡ് മെമ്പർ സുകുമാരൻ എം ആർ അധ്യക്ഷത വഹിച്ചു മുഖ്യാതിഥി വൈസ് പ്രസിഡണ്ട് ആമിനഇടത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ സത്യൻ മുണ്ടയിൽ ,ശാന്താ ദേവി മൂത്തേടത്ത് ,ജിജിതസുരേഷ്ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്ശിവദാസൻ കരോട്ടിൽ ,നൗഷാദ് കെകെ ,ശ്രുതി കമ്പളത്ത് ,സിജി സിബി ,അജിത്ത്  പി ,ബ്ലോക്ക് – എക്സ്–  സിന്ധു എൻ , എൽഎസ്ജിഡി. അജിത് ജേക്കബ് , സൂപ്പർവൈസർ വിജില ഓവർസിയർ അഭിഷേക്വത്സൻസുബ്രഹ്മണ്യൻ ,ഉണ്ണി കെ നായർ , ഫ്രാൻസിസ്  ഉള്ളാട്ടിൽ , ലീല എന്നിവർ സംസാരിച്ചു.