/ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ പദവിയിൽ നിന്നും മാറ്റണമെന്ന് കെ എം പി. യു 

ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ പദവിയിൽ നിന്നും മാറ്റണമെന്ന് കെ എം പി. യു 

തിരുവനന്തപുരം :     ഔദ്യോഗിക പദവിയിലിരിക്കെ മദ്യലഹരിയിൽ പെൺസുഹൃത്തുമൊത്ത് നിയമവിരുദ്ധമായി പാതിരാരാത്രിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനായ മാധ്യമപ്രവർത്തൻ കെ.എംബഷീറിനെ  കൊലപ്പെടുത്തിയമറവിരോഗക്കാരനാണെന്ന് ഡോക്ടർമാർ സർട്ടിഫൈ  ചെയ്ത ശ്രീറാംവെങ്കിട്ടരാമനെ ആലപ്പുഴ ജില്ലയുടെ ഭരണത്തലവനാക്കിയ സർക്കാർ തീരുമാനം അത്യന്തം ഹീനവുംനിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന്  കേരള മീഡിയ പേഴ്സൺ യുണിയൻഅഭിപ്രായപ്പെട്ടു.

കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് കൊലകുറ്റത്തിന് വിചാരണ നേരിടുന്ന  പ്രതിയെ ഇത്തരംപദവികളിൽ നിയമിക്കുന്നതിലൂടെ,  ഔദ്യോഗികമായി 

 മാന്യമായി നീതിപൂർവം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കുന്നതിന് തുല്യമാണ്.

ആയതിനാൽ  സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ്എം റഫീഖ്ജനറൽ സെക്രട്ടറി സുവീഷ് ബാബുട്രഷറർ ഷാഫി ചങ്ങരംകുളംസംസ്ഥാന കോർകമ്മിറ്റി ചെയർമാൻ വിസെയ്ദ് , കൺവീനർ പീറ്റർ ഏഴിമല എന്നിവർ ആവശ്യപ്പെട്ടു