പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന

പട്ടാമ്പി: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി പട്ടാമ്പിമീന്‍മാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം മിന്നല്‍ പരിശോധന നടത്തി. മാര്‍ക്കറ്റിലെ മത്സ്യമൊത്തവ്യാപാര കേന്ദ്രങ്ങളില്‍ നിന്നും 34 സാമ്പിളുകള്‍ പരിശോധിച്ചു. ചീഞ്ഞു തുടങ്ങിയതുംയഥാവിധി ഐസ് ഉപയോഗിച്ച് സൂക്ഷിക്കാത്തതുമായ ഉപയോഗയോഗ്യമല്ലാത്ത 100 കിലോയോളംമത്സ്യം കണ്ടെത്തി നശിപ്പിച്ചു കളഞ്ഞു. ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ ഒന്നുംകണ്ടെത്താനായിട്ടില്ല. പട്ടാമ്പി സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഡോ. സി.കെ അഞ്ജലി, ഷൊര്‍ണൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ടി.എച്ച് ഹിഷാം അബ്ദുള്ള എന്നിവരുടെനേതൃത്വത്തില്‍ ജില്ലയിലെ മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലബോറട്ടറിയുടെ സഹായത്തോടെയാണ്പരിശോധന നടത്തിയത്.

കേക്ക് ബേക്കിംഗ് വര്‍ക് ഷോപ്പ്‌ സംഘടിപ്പിച്ചു

ചങ്ങരംകുളം:അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ എന്റർപ്രണർഷിപ്പ്ഡെവലപ്മെൻറ് ക്ലബ്ബും ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെൻ്റും സംയുക്തമായി കേക്ക് ബേക്കിംഗ്വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ഈ ഡി ക്ലബ് കോർഡിനേറ്റർ കിരൺ സ്വാഗതം പറഞ്ഞു. കോളേജ്പ്രിൻസിപ്പൽ മുഹമ്മദ് കോയ എം എൻ അധ്യക്ഷത വഹിച്ച പരിപാടി മാനേജ്മെൻറ് കമ്മിറ്റിപ്രസിഡൻറ് പി പി എം അഷറഫ് ഉദ്ഘാടനം ചെയ്തു. ഫുഡ് ടെക്നോളജി വിഭാഗം മേധാവി റിസ്വാനവർക്ക് ഷോപ്പിന് നേതൃത്വത്തിൽ നൽകി. ഫുഡ് ടെക്നോളജി വിഭാഗം പി ജി വിദ്യാർത്ഥികൾ ഇ ഡിക്ലബ് അംഗങ്ങളും ചേർന്ന് കേക്ക് നിർമ്മിച്ചു. ഇ ഡി ക്ലബ് സ്റ്റുഡന്റ് കോഡിനേറ്റർ അൽത്താഫ് നന്ദിരേഖപ്പെടുത്തി.

പി എസ്‍ സി പരിശീലനവും ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്  വനിതകൾക്ക് ഒരുക്കുന്ന പി.എസ്‍.സി പരിശീലനപദ്ധതിയും  ഓറിയന്റേഷൻ ക്ലാസും സംസ്ഥാന ഓഡിറ്റ് ഡിപ്പാർട്ട്‍മെന്റ്‍ ഡെപ്യൂട്ടി ഡയറക്‌ടർചിത്രലേഖ കെ.എസ്‍ ഉദ്‍ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി രാമകൃഷ്‍ണൻ  അദ്ധ്യക്ഷത വഹിച്ചു. പി.എസ്‍.സി പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് രാജൻവടകര ക്ലാസെടുത്തു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്‍റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എൻ. ആർ. അനീഷ് ആശംസകളർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജീവനക്കാർ, ഉദ്യോഗാർഥികൾതുടങ്ങിയവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  ലിജുമോൻ എസ്‍ സ്വാഗതവും ബ്ലോക്ക് ക്ഷേമകാര്യ സ്‍റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‍സൺ  പ്രേമലത നന്ദിയും പറഞ്ഞു.

ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല നന്നംമുക്ക് പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു

ചങ്ങരംകുളം: തൊഴിലവസരം നിഷേധിക്കലിനും റെയിൽവെ ദുരിതയാത്രക്ക് പരിഹാരം കാണതെതുടരുന്ന അവഗണനക്കും എതിരെ ഡിവൈഎഫ്ഐ ജനുവരി 24 ന് കാസർഗോഡ് മുതൽതിരുവനന്തപുരം വരെ നടത്തുന്ന മനുഷ്യച്ചങ്ങലയുടെ നന്നംമുക്ക് പഞ്ചായത്ത് സംഘാടക സമിതിരൂപീകരിച്ചു.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ എം.അജയഘോഷിൻ്റെ അധ്യക്ഷതയിൽചേർന്ന യോഗം പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനംചെയ്തു.യദുഗോപക്,വി.വി.കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.അക്ഷയ്.പി. എ സ്വാഗതവുംനിസാർ ബാബു നന്ദിയും പറഞ്ഞു.

മഹിളാ കോൺഗ്രസ്‌  എടപ്പാളിൽ “സധൈര്യം” രാത്രി നടത്തം സംഘടിപ്പിച്ചു

എടപ്പാൾ: സ്ത്രീധനത്തിനും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കുമെ തിരെഎടപ്പാൾ മണ്ഡലം മഹിളാ കോൺഗ്രസ്‌ കമ്മിറ്റി എടപ്പാളിൽ സധൈര്യം എന്ന പേരിൽ രാത്രി നടത്തംസംഘടിപ്പിച്ചു. പഴയ ബ്ലോക്ക് മുതൽ അംശകച്ചേരി വരെ നടത്തിയ പരിപാടി സുരേഷ് പൊല്പാക്കരഉദ്ഘാടനം ചെയ്തു. ജിഷ കുട്ടത്ത് അധ്യക്ഷത വഹിച്ചു. ഇ പി വേലായുധൻ, അഡ്വ. കവിത ശങ്കർ, ടിഗോപിനാഥൻ, അമീർ കല്ലിങ്ങൽ, ശ്രീജ ചന്ദ്രൻ, റംല ഉണ്ണി, എന്നിവർ പ്രസംഗിച്ചു. സ്ത്രീധന വിരുദ്ധപ്രതിജ്ഞ എടുത്തു.

അറബിക് വെമിനാറും അധ്യാപക സാഹിത്യ മത്സരവും പൊന്നാനിയിൽ.

പൊന്നാനി:* പൊതു വിദ്യാഭ്യാസവകുപ്പ് അറബിക് യൂനിറ്റ് സംഘടിപ്പിക്കുന്ന മലപ്പുറം റവന്യൂ ജില്ലാഅറബിക് സെമിനാറും,അധ്യാപക സാഹിത്യ മത്സരവും അടുത്ത മാസം16 ന് പൊന്നാനിസബ്ജില്ലയിലെ പുറങ്ങ് ബിവൂസ് ലോഞ്ചിൽ വെച്ച് നടക്കും. 16 മത്സരയഇനങ്ങളിൽ ജില്ലയിലെ മുന്നോറോളം അധ്യാപകർ മത്സരാർത്ഥികളായും നാനൂറോളംഅധ്യാപകർ പ്രതിനിധികളായും പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പുറങ്ങ് ബിവൂസ് ലോഞ്ചിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം എ.കെസുബൈർ ഉദ്ഘാടനം ചെയ്തു.

പരിരക്ഷ വളണ്ടിയേഴ്‌സ് പരിശീലന പരിപാടി സംഘടിപ്പിച്ചു

കാലടി: ഗ്രാമ പഞ്ചായത്തിന്റെയും കുടുംബരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പരിരക്ഷവളണ്ടിയേഴ്‌സ് പരിശീലന പരിപാടി സംഘടിപ്പിച്ചു.വാർഡ് മെമ്പർ രജിത അധ്യക്ഷത വഹിച്ച പരിപാടിപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു കെ. ജി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ പരിധിയിൽ ഉള്ള നിരവധിവളണ്ടിയർമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. മംഗലം പഞ്ചായത്തിലെ പരിരക്ഷ ഫാക്കൾട്ടിഅബ്ദുൾ മജീദ്  പരിശീലന ക്ലാസുകൾ അവതരിപ്പിച്ചു.സാമൂഹികമായ പങ്കാളിതത്തോടെഗുരുതരമായ രോഗം ബാധിച്ചവർക്കുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കുക എന്നതായിരുന്നു ഈട്രെയിനിങ് പരിപാടിയുടെ ലക്ഷ്യം.. മെഡിക്കൽ ഓഫീസർ ഡോക്ടർ സാജിദാ പൈകാടൻ, ഹെൽത്ത്‌ഇൻസ്‌പെക്ടർ ആൻഡ്രൂ.ടി, പരിരക്ഷ നേഴ്സ് സൗദാമിനി, മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവർപരിശീലന പരിപാടിയിൽ പങ്കെടുത്തു.

ബിരിയാണി ചലഞ്ചിലൂടേ സ്വരൂപിച്ച എട്ട് ലക്ഷം രൂപ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍കൈമാറി ഉദ്ഘാടനം ചെയ്തു .

മാടമ്പത്ത് പള്ളിയായിൽ സൈഫുദ്ധീന് മജ്ജ മാറ്റിവെക്കാൻ വേണ്ടി എടയൂര്‍ മണ്ണത്ത്പറമ്പ് മുസ്ലിംലീഗിന്റെയും യൂത്ത് ലീഗ് ചിറക് യൂത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ബിരിയാണി ചലഞ്ചിലൂടേസ്വരൂപിച്ച എട്ട് ലക്ഷം രൂപ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കൈമാറി ഉദ്ഘാടനംചെയ്തു .പരിപാടിയിൽ  അത്തിപറ്റ വാഹിദ് മുസ്ല്യാർ പ്രാർത്ഥന സദസിന് നേതൃത്വം നല്‍കി . കരീം കെപി ,ഫൈസല്‍ വാഫി കാടാമ്പുഴ ,റഷീദ് കീശ്ശേരി ,മുസ്തഫ നദ്‌വി എടയൂര്‍ ,റിയാസ് മാസ്റ്റര്‍,അബുബക്കര്‍ ബാഖവി ,ശിഹാബ് വാതുക്കാട്ടിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു . മുസ്ലിം ലീഗ് കോട്ടക്കൽ മണ്ഡലം സെക്രട്ടറിമാരായ പി .ശരീഫ് മാസ്റ്റര്‍ ,മജീദ് കെടി ,മുസ്ലിം ലീഗ്പഞ്ചായത്ത് പ്രസിഡന്റ് എകെ .മുസ്തഫ, സെക്രട്ടറി ഷാഫി വെള്ളൂരാന് ,യൂത്ത് ലീഗ് മണ്ഡലംസെക്രട്ടറി ശിഹാബ് എടയൂർ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി മുനീര്‍ മാസ്റ്റര്‍ ,ബദരിയ്യ ജുമാമസ്ജിദ് പ്രസിഡന്റ് സയ്യിദ് സൈനുദ്ദീന്‍ കോയ തങ്ങള്‍ ,സെക്രട്ടറി എം .സി മൊയ്തു ഹാജി .എടയൂർമഹല്ല് വൈസ് പ്രസിഡന്റ് എംസി ,കുഞ്ഞുമുഹമ്മദ് ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

കേരള സിവില്‍ ഡിഫന്‍സ് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് മീറ്റ് നടത്തി

തൃശ്ശൂർ: കേരള സിവില്‍ ഡിഫന്‍സ് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് മീറ്റ് വിയ്യൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്അക്കാദമിയില്‍ നടന്നു. ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ് സിവില്‍ ഡിഫന്‍സ് ആന്റ് ഹോംഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാര്‍ മീറ്റിന് ദീപശിഖ തെളിയിച്ചു ഫ്‌ളാഗ് ഓഫ് കര്‍മ്മംനിര്‍വഹിച്ചു. സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ നിസ്വാര്‍ത്ഥ സേവനത്തെ ഡയറക്ടര്‍ ജനറല്‍അഭിനന്ദിച്ചു. 5 മേഖലകളില്‍ നിന്നുള്ള സേനാംഗങ്ങളുടെ പരേഡും നടന്നു.  ആറു മേഖലകളില്‍ നിന്നായി വിജയം കൈവരിച്ച 250 ഓളം സിവില്‍ ഡിഫന്‍സ്വോളണ്ടിയര്‍മാരാണ് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്തത്. 28 ഇനങ്ങളിലാണ് മത്സരങ്ങള്‍നടന്നത്. ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ടെക്കനിക്കല്‍ എം. നൗഷാദ്, ഡയറക്ടര്‍അഡ്മിനിസ്‌ട്രേഷന്‍ അരുണ്‍ അല്‍ഫോണ്‍സ്, സിവില്‍ ഡിഫന്‍സ് റീജ്യണല്‍ ഫയര്‍ ഓഫീസര്‍സിദ്ധകുമാര്‍, അക്കാദമി റീജ്യണല്‍ ഫയര്‍ ഓഫീസര്‍ എം.ജി. രാജേഷ്, ജലസുരക്ഷാ പരിശീലനകേന്ദ്രം ഫോര്‍ട്ട് കൊച്ചി റീജ്യണല്‍ ഫയര്‍ ഓഫീസര്‍ പി. ദിലീപന്‍, പാലക്കാട് റീജ്യണല്‍ ഫയര്‍ഓഫീസര്‍ കെ.കെ. ഷിജു, സിവില്‍ ഡിഫന്‍സ് അക്കാദമി ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍, അക്കാദമി ജില്ലാ ഫയര്‍ ഓഫീസര്‍മാരായ റെനി ലൂക്കോസ്, എസ്.എല്‍. ദിലീപ്, എ.എസ് ജോഗിതുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അന്താരാഷ്ട്ര  അറബി ഭാഷാ ദിനം ആചരിച്ചു

എടപ്പാൾ:അന്താരാഷ്ട്ര അറബിക് ഭാഷ ദിനം  വട്ടംകുളം സി.പി.എൻ യു. പി. സ്കൂളിൽ വിപുലമായി  ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് എം എ നവാബ് നിർവഹിച്ചുദിനാചരണത്തിന്റെ ഭാഗമായി അറബിക് ക്ലബ്ബിലെ വിദ്യാർത്ഥികൾ നിർമ്മിച്ച മാഗസിന്റെ പ്രകാശനംസ്റ്റാഫ് സെക്രട്ടറി സി സജി നിർവഹിച്ചു. ജില്ലാ അറബി കലോത്സവത്തിലെ വിജയികൾക്കുള്ള ട്രോഫി വിതരണം എച്ച് എം ഇൻ ചാർജ് കെ വിനസീമ നടത്തി. സി കെ സൈനുദ്ദീൻ, എം. കെ.അർഷിന, കെ. ഷാലി,കെ വി ഷാനിബ, ലില്ലി എ, ശ്രീലജ എന്നിവർ പ്രസംഗിച്ചു.