/ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ചയാൾ പിടിയിൽ

ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ചയാൾ പിടിയിൽ

കുലുക്കല്ലൂര്‍ : ഷൊർണൂർ – നിലമ്പൂര്‍ ട്രെയിൻ യാത്രക്കാരിയുടെ കഴുത്തിൽ നിന്ന് ഒരുപവന്റെ മാലമോഷ്ടിച്ചയാൾ അറസ്‌റ്റിൽവല്ലപ്പുഴ കുറുവട്ടൂർ താഴത്തേതിൽ വീട്ടിൽ എം കെ ഷാഹുൽ ഹമീദാണ്‌(43) പിടിയിലായത്ബുധൻ പകൽ 11.20ന്‌ കുലുക്കല്ലൂരിൽ ഷൊർണൂർ–-നിലമ്പൂർ ട്രെയിൻനിർത്തിയപ്പോൾ നിലമ്പൂർ പുത്തൻപുരയ്ക്കൽ സാനിയുടെ മാലയാണ്‌ കവർന്നത്‌

ചികിത്സയിലുള്ള അമ്മയെ കാണാൻ നിലമ്പൂരിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു ഇവർമോഷ്ടാവ്‌ പിന്നിൽ നിന്ന് മാല പൊട്ടിച്ച്‌ ഓടിഷൊർണൂർ റെയിൽവേ പൊലീസ്‌ നടത്തിയഅന്വേഷണത്തിൽ ചെർപ്പുളശേരിയിലെ ധനകാര്യ സ്ഥാപനത്തിൽ പ്രതി മാല പണയം വെയ്ക്കാൻഎത്തിയതായി വിവരം കിട്ടിപിന്തുടർന്ന് പിടികൂടുകയായിരുന്നുഇയാളുടെ പക്കൽനിന്ന്‌ മോഷ്ടിച്ചഅഞ്ചുഗ്രാം സ്വർണം കണ്ടെടുത്തുചേലക്കരചെറുതുരുത്തിഷൊർണൂർകോഴിക്കോട്സ്റ്റേഷനുകളിലായി ഏഴു കേസുണ്ട്റെയിൽവേ പൊലീസ് എസ്ഐ അനിൽ മാത്യുബാബുനിഷാദ്മജീദ്ആർപിഎഫ് ക്രൈം ഇന്റലിജൻസ് എഎസ്ഐ കെ എം ഷിജുസ്ക്വാഡ് അംഗങ്ങളായ എംബൈജുപി കെ പ്രവീൺ പി ബാബു എന്നിവരായിരുന്നു അന്വേഷകസംഘംപ്രതിയെ റിമാൻഡ്ചെയ്തു.