/ഗുരുവായൂർ സ്വർണ ലോക്കറ്റ് തനിത്തങ്കം; വ്യാജമെന്ന ആരോപണം പൊളിഞ്ഞു, മാപ്പുപറഞ്ഞ്പരാതിക്കാരൻ

ഗുരുവായൂർ സ്വർണ ലോക്കറ്റ് തനിത്തങ്കം; വ്യാജമെന്ന ആരോപണം പൊളിഞ്ഞു, മാപ്പുപറഞ്ഞ്പരാതിക്കാരൻ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും വാങ്ങിയ സ്വർണ ലോക്കറ്റ് 22 കാരറ്റ് സ്വർണമെന്ന്പരിശോധനകളില്‍ തെളിഞ്ഞതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ലോക്കറ്റ് വ്യാജമാണെന്ന ആരോപണം ഉന്നയിച്ച ഒറ്റപ്പാലം സ്വദേശി കെ പി മോഹന്‍ദാസ്ദേവസ്വത്തോട് മാപ്പ് പറഞ്ഞുഅതേ സമയം ദേവസ്വത്തെ അപകീര്‍ത്തിപ്പെടുത്തിയമോഹന്‍ദാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ഡോവി കെ വിജയന്‍അറിയിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും മേയ് 13ന് വാങ്ങിയ 2 ഗ്രാം സ്വർണ ലോക്കറ്റ്വ്യാജമാണെന്നാരോപിച്ച് മോഹന്‍ദാസ് ദേവസ്വത്തിന് പരാതി നല്‍കിയിരുന്നുസംഭവത്തെക്കുറിച്ച്വിശദമായ അന്വേഷണത്തിന് ദേവസ്വം നടപടിയെടുക്കുകയായിരുന്നു.