എടപ്പാൾ: കോലൊളമ്പ് സ്വദേശിയായ ഒന്നര വയസുകാരൻ ദ്യുതിക്കിന് റെക്കോർഡ് നേട്ടം. കോലത്തു സ്വദേശിയായ വിഷ്ണു വേണുഗോപാലിന്റെയും അഞ്ജലിയുടെയും മകനായ ദ്യുതിക്.വി36 പക്ഷികൾ, 25 പഴങ്ങൾ, 20 പച്ചക്കറികൾ, 25 പ്രവർത്തന വാക്കുകൾ, 18 പ്രൊഫഷണലുകൾ, 23 മൃഗങ്ങൾ, 19 പൂക്കൾ, 24 വാഹനങ്ങൾ, 10 രൂപങ്ങൾ, പതാകകൾ, 24 രാജ്യങ്ങൾ, 13 നിറങ്ങൾ, 15 സ്വാതന്ത്ര്യ സമര സേനാനികൾ, ശരീരത്തിന്റെ 12 ഭാഗങ്ങൾ, 88 ക്രമരഹിത വസ്തുക്കൾ, A – Z-ൽനിന്നുള്ള അക്ഷരമാലയിലെ അക്ഷരങ്ങൾ 26 എന്നിവ തിരിച്ചറിഞ്ഞതിന് അഭിനന്ദനം അർഹിക്കുന്നറെക്കോർഡ് കരസ്തമാക്കിയത്. നേട്ടം കൈവരിച്ചതോടെ നാട്ടുകാരിൽ നിന്ന് അഭിനന്ദനപ്രവാഹമാണ് ഈ മിടുക്കനെ തേടിയെത്തുന്നത്.
EducationNovember 13, 2022










