വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ തടവുകേന്ദ്രങ്ങളിൽ കഴിയുന്ന 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ.
പുണ്യമാസത്തിൻ്റെ ഭാഗമായി എല്ലാ വർഷവും യുഎഇ ഭരണാധികാരികൾ നടത്തുന്ന മാനുഷികനടപടികളുടെ ഭാഗമായാണ് പ്രഖ്യാപനം.തടവുകാരുടെ മോചനത്തിന് പുറമെ, വിവിധ കേസുകളിൽശിക്ഷിക്കപ്പെട്ടവർ അടയ്ക്കേണ്ടി വരുന്ന പിഴയുംമറ്റ്സാമ്പത്തിക ബാധ്യതകളും പ്രസിഡന്റ് നേരിട്ട്തീർപ്പാക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ജയിൽവാസം അനുഭവിക്കുന്നവർക്ക് വലിയആശ്വാസമാണ് ഈ തീരുമാനം.









