എടയൂർ :മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മറ്റിയുടെ നിർദേശ പ്രകാരം പഞ്ചായത്ത് തലങ്ങളിൽആരംഭിക്കുന്ന സീതി സാഹിബ് പാഠശാലക്ക് എടയൂർ പഞ്ചായത്തിൽ തുടക്കം കുറിച്ചു.മുസ്‌ലീം ലീഗ്പാർട്ടിയെ കുറിച്ച് പുതുതലമുറക്ക് അറിവു പകർന്നു നൽകുന്നതോടൊപ്പം, സമൂഹ നന്മയ്ക്ക്ഉപകാരപ്പെടുന്ന യുവതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്,സീതിസാഹിബ് പാഠശലക്ക്തുടക്കം കുറിച്ചത്. വാർഡുകളിൽ നിന്നും പ്രത്യേകം രജിസ്റ്റർ ചെയ്യപ്പെട്ട പ്രതിനിധികളെപഠിതാക്കളായി ഉൾപ്പെടുത്തിയാണ് രണ്ടുവിഷയങ്ങളിലായി ക്ലാസുകൾ സംഘടിപ്പിച്ചത്.എടയൂർബേങ്കുംപടി SVALP സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ എടയൂർ പഞ്ചായത്ത് മുസ്ലീം ലീഗ്പ്രസിഡൻ്റ് മൊയ്തു സാഹിബ് എടയൂർ ഉദ്ഘടനം നിർവഹിച്ചു. യൂത്ത് ലിഗ് സെക്രട്ടറി മുനീർസി.സി.സ്വാഗതവും പ്രസിഡന്റ് റിയാസ് വി.പി. അധ്യക്ഷതയും വഹിച്ചു.അബ്ദുൽ ഖാദർ അത്തിപ്പറ്റഖിറാഅത്തും ബാസിത് വാഫി ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.
“അഭിമാനകരമായ അസ്തിത്വം” എന്ന വിഷയത്തിൽ മുഹമ്മദാലി സാഹിബ് നരിക്കുന്നനും “മുസ്ലിംലീഗും വിദ്യാഭ്യാസവും” എന്ന വിഷയത്തിൽ സി.എച്ച്.ആശിഖും ക്ലാസ്സെടുത്തു.പഞ്ചായത്ത് മുസ്ലീംലീഗ് സെക്രട്ടറി അസീസ് കോടിയിൽ,ജാഫർ പുതുക്കുടി,എൻ.ടി.ഷിഹാബ്,ജംഷിദ് ടി.കെ,സമീർഎടയൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ കബീർമാവണ്ടിയൂർ,റഫീഖ് പീടികപ്പടി,ഹാരിസ് വട്ടപ്പറമ്പ്,അൻവർ മൂന്നാക്കൽ,ഹാരിസ് പുന്നാംചോലഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പഠിതാക്കൾക്ക് വേണ്ടി കെ.എം.സി.സി.പഞ്ചായത്ത്കമ്മിറ്റി സ്പോൻസർ ചെയ്ത ഹാൻഡ് ബുക്ക് വിതരണവും നടന്നു.










