/നാടിന്റെ ജലസമൃദ്ധി വൃത്തിയാക്കി ഡി വൈ എഫ് ഐ യുവജന സംഘടന മാതൃകയായി. 

നാടിന്റെ ജലസമൃദ്ധി വൃത്തിയാക്കി ഡി വൈ എഫ് ഐ യുവജന സംഘടന മാതൃകയായി. 

ചാലിശ്ശേരിചാലിശ്ശേരി ഗ്രാമത്തിലെ വിശാലമായ ശുദ്ധജല സംഭരണി അങ്ങാടിക്കുളംഡിവൈഎഫ്ഐ പ്രവർത്തകർ വൃത്തിയാക്കിയത് ഗ്രാമത്തിന് പുതു കാഴ്ചയായിആഗസ്റ്റ് 15 ന്നടക്കുന്ന ഫ്രീഡം പരേണ്ടിന്റെ പ്രചരണാർത്ഥമാണ്  ഞായറാഴ്ച ചാലിശ്ശേരി ടൗൺ മേഖലഡിവൈഎഫ്ഐ യുവജന സംഘടനയുടെ നേതൃത്വത്തിൽ നീന്തൽ അറിയുന്ന അൻപതോളം പേർഅഞ്ചുമണിക്കൂർ സമയം എടുത്താണ് കുളത്തിലെ ചണ്ടിയുംപായലുംമറ്റു മാലിന്യങ്ങളും മാറ്റിഏകദേശം ഒരേക്കർ വരുന്ന കുളത്തെ ജലസമൃദ്ധിയുടെ തെളിനീരാക്കി മാറ്റിയത്.

കാലങ്ങൾ പഴക്കമുള്ള കുളം കഴിഞ്ഞ കുറെ വർഷങ്ങളായി സംരക്ഷിക്കാൻ ആരുമില്ലാതെനാശത്തിന്റെ വക്കിലായിരുന്നുപതിനെട്ട് വർഷം മുമ്പ് സർക്കാർ പദ്ധതിയിൽ ആഴം കൂട്ടി പാർശ്വഭിത്തികൾ കെട്ടി വേർത്തിരിച്ചിരുന്നെങ്കിലും തുടർന്ന് കുളം സംരക്ഷിക്കാനുള്ള പദ്ധതികളൊന്നുംനടന്നിരുന്നില്ലആദ്യകാലങ്ങളിൽ കർഷകർ രണ്ടുംമൂന്നും പൂവൽകൃഷി ചെയ്തിരുന്നത് വെള്ളം ഉപയോഗിച്ചായിരുന്നുകുളം വൃത്തിയാക്കിയതോടെ സ്കൂൾ വിദ്യാർത്ഥികൾക്കുംഗ്രാമവാസികൾക്കും അവധിക്കാലങ്ങളിലും നീന്തൽ പരിശീലനത്തിനും പാടശേഖരങ്ങളിലെനെൽകൃഷിപച്ചക്കറി കൃഷിസമീപത്തെ വീടുകളിൽ ജലസമൃദ്ധി എന്നിവക്ക്  വെള്ളംഉപകരിക്കും.

മാതൃക ജല സംഭരണിയായി നിലനിർത്തി വേലിയുംവെളിച്ചവും നൽകി കുളംസംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യംകുളം വൃത്തിയാക്കിയ സംഘടന അംഗങ്ങൾക്ക്ഏറെ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്ശുചീകരണ പ്രവർത്തനങ്ങൾക്ക് മേഖല സെക്രട്ടറി ടി.കെസുധീഷ് കുമാർപ്രസിഡന്റ് ഫ്ലെമിങ് പി.ട്രഷറർ കെ.പി ദിപിൻകെ. അജിത്ത്അരുൺകെ. എന്നിവർ നേതൃത്വം നൽകി.