/ജില്ലാതല വിജയോത്സവം: ജില്ലാ പഞ്ചായത്ത് വിജയികളെ അനുമോദിച്ചു 

ജില്ലാതല വിജയോത്സവം: ജില്ലാ പഞ്ചായത്ത് വിജയികളെ അനുമോദിച്ചു 

ജില്ലാ പഞ്ചായത്ത്പൊതുവിദ്യാഭ്യാസ വകുപ്പ്ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് എന്നിവയുടെആഭിമുഖ്യത്തില്‍ ജില്ലാതല വിജയോത്സവം നടന്നുപരിപാടിയില്‍ 2022 ല്‍ എസ്.എസ്.എല്‍.സിടി.എച്ച്.എസ്.എസ്.എല്‍.സിപ്ലസ് ടുവി.എച്ച്.എസ്. പരീക്ഷകളില്‍ സമ്പൂര്‍ണ്ണ വിജയം നേടിയജില്ലയിലെ സര്‍ക്കാര്‍എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെയും വിദ്യാലയങ്ങളെയുംഅനുമോദിച്ചുജില്ലയില്‍ എസ്.എസ്.എല്‍.സി വിഭാഗത്തില്‍ 39396 വിദ്യാര്‍ത്ഥികള്‍ പരീക്ഷഎഴുതിയതില്‍ 38996 പേരാണ് ഉപരിപഠനത്തിന് അര്‍ഹരായത്. 98.98 ശതമാനം വിജയശതമാനംനേടിയ ജില്ല സംസ്ഥാനത്ത് 11-ാം സ്ഥാനം കരസ്ഥമാക്കി. 2178 പെണ്‍കുട്ടികളും 624 ആണ്‍കുട്ടികളുമുള്‍പ്പടെ 2802 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ സമ്പൂര്‍ണ്ണ  പ്ലസ് നേടിയത്. 118 സ്‌കൂളുകള്‍ സമ്പൂര്‍ണ്ണ വിജയം നേടിഇതില്‍ 47 സര്‍ക്കാര്‍ സ്‌കൂളുകളും 34 എയ്ഡഡ്സ്‌കൂളുകളും 37 അണ്‍എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടുന്നുവിജയോത്സവത്തിന്റെ ഉദ്ഘാനംഅഡ്വകെ പ്രേംകുമാര്‍ എം.എല്‍. നിര്‍വ്വഹിച്ചുജില്ലാ പഞ്ചായത്ത് .എസ്.സര്‍ട്ടിഫിക്കറ്റേഷന്‍ നേടിയതിന്റെ പ്രഖ്യാപനവും എം.എല്‍. നിര്‍വ്വഹിച്ചുജില്ലാ പഞ്ചായത്ത്പ്രസിഡന്റ് കെബിനുമോള്‍ അധ്യക്ഷയായി.

സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനസൗകര്യമൊരുക്കി പരീക്ഷ എഴുതാന്‍ വേണ്ടസജ്ജീകരണങ്ങളൊരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച് അഡ്വകെപ്രേംകുമാര്‍ എം.എല്‍. പറഞ്ഞുകുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്പൊതുവിദ്യാഭ്യാസ മേഖല മികവിന്റെ കേന്ദ്രങ്ങളായി മാറ്റുകയാണ്സര്‍ക്കാര്‍ എല്ലാവിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കിഇന്നത്തെ കുട്ടികളാണ് നാളത്തെവാഗ്ദാനങ്ങളെന്നും നാടിനെ നയിക്കേണ്ടവരെന്നും എം.എല്‍. പറഞ്ഞുതങ്ങള്‍ക്ക് താത്പര്യമുള്ളമേഖലകള്‍ കണ്ടെത്തി ലക്ഷ്യത്തിലെത്താന്‍ കുട്ടികള്‍ക്കാവണമെന്നും ശാസ്ത്രബോധവുംയുക്തിചിന്തയുമുള്ള സാമൂഹ്യബോധമുള്ളവരായി കുട്ടികള്‍ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*വിദ്യാഭ്യാസമേഖലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്താന്‍ ജില്ലാപഞ്ചായത്തിന് കഴിഞ്ഞുജില്ലാ പഞ്ചായത്ത് പ്രസിഡന്റ്*

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെ വിദ്യാഭ്യാസമേഖലകയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതിന്വേണ്ട ഇടപെടലുകള്‍ നടത്താന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കെ.ബിനുമോള്‍ പറഞ്ഞുജില്ലയില്‍ കലാകായികശാസ്ത്രപ്രവൃത്തി പരിചയമേളകളില്‍ ഉള്‍പ്പടെമികച്ചരീതിയില്‍ മുന്നേറ്റം കാഴ്ചവക്കുന്ന കുട്ടികള്‍ ഗ്രേസ് മാര്‍ക്കില്ലാതെ തന്നെ വിജയികളായി മാറിഎന്നത് അഭിനന്ദാര്‍ഹമാണ്വിദ്യാഭ്യാസരംഗത്ത് ഏറ്റവും പിറകില്‍ നിന്ന ജില്ല ക്രമാനുഗതമായിമുന്നോട്ട് വളര്‍ന്നുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുകയുംനല്ലപ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന ജില്ലയാക്കി മാറ്റാനും സാധിച്ചുതദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഭാഗമായി കേരളത്തിലാകെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്സംസ്ഥാന ശരാശരിയോട് ചേര്‍ന്നു നില്‍ക്കുന്ന തരത്തില്‍ വിജയശതമാനത്തില്‍ ജില്ലയെഎത്തിക്കാനായത് ഏറെ അഭിമാനാര്‍ഹമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി.കെ ചാമുണ്ണിജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍പേഴ്സണ്‍ സാബിറ ടീച്ചര്‍പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാലിനികറുപ്പേഷ്ജില്ലാ പഞ്ചായത്തംഗങ്ങളായ കമ്മുക്കുട്ടി എടത്തോള്‍റെജി ജോസ്മാധുരിപത്മനാഭന്‍,അഡ്വഷഫ്ദര്‍ ഫെരീഫ്അനു വിനോദ്പത്മിനി ടീച്ചര്‍നസീമ ടീച്ചര്‍പ്രീതമോഹന്‍ദാസ്ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടിജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ്എന്‍ജിനീയര്‍ കെ.സി സുബ്രഹ്മണ്യന്‍സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോമനോജ്സെബാസ്റ്റിയന്‍ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് എസ്ഗുരുവായൂരപ്പന്‍വിദ്യാഭ്യാസഉപഡയറക്ടര്‍ പി.വി മനോജ്കുമാര്‍ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ഡയറക്ടര്‍ സി.എം.കെ.ആര് സന്തോഷ്‌കുമാര്‍ഉദ്യോഗസ്ഥര്‍അധ്യാപകര്‍വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.