ബലിപെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായിപ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രമുഖ മുസ്ലിം സംഘടനകൾ രംഗത്ത്. ജംഇയ്യത്തുൽ ഉലമായെഹിന്ദ് അധ്യക്ഷൻ മൗലാന അർഷദ് മദനിയുടെ ഈ ആവശ്യത്തെ പിന്തുണച്ച് ഉത്തർപ്രദേശിലെഉൾപ്പെടെ നിരവധി മുസ്ലിം സംഘടനകൾ രംഗത്തെത്തി. പശുവിന്റെ പേരിൽ നടക്കുന്ന രാഷ്ട്രീയചൂഷണങ്ങൾ അവസാനിപ്പിക്കാനും, പശുവിറച്ചിയുടെ പേരിൽ രാജ്യത്തുണ്ടാകുന്ന ആൾക്കൂട്ടകൊലപാതകങ്ങളും അക്രമങ്ങളും തടയാനും ഇത്തരം ഒരു നീക്കത്തിലൂടെ സാധിക്കുമെന്നാണ്സംഘടനകളുടെ സമൂഹത്തിനിടയിൽ വിപുലമായ യോജിപ്പ് ഉണ്ടാക്കാനാണ് സംഘടനകളുടെ ശ്രമം. ഇതിന്റെഭാഗമായി വരുംദിവസങ്ങളിൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ട് നിവേദനംനൽകാനും ഇവർ പദ്ധതിയിടുന്നുണ്ട്. 2027-ൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബലിപെരുന്നാൾ സമയത്ത്മുസ്ലിം സമൂഹത്തിൽ നിന്ന് തന്നെ ഇത്തരമൊരു ആവശ്യം ഉയർന്നുവന്നത് രാഷ്ട്രീയ വൃത്തങ്ങൾവലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. സാധാരണയായി ഹൈന്ദവ സംഘടനകളാണ് ഈആവശ്യം ഉന്നയിക്കാറുള്ളത്. പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യത്തെ ഓൾ ഇന്ത്യ മുസ്ലിം ജമാഅത്ത് ദേശീയപ്രസിഡൻ്റ് മൗലാന ഷഹാബുദ്ദീൻ റസ്വി പിന്തുണച്ചു. ഈ വിഷയത്തിൽ വിവിധ മുസ്ലിംസംഘടനകൾക്കിടയിൽ അഭിപ്രായ ഐക്യം രൂപീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹംവാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇതിനായി പ്രമുഖ മുസ്ലിം സംഘടനകളുടെയോഗം ഉടൻ തന്നെ ഡൽഹിയിൽ വിളിച്ചുചേർക്കുമെന്നും, തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിഉൾപ്പെടെയുള്ള രാജ്യത്തെ ഉന്നത നേതാക്കൾക്ക് സംയുക്ത നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹംവ്യക്തമാക്കി. സർക്കാർ ഈ ആവശ്യം ഉടനടി അംഗീകരിക്കണമെന്നും, ഇത് ഗോവധവുമായിബന്ധപ്പെട്ട നയങ്ങളിൽ രാജ്യത്തുടനീളം ഏകീകരണം കൊണ്ടുവരാനും ആൾക്കൂട്ട അക്രമങ്ങൾഇല്ലാതാക്കാനും സഹായിക്കുമെന്നും റസ്വി കൂട്ടിച്ചേർത്തു.
ബിജെപി ലഹരിക്കെതിരെ ചങ്ങരംകുളത്ത് ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു
എടപ്പാൾ: യുവതലമുറയിൽ ഭയാനകമായ തരത്തിൽ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗംവർധിക്കുകയും ഇത് സമൂഹത്തിന്റെ സ്വൈര ജീവിതമാണ് ഇല്ലാതാക്കുന്നതെന്നും ഇതിൽ സർക്കാരുംനിയമപാലകരും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ചങ്ങരംകുളംഹൈവേ ജംഗ്ഷനിൽ നടത്തിയ ജനജാഗ്രത സദസ്സിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രസാദ്പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.ഉല്ലാസ് ബാബു മുഖ്യ പ്രഭാഷണംനടത്തി.ടി.ഗോപാലകൃഷ്ണൻ, ജനാർദ്ദനൻ പട്ടേരി, കെ.പി രവീന്ദ്രൻ എടപ്പാൾ, ശ്രീനി വാരനാട്, കെ.അനീഷ്, സുധാകരൻ നന്നംമുക്ക്, കെ.കുഞ്ഞുണ്ണി, കൃഷ്ണൻ പാവിട്ടപ്പുറം, എം.വിനയകുമാർ, ഉണ്ണികൃഷ്ണൻ ആലങ്കോട്, മണികണ്ഠൻ പന്താവൂർ, സബിത വിനയകുമാർ എന്നിവർ സംസാരിച്ചു.
ബി ജെ പിപ്രതിഷേധ ധർണ്ണ നടത്തി
തണ്ണീർക്കോട് : കേന്ദ്രഗവൺമെന്റ് പദ്ധതികൾ അട്ടിമറിക്കാനുള്ള ഇടത് -വലത് മുന്നണികളുടെരാഷ്ട്രീയ ഗൂഡാലോചനക്കെതിരെ ഭാരതീയജനതാപാർട്ടി കപ്പൂർ മണ്ഡലം കമ്മറ്റി പതിനാറോളം കേന്ദ്രങ്ങളിൽപ്രഖ്യാപിച്ചിട്ടുള്ള സമരജ്വാലയുടെ ഭാഗമായി കപ്പൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരത്താണിയിൽ പ്രതിഷേധ ധർണ്ണസംഘടിപ്പിച്ചു. ബിജെപി മധ്യമേഖല ട്രെഷറർ അഡ്വ. മനോജ് ഉദ്ഘാടനം നിർവഹിച്ചു. ബിജെപി കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പി അധ്യക്ഷത വഹിച്ചയോഗത്തിൽ കപ്പൂർമണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് മുഖ്യപ്രഭാഷണം നടത്തി. രതീഷ് തണ്ണീർക്കോട്, കെ.സി. കുഞ്ഞൻ, വിഷ്ണു മലമൽക്കാവ്, കൃഷ്ണൻ കുട്ടി, ബാലചന്ദ്രൻകാഞ്ഞിരത്താണി, സിദ്ധാർത്ഥൻ പി, ബാലകൃഷ്ണൻ പി, പ്രേമൻ ടി പി, സുരേന്ദ്രൻ ടീവിതുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
സിപിഐഎം വട്ടംകുളം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി
എടപ്പാൾ: സിപിഐഎം വട്ടംകുളം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. തെരുവ് വിളക്കുകൾകത്താത്തതിലും തകർന്ന റോഡുകൾ ശരിയാക്കാത്തതിലും തെരുവ് നായ ശല്യത്തിന് പരിഹാരംകാണാത്തതിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്. വട്ടംകുളം ടൗണിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ പഞ്ചായത്ത് ഓഫീസിന് മുന്നിൽപോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സമരം സിപിഐഎം എടപ്പാൾ ഏരിയാ സെക്രട്ടറിടി.സത്യൻ ഉദ്ഘാടനം ചെയ്തു. യു.പി പുരുഷോത്തമൻ അധ്യക്ഷത വഹിച്ച മാർച്ചിൽ എം.മുസ്തഫ, അഡ്വക്കേറ്റ് എം.ബി ഫൈസൽ, എസ്.സുജിത്, സി.രാഘവൻ, സി.എസ് പ്രസന്ന, എ.സിദ്ധീഖ്തുടങ്ങിയവർ സംസാരിച്ചു. പി.വി കൃഷ്ണൻ സ്വാഗതവും എം.എ നവാബ് നന്ദിയും പറഞ്ഞു.
തൃക്കണാപുരത്ത് വഴിയോര വിശ്രമകേന്ദ്രം തുറന്നു
എടപ്പാൾ: ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ തവനൂർ ഗ്രാമപഞ്ചായത്തിന്റെ "ടേക് എ ബ്രേക്ക്" പദ്ധതി ഉദ്ഘാടനം ചെയ്തു. വഴിയോര വിശ്രമകേന്ദ്രവും കുടുംബശ്രീ കഫെയും അടങ്ങിയ പദ്ധതി തവനൂർ എംഎൽഎ ഡോ.കെ.ടി ജലീൽ ജനങ്ങൾക്കായി തുറന്നു കൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.വി ശിവദാസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.പി മോഹൻ ദാസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർചടങ്ങിൽ സംബന്ധിച്ചു. സെക്രട്ടറി ടി.അബ്ദുൽ സലീം നന്ദി പറഞ്ഞു.
സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
ആനക്കര: കേന്ദ്രഗവൺമെന്റ് പദ്ധതികൾ അട്ടിമറിക്കാൻ ഇടത്-വലത് മുന്നണികൾ ഗൂഢാലോചനനടത്തുന്നുണ്ടെന്ന് ആരോപിച്ച് ബിജെപി കപ്പൂർ മണ്ഡലം കമ്മിറ്റി പതിനാറോളം കേന്ദ്രങ്ങളിൽസമരജ്വാല പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ആനക്കര പഞ്ചായത്ത് കമ്മറ്റി ആനക്കരസെന്ററിൽ സംഘടിപ്പിച്ച സായാഹ്നധർണ്ണ ബിജെപി പാലക്കാട് ജില്ലാസെൽ കൺവീനർ സതീഷ്കുമാർ എം.പി ഉദ്ഘാടനം ചെയ്തു. ബിജെപി ആനക്കര പഞ്ചായത്ത് പ്രസിഡന്റ് പ്രീത ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് മുഖ്യപ്രഭാഷണം നടത്തി. രതീഷ് തണ്ണീർക്കോട്, സുബ്രഹ്മണ്യൻ ആനക്കര, രാമചന്ദ്രൻ ആനക്കര, രതീഷ് പെരുമ്പലം, നന്ദൻമേലെഴിയം, പ്രകാശൻ സിന്ദഗി, വീരമണി കുമ്പിടി, വിഷ്ണു മലമൽക്കാവ്, പ്രതീഷ്, ബൈജു.എംഎന്നിവർ പങ്കെടുത്ത് സംസാരിച്ചു.
എൽദോസ് കുന്നപ്പിള്ളിക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് സസ്പെൻഷൻ. കെ.പി.സി.സി., ഡി.സി.സി. അംഗത്വമാണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ്നടപടി. അധ്യാപികയുടെ പരാതിയിൽ ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിനായി എൽദോസ് കുന്നപ്പിള്ളിശനിയാഴ്ച ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു. തുടർന്ന് എൽദോസിന്റെ അറസ്റ്റ്രേഖപ്പെടുത്തുകയായിരുന്നു. മുൻകൂർ ജാമ്യമുള്ളസ്ഥിതിക്ക് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. നവംബർ ഒന്നുവരെ അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകാനും മുൻകൂർജാമ്യ ഉപാധിയിൽ കോടതി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തുടർന്നുള്ള ദിവസങ്ങളിൽപോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
നരബലി അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രകടനം നടത്തി
എടപ്പാൾ: സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ വർദ്ധിക്കുന്നതിനതിരെ ശാസ്ത്ര സാഹിത്യപരിഷത്തിന്റെ പൊന്നാനി മേഖല നേതൃത്വത്തിൽ പ്രകടനം നടത്തി.ജില്ലാ കമ്മറ്റി അംഗങ്ങളായ ജിജിവർഗീസ് , അഡ്വ: കെ വിജയൻ എന്നിവർ "ശാസ്ത്ര ബോധം " എന്ന വിഷയത്തെ അധികരിച്ച്സംസാരിച്ചു.പരിഷത്ത് മേഖലാ സെക്രട്ടറി രതീഷ് ആലങ്കോട് സ്വാഗതവും ജോ : സെക്രട്ടറി ശ്രീയേഷ്നന്ദിയും പറഞ്ഞു.
വർഗീയതയും തീവ്രവാദവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ; ഡോ.എം കെ മുനീർ എംഎൽഎ
ചങ്ങരംകുളം: വർഗീയതയെയും തീവ്രവാദത്തെയും ഒരുപോലെ നേരിടാൻ വിവിധ സമുദായങ്ങളിൽപെട്ട എല്ലാവരും തയ്യാറാകണമെന്നും ഇവ രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നുംമുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം ഡോക്ടര് എം കെ മുനീർ എംഎൽഎ പ്രസ്താവിച്ചു. ഇസ്ലാംഎന്ന് കേൾക്കുമ്പോൾ ജിഹാദ് എന്ന് പ്രചരിപ്പിക്കുന്നവർ നാട്ടിൽ വർഗീയ കലാപം കത്തിപ്പടരുന്നത്കാണാൻ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി എച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ മൊത്തത്തിലുള്ള സംരക്ഷണാവകാശം തങ്ങൾക്കാണെന്ന് വാദിക്കുന്നവരുണ്ട്. അതിനുള്ള അവകാശം ആർക്കും നമ്മൾ വെള്ളക്കടലാസിൽ എഴുതി കൊടുത്തിട്ടില്ല. ഇത്പറഞ്ഞതിന്റെ പേരിൽ വധഭീഷണി മുഴക്കിയവരും ഉണ്ട്. എന്നാൽ ഏത് പ്രതിസന്ധി ഘട്ടത്തിലുംപടച്ചവന്റെ മുന്നിലല്ലാതെ പടപ്പുകൾക്ക് മുമ്പിൽ തലകുനിക്കുന്ന പ്രശ്നമേ ഇല്ലെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.കഴിഞ്ഞദിവസം ഒരു പ്രസ്ഥാനത്തെ നിരോധിച്ചപ്പോൾ അതിനെ അനുകൂലിക്കുന്നവരുംപ്രതികൂലിക്കുന്ന വരും എന്ന രീതിയിലുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. നിരോധനത്തെഅനുകൂലിച്ച് സംസാരിക്കുന്നവരെ സമുദായത്തിന്റെ ഒറ്റുകാരാണെന്ന് പറഞ്ഞു ചിലർസമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ സമുദായത്തെ ഒറ്റുകൊടുക്കുന്നവരെയാണ്ഇപ്പോൾ നിരോധിച്ചിട്ടുള്ളത് എന്നും മുനീർ കൂട്ടിച്ചേർത്തു. ഇതിനെ ശക്തമായി എതിർക്കുന്ന അതേസ്വരത്തിൽ തന്നെ നമ്മൾ കാക്കി ട്രൗസറിട്ട് റൂട്ട് മാർച്ച് ചെയ്യുന്നവരെയും എതിർക്കാനുള്ള ആർജ്ജവംകാണിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുസ്മരണ പരിപാടിയിൽ മേഖല മുസ്ലിംലീഗ് പ്രസിഡണ്ട് സി എം യൂസഫ് അധ്യക്ഷത വഹിച്ചു. അജിത്ത് കൊളാടി, സിപി സൈതലവി, സി ഹരിദാസ്, അഷ്റഫ് കോക്കൂർ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി.










