ബിജെപി സ്ത്രീകളെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്ന് ഡിഎംകെ എംപി കനിമൊഴി. മണ്ഡല പുനർ നിർണയവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വനിതാ സംവരണ ബിൽ ഒരുകെണിയാണെന്നും കനിമൊഴി ആരോപിച്ചു. ലോക്സഭയിൽ വനിതാ സംവരണ ഭേദഗതി ബില്ലിന്മേൽസംസാരിക്കുകയായിരുന്നു അവർ. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം ധരിച്ചുകൊണ്ടാണ്കനിമൊഴി സഭയിലെത്തിയത്. മണ്ഡല പുനർ നിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ വിലപേശൽ ശക്തികുറയ്ക്കുമെന്ന് കനിമൊഴി മുന്നറിയിപ്പ് നൽകി. ഉയർന്ന സാക്ഷരതാ നിലവാരമുള്ള തമിഴ്നാട്ടിലെസ്ത്രീകൾ അവരുടെ അവകാശങ്ങൾ ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ല. 2023 ലെ വനിതാസംവരണ നിയമം വിജ്ഞാപനം ചെയ്തുകൊണ്ടുള്ള കേന്ദ്രസർക്കാർ നടപടിയെയും കനിമൊഴിവിമർശിച്ചു. നിയമം ഇതിനകം പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിൽ, പാർലമെൻ്റിലെ ചർച്ചയുടെ ഉദ്ദേശ്യംഎന്തായിരുന്നുവെന്ന് കനിമൊഴി ചോദിച്ചു. നമ്മൾ ഇവിടെ ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ്, അപ്പോൾ ഇന്നലെ അത് പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? ഈ സഭയോട് നിങ്ങൾക്ക്എന്ത് ബഹുമാനമാണ് ഉള്ളത്? കേന്ദ്രനടപടി ഫെഡറൽ ഘടനയ്ക്കെതിരായ ഏറ്റവും വലിയആക്രമണമാണെന്നും കനിമൊഴി പറഞ്ഞു.
സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
ആനക്കര: കേന്ദ്രഗവൺമെന്റ് പദ്ധതികൾ അട്ടിമറിക്കാൻ ഇടത്-വലത് മുന്നണികൾ ഗൂഢാലോചനനടത്തുന്നുണ്ടെന്ന് ആരോപിച്ച് ബിജെപി കപ്പൂർ മണ്ഡലം കമ്മിറ്റി പതിനാറോളം കേന്ദ്രങ്ങളിൽസമരജ്വാല പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ആനക്കര പഞ്ചായത്ത് കമ്മറ്റി ആനക്കരസെന്ററിൽ സംഘടിപ്പിച്ച സായാഹ്നധർണ്ണ ബിജെപി പാലക്കാട് ജില്ലാസെൽ കൺവീനർ സതീഷ്കുമാർ എം.പി ഉദ്ഘാടനം ചെയ്തു. ബിജെപി ആനക്കര പഞ്ചായത്ത് പ്രസിഡന്റ് പ്രീത ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് മുഖ്യപ്രഭാഷണം നടത്തി. രതീഷ് തണ്ണീർക്കോട്, സുബ്രഹ്മണ്യൻ ആനക്കര, രാമചന്ദ്രൻ ആനക്കര, രതീഷ് പെരുമ്പലം, നന്ദൻമേലെഴിയം, പ്രകാശൻ സിന്ദഗി, വീരമണി കുമ്പിടി, വിഷ്ണു മലമൽക്കാവ്, പ്രതീഷ്, ബൈജു.എംഎന്നിവർ പങ്കെടുത്ത് സംസാരിച്ചു.
എൽദോസ് കുന്നപ്പിള്ളിക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് സസ്പെൻഷൻ. കെ.പി.സി.സി., ഡി.സി.സി. അംഗത്വമാണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ്നടപടി. അധ്യാപികയുടെ പരാതിയിൽ ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിനായി എൽദോസ് കുന്നപ്പിള്ളിശനിയാഴ്ച ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു. തുടർന്ന് എൽദോസിന്റെ അറസ്റ്റ്രേഖപ്പെടുത്തുകയായിരുന്നു. മുൻകൂർ ജാമ്യമുള്ളസ്ഥിതിക്ക് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. നവംബർ ഒന്നുവരെ അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകാനും മുൻകൂർജാമ്യ ഉപാധിയിൽ കോടതി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തുടർന്നുള്ള ദിവസങ്ങളിൽപോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
നരബലി അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രകടനം നടത്തി
എടപ്പാൾ: സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ വർദ്ധിക്കുന്നതിനതിരെ ശാസ്ത്ര സാഹിത്യപരിഷത്തിന്റെ പൊന്നാനി മേഖല നേതൃത്വത്തിൽ പ്രകടനം നടത്തി.ജില്ലാ കമ്മറ്റി അംഗങ്ങളായ ജിജിവർഗീസ് , അഡ്വ: കെ വിജയൻ എന്നിവർ "ശാസ്ത്ര ബോധം " എന്ന വിഷയത്തെ അധികരിച്ച്സംസാരിച്ചു.പരിഷത്ത് മേഖലാ സെക്രട്ടറി രതീഷ് ആലങ്കോട് സ്വാഗതവും ജോ : സെക്രട്ടറി ശ്രീയേഷ്നന്ദിയും പറഞ്ഞു.
വർഗീയതയും തീവ്രവാദവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ; ഡോ.എം കെ മുനീർ എംഎൽഎ
ചങ്ങരംകുളം: വർഗീയതയെയും തീവ്രവാദത്തെയും ഒരുപോലെ നേരിടാൻ വിവിധ സമുദായങ്ങളിൽപെട്ട എല്ലാവരും തയ്യാറാകണമെന്നും ഇവ രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നുംമുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം ഡോക്ടര്‍ എം കെ മുനീർ എംഎൽഎ പ്രസ്താവിച്ചു. ഇസ്ലാംഎന്ന് കേൾക്കുമ്പോൾ ജിഹാദ് എന്ന് പ്രചരിപ്പിക്കുന്നവർ നാട്ടിൽ വർഗീയ കലാപം കത്തിപ്പടരുന്നത്കാണാൻ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി എച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ മൊത്തത്തിലുള്ള സംരക്ഷണാവകാശം തങ്ങൾക്കാണെന്ന് വാദിക്കുന്നവരുണ്ട്. അതിനുള്ള അവകാശം ആർക്കും നമ്മൾ വെള്ളക്കടലാസിൽ എഴുതി കൊടുത്തിട്ടില്ല. ഇത്പറഞ്ഞതിന്റെ പേരിൽ വധഭീഷണി മുഴക്കിയവരും ഉണ്ട്. എന്നാൽ ഏത് പ്രതിസന്ധി ഘട്ടത്തിലുംപടച്ചവന്റെ മുന്നിലല്ലാതെ പടപ്പുകൾക്ക് മുമ്പിൽ തലകുനിക്കുന്ന പ്രശ്നമേ ഇല്ലെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.കഴിഞ്ഞദിവസം ഒരു പ്രസ്ഥാനത്തെ നിരോധിച്ചപ്പോൾ അതിനെ അനുകൂലിക്കുന്നവരുംപ്രതികൂലിക്കുന്ന വരും എന്ന രീതിയിലുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. നിരോധനത്തെഅനുകൂലിച്ച് സംസാരിക്കുന്നവരെ സമുദായത്തിന്റെ ഒറ്റുകാരാണെന്ന് പറഞ്ഞു ചിലർസമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ സമുദായത്തെ ഒറ്റുകൊടുക്കുന്നവരെയാണ്ഇപ്പോൾ നിരോധിച്ചിട്ടുള്ളത് എന്നും മുനീർ കൂട്ടിച്ചേർത്തു. ഇതിനെ ശക്തമായി എതിർക്കുന്ന അതേസ്വരത്തിൽ തന്നെ നമ്മൾ കാക്കി ട്രൗസറിട്ട് റൂട്ട് മാർച്ച് ചെയ്യുന്നവരെയും എതിർക്കാനുള്ള ആർജ്ജവംകാണിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുസ്മരണ പരിപാടിയിൽ മേഖല മുസ്ലിംലീഗ് പ്രസിഡണ്ട് സി എം യൂസഫ് അധ്യക്ഷത വഹിച്ചു. അജിത്ത് കൊളാടി, സിപി സൈതലവി, സി ഹരിദാസ്, അഷ്റഫ് കോക്കൂർ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി.
മാലിന്യവുമായി എത്തിയ വാഹനങ്ങൾ തടഞ്ഞ് എടയൂരിലെ DYFI പ്രവർത്തകർ
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് കഴിഞ്ഞ ആറു മാസക്കാലമായി സ്ക്രാപ്പ് മാലിന്യം(ഇലക്ട്രോണിക് മാലിന്യം, തെർമോകോൾ, ഫ്രിഡ്ജ് ന്റെ വേസ്റ്റ്, etc..) എന്നിവ എടയൂരിലേക്ക്എത്തുന്നു. പഞ്ചായത്ത് ഭരണസമിതിക്കും പോലീസ് അധികാരികൾക്കും നിരവധി തവണ പരാതിനൽകി എങ്കിലും ഫലം ഉണ്ടായില്ല. രാത്രിയുടെ മറവിൽ നടക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ ചൂണ്ടിക്കാണിച്ച്ഡി.വൈ.എഫ്.ഐ എടയൂർ മേഖലാ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചുംഇതിനിടെ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് DYFI പ്രവർത്തകർ ഇന്ന് എടയൂർ ചീനിച്ചോട് വച്ച് മാലിന്യവുമായി എത്തിയ വാഹനങ്ങൾ തടയുന്ന പ്രവർത്തനം ഏറ്റെടുത്തത്. പോലീസ് സ്ഥലത്തെത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡി.വൈ.എഫ്.ഐപ്രവർത്തകർക്ക് ഉറപ്പു നൽകി.
പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകൾ നേർന്ന് ബി.ജെപി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി*
എടപ്പാൾ: പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ആശംസാ കാർഡുകൾ അയച്ചും മധുരം വിതരണംചെയ്തു ബി.ജെ.പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റി. ജന്മദിനാഘോഷം ഉദ്ഘാടനം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് വിവേകാനന്ദൻ കോലത്ത്നിർവ്വഹിച്ചു. ഷാജു വല്യാട് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഇ.ശിവകുമാർ ,പ്രദിപ് കുട്ടത്ത് 'പ്രേമമണികണ്ഠൻ 'സി.പി അച്ചുതൻ.ഹരിദാസൻ എൻ .സുന്ദരൻ വല്യാട്. കൃഷ്ണനുണ്ണി കെഎൻ.ചന്ദ്രൻ പൂക്കത്തറ എന്നിവർ പ്രസംഗിച്ചു
ഓണാഘോഷത്തിന്റെ ആഹ്ലാദം സമൂഹത്തെ ഒന്നിപ്പിക്കും: മന്ത്രി എം.ബി. രാജേഷ്.
ഓണാഘോഷത്തിന്റെ ആഹ്ലാദം സമൂഹത്തെ ഒന്നിപ്പിക്കുമെന്നും മൈത്രിയും സമത്വവുമാണ്ഓണത്തിന്റെ സന്ദേശമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്പറഞ്ഞു. ഡി.ടി.പി.സി. ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനം പാലക്കാട്പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാനുഷരെല്ലാം ഒന്നു പോലെ എന്ന സങ്കൽപ്പം മനോഹരമാണ്. അതു കൊണ്ടാണ് അത് ഇന്നുംനിലനിൽക്കുന്നത്. മനുഷ്യരെ ഒന്നിപ്പിക്കുന്ന രീതിയിൽ ആഘോഷങ്ങൾ പ്രധാനമാണ്. ആഘോഷങ്ങൾ സമൂഹത്തെ ഭിന്നിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാവരുതെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനായി. ഡി.ടി.പി.സി. സെകട്ടറി സിൽബർട്ട്ജോർജ്ജ്, എ.ഡി.എം. കെ. മണികണ്ഠന്, ജനറല്‍ കണ്‍വീനര്‍ ടി.ആര്. അജയന് എന്നിവര്‍പങ്കെടുത്തു.
എടയൂരിൽ സീതി സാഹിബ് അക്കാദമി പാഠശാലക്ക് തുടക്കമായി
എടയൂർ :മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മറ്റിയുടെ നിർദേശ പ്രകാരം പഞ്ചായത്ത് തലങ്ങളിൽആരംഭിക്കുന്ന സീതി സാഹിബ് പാഠശാലക്ക് എടയൂർ പഞ്ചായത്തിൽ തുടക്കം കുറിച്ചു.മുസ്ലീം ലീഗ്പാർട്ടിയെ കുറിച്ച് പുതുതലമുറക്ക് അറിവു പകർന്നു നൽകുന്നതോടൊപ്പം, സമൂഹ നന്മയ്ക്ക്ഉപകാരപ്പെടുന്ന യുവതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്,സീതിസാഹിബ് പാഠശലക്ക്തുടക്കം കുറിച്ചത്. വാർഡുകളിൽ നിന്നും പ്രത്യേകം രജിസ്റ്റർ ചെയ്യപ്പെട്ട പ്രതിനിധികളെപഠിതാക്കളായി ഉൾപ്പെടുത്തിയാണ് രണ്ടുവിഷയങ്ങളിലായി ക്ലാസുകൾ സംഘടിപ്പിച്ചത്.എടയൂർബേങ്കുംപടി SVALP സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ എടയൂർ പഞ്ചായത്ത് മുസ്ലീം ലീഗ്പ്രസിഡൻ്റ് മൊയ്തു സാഹിബ് എടയൂർ ഉദ്ഘടനം നിർവഹിച്ചു. യൂത്ത് ലിഗ് സെക്രട്ടറി മുനീർസി.സി.സ്വാഗതവും പ്രസിഡന്റ് റിയാസ് വി.പി. അധ്യക്ഷതയും വഹിച്ചു.അബ്ദുൽ ഖാദർ അത്തിപ്പറ്റഖിറാഅത്തും ബാസിത് വാഫി ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി. "അഭിമാനകരമായ അസ്തിത്വം" എന്ന വിഷയത്തിൽ മുഹമ്മദാലി സാഹിബ് നരിക്കുന്നനും "മുസ്ലിംലീഗും വിദ്യാഭ്യാസവും" എന്ന വിഷയത്തിൽ സി.എച്ച്.ആശിഖും ക്ലാസ്സെടുത്തു.പഞ്ചായത്ത് മുസ്ലീംലീഗ് സെക്രട്ടറി അസീസ് കോടിയിൽ,ജാഫർ പുതുക്കുടി,എൻ.ടി.ഷിഹാബ്,ജംഷിദ് ടി.കെ,സമീർഎടയൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ കബീർമാവണ്ടിയൂർ,റഫീഖ് പീടികപ്പടി,ഹാരിസ് വട്ടപ്പറമ്പ്,അൻവർ മൂന്നാക്കൽ,ഹാരിസ് പുന്നാംചോലഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പഠിതാക്കൾക്ക് വേണ്ടി കെ.എം.സി.സി.പഞ്ചായത്ത്കമ്മിറ്റി സ്പോൻസർ ചെയ്ത ഹാൻഡ് ബുക്ക് വിതരണവും നടന്നു.








