മുസ്‌ലിം യൂത്ത് ലീഗ് റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു .

ആനക്കര: കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ട് മുസ്‌ലിംയൂത്ത് ലീഗ്  ആനക്കര പഞ്ചായത്ത്‌ കമ്മിറ്റി വാഴനട്ടു പ്രതിഷേധിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വാഴ നട്ടു പ്രതിഷേധ സമത്തിന്റെഭാഗമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധപരിപാടി മുസ്‌ലിം യൂത്ത് ലീഗ് തൃത്താല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി. എംമുനീബ് ഹസൻ ഉദ്ഘാടനം ചെയ്തു. സി. ഇർഷാദ് അധ്യക്ഷത വഹിച്ചു, സിയാസ് പാറക്കൽ സിയാദ് പള്ളിപ്പടി , യു. ഷമീർ, ഹഫീസ്കുമ്പിടി, എം വി ജലീൽ, മജീദ് പുല്ലാര,നൗഷാദ് ചോലക്കൽ തുടങ്ങിയവർ സംസാരിച്ചു. 

ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി 

ന്യൂഡൽഹി: ഇന്ത്യയുടെ 14ആമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ടു. ഈമാസം 11ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 528 വോട്ടാണ് എൻഡിഎസ്ഥാനാർത്ഥിയായ ധൻകറിനു ലഭിച്ചത്. പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക്വെറും 182 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 93 ശതമാനം എംപിമാരും വോട്ട് രേഖപ്പെടുത്തിയിരുന്നു. ജനതാദൾ (യുണൈറ്റഡ്), വൈഎസ്ആർസിപി, ബിഎസ്പി, എഐഎഡിഎംകെ, ശിവസേനഎന്നിവ ധങ്കറിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടി (എഎപി), ജാർഖണ്ഡ് മുക്തി മോർച്ച(ജെഎംഎം), തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എന്നിവ ആൽവയെ പിന്തുണച്ചു. ലോക്‌സഭയിലെയും രാജ്യസഭയിലെയും 780 എംപിമാർ അടങ്ങുന്നതാണ്‌ ഇലക്ടറൽ കോളജ്‌. ലോക്‌സഭയിൽ 543 എംപിമാരും രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെട്ട ഒമ്പത്‌ പേരടക്കം 237 എംപിമാരുമാണ്‌ നിലവിലുള്ളത്‌. 391 വോട്ടാണ്‌ ജയിക്കാനാവശ്യം. ബിജെപിക്ക് മാത്രമായിലോക്‌സഭയിൽ 303ഉം രാജ്യസഭയിൽ 91ഉം അംഗങ്ങളുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിൽ വോട്ടെടുപ്പിൽനിന്ന്‌വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക്‌ തിരിച്ചടിയാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ചയും നടത്തി. 43 എംപിമാരാണ്‌ തൃണമൂലിനുള്ളത്‌. ഇ​​​പ്പോ​​​ഴ​​​ത്തെ ഉ​​​പ​​​രാ​​​ഷ്‌‌​​​ട്ര​​​പ​​​തി എം. ​​​വെ​​​ങ്ക​​​യ്യ​​​നാ​​​യി​​​ഡു​​​വി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ഈ ​​​മാ​​​സം പ​​​ത്തി​​​ന് അ​​​വ​​​സാ​​​നി​​​ക്കും 

കര്‍ഷകസംഘം എടപ്പാള്‍ ഏരിയ സമ്മേളനം. 

ചങ്ങരംകുളം: കര്‍ഷക സംഘം എടപ്പാള്‍ ഏരിയ സമ്മേളനത്തിന് എം പി കുട്ടൻ നായർ നഗറിൽ(കോലിക്കര ബാമാസ് ഓഡിറ്റോറിയം) തുടക്കമായി. സി.രാമകൃഷ്ണന്‍ പതാക ഉയർത്തി.  ജില്ലാ ജോയിൻ്റ് സെക്രട്ടറി മോഹനന്‍ പുളിക്കല്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.വി ഉണ്ണി സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ഇ.രാജഗോപാല്‍ അനുശോചന പ്രമേയവുംകെ.വിജയൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. പി.ജ്യോതിഭാസ്, ടി.സത്യന്‍, അഡ്വ.പി.പി മോഹൻദാസ്, ആരിഫാ നാസർ തുടങ്ങിയവർപങ്കെടുത്തു. 

കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണം;നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു 

എടപ്പാൾ: കാലവർഷക്കെടുതികളുടേയും മഹാമാരികളുടേയും സംഹാരതാണ്ഡവംനിർമ്മാണമേഖലയെ തകർത്ത് കൊണ്ടിരിക്കുന്ന ഈ കാലത്ത് ജീവിക്കാൻ പാടുപെടുന്നതൊഴിലാളികളുടെ തലയിൽ ഇടിത്തീ വീണ പോലെയാണ് കേന്ദ്ര സർക്കാർ പുതിയ നികുതിപരിഷ്ക്കരണത്തിന്റെ (GST ) പേരിൽ വീണ്ടും വീണ്ടും വില വർദ്ധനവ് വരുത്തി കൊണ്ടിരിക്കുന്നത്ഈ തൊഴിലാളി വിരുദ്ധ ജനദ്രോഹനയങ്ങൾ തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന്നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. വട്ടംകുളം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. എ.വി.മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ഇ.വി.മോഹനൻഉദ്ഘാടനം ചെയ്തു.എം.വി.ലത്തീഫ് പ്രവർത്തന റിപ്പോർട്ടും ടി.പി. സുബ്രഹ്മണ്യൻ സംഘടനറിപ്പോർട്ടും അവതരിപ്പിച്ചു.എം.ബി.ഫൈസൽ, കെ.വി.കുമാരൻ, എം.എ.നവാബ്, എം.മുരളീധരൻ, പി.കൃഷ്ണൻ, കെ.പി.സുബ്രഹ്മണ്യൻ, പി.ബാബു.എന്നിവർ പ്രസംഗിച്ചു.എ.എസ് സുരേഷ്രക്തസാക്ഷി പ്രമേയവും വി.പി.ബേബി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹിളായിഎ.വി.മുഹമ്മദ് പ്രസിഡണ്ട്, എം.വി.ലത്തീഫ് സെക്രട്ടറി, കെ.വി.അയ്യപ്പൻ, ട്രഷറർ എന്നിവരെതിരഞ്ഞെടുത്തു. 

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്ടറേറ്റുകൾക്ക് മുന്നിലുമാണ്മാർച്ച് പുരേമാഗമിക്കുന്നത്. 

തിരുവനന്തപുരം : സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ.എം ബഷീറിനെവാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാംവെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സർക്കാർ നടപടിക്കെതിരെ കേരള മുസ്‌ലിംജമാഅത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ മാർച്ചിലും ധർണയിലുംജനസാഗരമിരമ്പുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽകലക്ടറേറ്റുകൾക്ക് മുന്നിലുമാണ് മാർച്ച് പുരേമാഗമിക്കുന്നത്. മലപ്പുറത്ത് പതിനായിരങ്ങളാണ് മാർച്ചിന് ഒഴുകിയെത്തിയത്. ജനസാഗരം ഉൾക്കാള്ളാനാകാതെനഗരം അക്ഷരാർഥത്തിൽ വീർപ്പുമുട്ടി. എം.എസ്.പി പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് സിവിൽസ്റ്റേഷൻ പരിസരത്ത് സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍അബ്ദുറഹ്മാന്‍ ഫൈസി അഭിസംബോധന ചെയ്തു. സി പി സെെതലവി മാസ്റ്റർ, അബ്ദുറസാഖ്സഖാഫി വെള്ളയാമ്പുറം, കെ എം ബഷീറിന്റെ സഹോദരൻ അബ്ദുർറഹ്മാൻ, കൂറ്റമ്പാറഅബ്ദുർറഹ്മാൻ ദാരിമി, മുസ്തഫ മാസ്റ്റർ കോഡൂർ, തജ്മൽ ഹുസെെൻ തുടങ്ങിയവർ സംസാരിച്ചു.

ഡി. വൈ. എഫ്. ഐ ബൈക്ക് റാലി സംഘടിപ്പിച്ചു* 

തിരൂർക്കാട് : ആഗസ്റ്റ് 15 ന് മലപ്പുറത്ത് നടക്കുന്ന ഡി. വൈ. എഫ്. ഐ യൂത്ത് സ്ട്രീറ്റിന്റെയും ആഗസ്റ്റ്5 ന് മക്കരപ്പറമ്പിൽ നടക്കുന്ന സംസ്ഥാന ജാഥ പ്രചരണാർത്ഥം  തിരൂർക്കാട് മേഖല കമ്മിറ്റി  താഴെഅരിപ്ര മുതൽ വലമ്പൂർ വരെ സംഘടിപ്പിച്ച ബൈക്ക് റാലി മുൻ മേഖല ഭാരവാഹി സി. ഷഫീക്ക് ഫ്ലാഗ്ഓഫ് ചെയ്തു. എന്റെ ഇന്ത്യ, എവിടെ ജോലി?. എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്നക്യമ്പായിനിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് വലമ്പൂരിൽ വെച്ച് നടന്നസമാപന യോഗത്തിൽ മേഖല സെക്രട്ടറി ഷിയാഫ് മരക്കാർ അഭ്യർത്ഥിച്ചു. പ്രസിഡന്റ് അജ്മൽസർബാസ്, പി. ആഷിക്ക്, അർജുൻ തുടങ്ങിയവർ സംസാരിച്ചു.

മങ്കട മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സ്മൃതിയാത്രക്ക് തുടക്കമായി 

മങ്കട :ജൂലൈ 30,യൂത്ത് ലീഗ് ദിനത്തോടാനുബന്ധിച്ച് മങ്കട മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിസംഘടിപ്പിച്ച സ്മൃതിയാത്രയുടെ ഉദ്ഘാടനം പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ വെച്ച് മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ്  സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മണ്ഡലം മുസ്ലിം യൂത്ത്ലീഗ്പ്രസിഡന്റ് എം.ടി റാഫിക്ക് പതാക കൈമാറി നിർവഹിച്ചു. പാണക്കാട് സയ്യിദ് പി. എം. എസ്. എപൂക്കോയതങ്ങൾ,സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സയ്യിദ്ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരുടെ ഖബർ സിയാറത്തിന്  മുനവ്വറലി ശിഹാബ് തങ്ങൾനേതൃത്വം നൽകി.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂർ അനുസ്മരണ പ്രഭാഷണംനടത്തി.തുടർന്ന് മൈലപ്പുറത്ത് ഭാഷാ സമര രക്തസാക്ഷി മജീദ്, ചാപ്പനങ്ങാടി ബാപ്പുമുസ്ലിയാർ,എന്നിവരുടെ ഖബർ സിയാറത്തും അനുസ്മരണ സംഗമവും നടന്നു.ജില്ലാ യൂത്ത് ലീഗ്വൈസ് പ്രസിഡന്റ് എൻ.കെ ഹഫ്‌സൽ റഹ്‌മാൻ, കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ പി.പിമുഹമ്മദ്‌, ഭാഷാ സമര രക്തസാക്ഷി മജീദിന്റെ മകൻ മഹ്മൂദ്, തുടങ്ങിയവർ നേതാക്കളെഅനുസ്മരിച്ചു.       ളുഹർ നമസ്കാരത്തിന് ചരിത്രപ്രാധാന്യമുള്ള തിരൂരങ്ങാടി യതീംഖാന മസ്ജിദിൽ എത്തിയയാത്രയെ തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി യു.എ റസാക്ക് സാഹിബിന്റെനേതൃത്വത്തിൽ സ്വീകരിച്ചു. നമസ്കാരത്തിന് ശേഷം യതീംഖാനയിൽ വെച്ച് നടന്ന സ്മൃതി സദസ്സിൽമുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സാഹിബ് ഉദ്ഘാടനം ചെയ്തു. എം.കെ ഹാജിയുടെ മകനും തിരൂരങ്ങാടി യതീംഖാനയുടെ മാനേജറും ആയ എം.കെ ബാവസാഹിബ്, എ.കെ മുസ്തഫ തിരൂരങ്ങാടി, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. തേഞ്ഞിപ്പലത്ത് ഭാഷാസമര രക്തസാക്ഷി റഹ്‌മാന്റെ ഖബറിടത്തിൽ സന്ദർശനം നടത്തിയതിനുശേഷം നടന്ന അനുസ്മരണ സംഗമം വള്ളിക്കുന്ന് മണ്ഡലം എം.എൽ.എയും ഭാഷാസമരപോരാളിയുമായ പി.ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ സീനിയർ വൈസ്പ്രസിഡന്റ് ഗുലാം ഹസൻ ആലംഗീർ അനുസ്മരണ പ്രഭാഷണം നടത്തി.          ആദ്യ ദിവസത്തെ യാത്ര കോഴിക്കോട് നടക്കാവിൽ സി.എച്ച് മുഹമ്മദ്‌ കോയ സാഹിബിന്റെഖബർ സിയാറത്തോടെ സമാപിച്ചു. സമാപന സംഗമം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി. കെനവാസ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ്  മുൻ സംസ്ഥാന  സെക്രട്ടറി ആഷിഖ് ചെലവൂർഅനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുറഷീദ് ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.കുന്നത്ത്മുഹമ്മദ്‌ സാഹിബ്‌, കുരിക്കൾ മുനീർ, അനീസ് വെള്ളില, ശിഹാബ് ചോലയിൽ, ജാഫറലി തേറമ്പൻ, ഷാഹുൽ ഹമീദ്, മുഹമ്മദാലി നരിക്കുന്നൻ, നിസാർ പാങ്ങ്, എൻ.പി അൻസാർ, ജാഫർവെള്ളെക്കാട്ട്, സമീർ ബാബു,നൗഫൽ തങ്ങൾ,ഷഫീഖ് വടക്കാങ്ങര, അഡ്വ.സമീർ കോപ്പിലാൻ, സമീർ കൊളത്തൂർ,യഹ്‌യ കൂട്ടിലങ്ങാടി, ഇ.സി സിദ്ധീഖ്, അൽത്താഫ് കൊളത്തൂർ, എം.ഉസ്മാൻമാസ്റ്റർ, സി.നുഹ്മാൻ ഷിബ്‌ലി, ഷബീർ മാഞ്ഞാമ്പ്ര, കുഞ്ഞിമുഹമ്മദ് പുഴക്കാട്ടിരി തുടങ്ങിയവർയാത്രക്ക് നേതൃത്വം നൽകി.

17 വയസ്സ് കഴിഞ്ഞവർക്കും ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കാം .

ന്യൂഡൽഹി: 17 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുമുൻകൂറായി അപേക്ഷിക്കാമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇനി മുതൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ 18 വയസ്സാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഇതുസംബന്ധിച്ച് എല്ലാസംസ്ഥാനങ്ങളിലെയും സിഇഒ/ഇആർഒ/എഇആർഒമാർക്കു നിർദേശം നൽകി. വർഷത്തിൽ നാലു തവണ പേര് ചേർക്കാൻ അവസരമുണ്ടാകും. ജനുവരി 01, ഏപ്രിൽ 01, ജൂലൈ 01, ഒക്ടോബർ 01 പാദങ്ങളിലാകും അവസരം. 2023 ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 തീയതികളിൽ18 വയസ്സ് തികയുന്നയാൾക്ക് ഇതു സംബന്ധിച്ച കരട് പ്രസിദ്ധീകരിച്ച തീയതി മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മുൻകൂർ അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുപ്പ് നിയമ ഭേദഗതിയുടെഅടിസ്ഥാനത്തിലാണ് തീരുമാനം .