സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തൃശൂർ മുതൽ കാസർകോട്വരെയുള്ള ജില്ലകളിൽ നാളെ(വ്യാഴാഴ്ച്ച) പൊതു അവധി പ്രഖ്യാപിച്ചു. തദ്ദേശെ തെരഞ്ഞെടുപ്പിന്റെവോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലാണ് നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുൾപ്പെടെയാണ് അവധിപ്രഖ്യാപിച്ചിരിക്കുന്നത്.
ഗാന്ധിജയന്തിഎടയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് കെ. കെ. മോഹന കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. പി. വേലായുധൻ, മണ്ഡലം സെക്രട്ടറിമാരായ പി.ടി. സുധാകരൻ, റഫീഖ് മച്ചിഞ്ചേരി,ഗ്രാമപഞ്ചായത്ത് അംഗം അനുഷസ്ലിമോവ്, സേവാദൾ അംഗങ്ങൾ സി.കെ.അബൂബക്കർ, എ.ബാബുരാജ്, ജയരാജൻ വേലായുധൻ…
2022 ഒക്ടോബർ 02 അഷറഫ് പന്താവൂരിൻെറ വിയോഗത്തിൽ അനുശോചിച്ചു*
ചങ്ങരംകുളം: ഫോട്ടോ ജർണലിസ്റ്റും മാധ്യമ പ്രവർത്തകനും പൊതുപ്രവർത്തകനുമായ അഷറഫ് പന്താവൂരിൻെറ വിയോഗത്തിൽ സി പി ഐ എം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചനം രേഖപ്പെടുത്തി. പി വിജയൻ, ആരിഫ നാസർ, കെ.മാധൻ, റഷീദ്സി എം യൂസഫ്,ഷാനവാസ് വട്ടത്തൂർ, അടാട്ട് വാസുദേവൻ മാസ്റ്റർ, കെ.മാധൻ, റഷീദ് കാളച്ചാൽ, വിനിത, ഹക്കീം…
രേഖകളൊന്നും വേണ്ടി വന്നില്ല; രേഷ്മയുടെ കൺസെഷൻ വീട്ടിലെത്തിച്ച് കെഎസ്ആർടിസി.
തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥിനിയുടെ ബസ് കൺസെഷനുമായി ബന്ധപ്പെട്ടവിവാദത്തിൽ തെറ്റ് തിരുത്തി കെഎസ്ആർടിസി. ബിരുദ വിദ്യാർഥിയായ രേഷ്മയുടെ പുതുക്കിയകൺസെഷൻ ടിക്കറ്റ് കെഎസ്ആർടിസി വീട്ടിലെത്തിച്ചു നൽകി. ഇതിനായി കോഴ്സ് സർട്ടിഫിക്കറ്റോവിദ്യാർഥിയാണെന്നു തെളിയിക്കേണ്ട മറ്റ് രേഖകളൊന്നും രേഷ്മയ്ക്ക് നൽകേണ്ടി വന്നില്ല. ഒരാഴ്ചമുമ്പാണ് മകളുടെ കൺസെഷൻ പുതുക്കുന്നതിനായി കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചൽസ്വദേശി പ്രേമനനെയും മകളെയും ജീവനക്കാർ കൂട്ടംചേർന്ന് കയ്യേറ്റം ചെയ്തത്. കൺസെഷൻപുതുക്കാൻ മാസങ്ങൾക്ക് മുമ്പ് നൽകിയ കോഴ്‌സ് സർട്ടിഫിക്കറ്റ് വീണ്ടും ആവശ്യപ്പെട്ടതിനെതുടർന്നുണ്ടായ വാക്കു തർക്കമായിരുന്നു മർദ്ദനത്തിൽ കലാശിച്ചത്. സംഭവത്തിൽ അഞ്ച് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. ആര്യനാട്ഡിപ്പോയിലെ സ്‌റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഗാർഡ് എസ് ആർസുരേഷ് കുമാർ, കണ്ടക്ടർ എൻ അനിൽകുമാർ, അസിസ്റ്റന്റ് സി പി മിലൻ ഡോറിച്ച്എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
എടയൂർ ഗ്രാമപഞ്ചായത്ത് കാട്ടു പന്നി നശികരണത്തിന് ഷൂട്ടർമാരെ നിയോഗിച്ചു
എടയൂർ ഗ്രാമപഞ്ചായത്ത് കാട്ടു പന്നി നശികരണത്തിന് ഷൂട്ടർമാരെ നിയോഗിച്ചു.... ജനവസ മേഖലകളിൽ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെഅനുവദനീയമായ രീതിയിൽ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി എടയൂർ ഗ്രാമപഞ്ചായത്തുകളിലെപത്തൊൻപത് വാർഡുകളിലായി അഞ്ച് ക്ലസ്റ്ററുകൾക്ക് ജനജാഗ്രത സമിതി രൂപീകരിച്ചു.... ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിംമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ, കാർഷിക വികസന സമിതിഅംഗങ്ങൾ ഉൾപ്പടെ നിയോഗിക്കപ്പെട്ട ഷൂട്ടർമാരും പങ്കെടുത്തു.
ആര്യാടൻ മുഹമ്മദ് സാറിൻ്റെ നിര്യാണത്തിൽ പുക്കാട്ടിരിയിൽ വെച്ച് കോൺഗ്രസ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽ സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു
ബഹുമാനപ്പെട്ട ആര്യാടൻ മുഹമ്മദ് സാറിൻ്റെ നിര്യാണത്തിൽ പുക്കാട്ടിരിയിൽവെച്ച് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി അനുശോചന യോഗംസംഘടിപ്പിച്ചു.കെ.കെ.മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു.എൻ.ജോയ് മാസ്റ്റർ, മൊയ്തുഎടയൂർ 'കെ.സുരേന്ദ്രൻ, സി.ഹാരിസ്, അബ്ദുൽ റഷീദ്, കെ.പി.വേലായുധൻ, കെ.മുഹമ്മദ് കുട്ടി, ബിനു ജോൺ, പി.ടി .സുധാകരൻ, എം.ഫൈസൽ എന്നിവർ സംസാരിച്ചു.
എടപ്പാൾ “ടേക്ക് എ ബ്രേക്ക് ” ഉദ്ഘാടനം ചെയ്തു
എടപ്പാൾ : ടൗണിലെ ടേക്ക് എ ബ്രേക്ക്, ട്രാഫിക്ക് റൗണ്ട് എബൗട്ട്, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവഡോ. കെ ടി ജലീൽ എം.എൽ.എ. ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി .വി. സുബൈദ അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സി. രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി .പി .മോഹൻദാസ്, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ. പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ. ആർ. അനീഷ്,എടപ്പാൾഗ്രാമപഞ്ചായത്ത് അംഗം ഗഫൂർ എന്നിവര്‍ പ്രസംഗിച്ചു.
രക്തദാൻ അമൃത് മഹോത്സവ്” സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
എടപ്പാൾ: ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററുംസംയുക്തമായി ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ ഭാഗമായി ഇന്ത്യ ഗവണ്മെന്റ് നടത്തുന്ന"രക്തദാൻ അമൃത് മഹോത്സവ്" ക്യാമ്പയിന്റെ ഭാഗമായി എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിൽവെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 20 പേർ രജിസ്റ്റർ ചെയ്യുകയും 12 പേർസന്നദ്ധ രക്‌തദാനം നിർവ്വഹിക്കുകയും ചെയ്തു. ക്യാമ്പിന് ബി ഡി കെ പൊന്നാനി താലൂക്ക് സെക്രട്ടറി അലി ചേക്കോട്, ജില്ലാ ട്രഷറര്‍ ജുനൈദ് നടുവട്ടം, കോർഡിനേറ്റർമാരായ രഞ്ജിത്ത് കണ്ടനകം, ജവാദ് പൊന്നാനി, അജി കോളലമ്പ്, ബ്ലഡ് സെന്റർ ഇൻചാർജ് ഹിജാസ് മാറഞ്ചേരി, ജീവനക്കാരായ അബ്ദുൽ നാഫിഹ്, ആര്യ എന്നിവർ നേതൃത്വം നൽകി.
*20 വർഷം പഴക്കമുള്ള സ്കൂട്ടറിൽ അമ്മയുടെയും മകന്റെയും ലോകയാത്ര*
ഗുരുവായൂർ: അച്ഛൻ ദക്ഷിണാമൂർത്തി മരിച്ചപ്പോൾ മകൻ കൃഷ്ണകുമാർ അമ്മയോടു ചോദിച്ചു: ‘അമ്മ തിരുവണ്ണാമലൈ കണ്ടിട്ടുണ്ടോ?’ 10 മക്കളെ പോറ്റി വളർത്തി വലുതാക്കിയ അമ്മ പറഞ്ഞു, ‘ഈ ചുറ്റുവട്ടം വിട്ട് ഞാൻ പുറത്തിറങ്ങിയിട്ടു തന്നെ കാലമൊരുപാടായി..’ ഒരു കോർപറേറ്റ്കമ്പനിയിൽ ടീം ലീഡറായിരുന്ന കൃഷ്ണകുമാർ പറഞ്ഞു, ‘അമ്മയെ ഞാൻ ലോകം കാണിക്കാം..’ അങ്ങനെ 2018 ജനുവരി 16നു മൈസൂരിൽ നിന്ന് അമ്മയും മകനും ആരംഭിച്ച യാത്ര 4 രാജ്യങ്ങൾപിന്നിട്ടു. ഇന്ത്യ പര്യടനത്തിനിടെ ഇന്നലെ കോഴിക്കോട് നിന്ന് ഇവർ ഗുരുവായൂരിലെത്തി. ഇന്നു കാലടിയിലേക്കാണു യാത്ര.20 വർഷം പഴക്കമുള്ള സ്കൂട്ടറിലാണ് 72 വയസ്സുള്ള അമ്മചൂഡാരത്നമ്മയെയും കൂട്ടി കൃഷ്ണകുമാറിന്റെ (44) യാത്രകൾ. മൈസൂരു ആണ് സ്വദേശം. കന്യാകുമാരി മുതൽ കശ്മീർ വരെയായിരുന്നു ആദ്യത്തെ യാത്ര. പിന്നെ ഗുജറാത്ത് മുതൽഅരുണാചൽ പ്രദേശ് വരെ പോയി. നേപ്പാൾ, ബംഗ്ലദേശ്, മ്യാൻമർ എന്നിങ്ങനെ രാജ്യത്തിനുപുറത്തേക്കും യാത്രകൾ നീണ്ടു. ലോക്ഡൗൺ കാലത്ത് ഭൂട്ടാനിലായിരുന്നു 51 ദിവസം. സർക്കാർഅനുമതി വാങ്ങിയാണ് 7 ദിവസം കൊണ്ട് മൈസൂരുവിൽ തിരിച്ചെത്തിയത്. 6 ചെറുബാഗുകളിലാക്കി ലഗേജ് ഒതുക്കുന്നതാണ് ഇവരുടെ രീതി. അമ്പലങ്ങൾ, മഠങ്ങൾ, ആധ്യാത്മികകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ താമസം. 20 വർഷം മുൻപ് അച്ഛൻ സമ്മാനിച്ചതാണ് ഈ സ്കൂട്ടറെന്ന്കൃഷ്ണകുമാർ സ്നേഹത്തോടെ ഓർക്കുന്നു.





