ഗാന്ധിജയന്തി
എടയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് കെ. കെ. മോഹന കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. പി. വേലായുധൻ, മണ്ഡലം സെക്രട്ടറിമാരായ പി.ടി. സുധാകരൻ, റഫീഖ് മച്ചിഞ്ചേരി,ഗ്രാമപഞ്ചായത്ത് അംഗം അനുഷസ്ലിമോവ്, സേവാദൾ അംഗങ്ങൾ സി.കെ.അബൂബക്കർ, എ.ബാബുരാജ്, ജയരാജൻ വേലായുധൻ കല്ലുംകുണ്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.










