*നീണ്ട കാത്തിരിപ്പിനൊടുവിൽ  ദേശീയപാതയിലെ മാഞ്ഞുപോയ സീബ്രാ ലൈനുകൾപുനഃസ്ഥാപിച്ചു*

*പെരിന്തൽമണ്ണ*: കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് മാഞ്ഞുപോയ സീബ്രാലൈനുകൾ വർഷങ്ങൾക്കുശേഷം പുനഃസ്ഥാപിച്ചു. അമ്പലപ്പടി, തളി ക്ഷേത്രത്തിന് മുൻവശം, അങ്ങാടിപ്പുറം ജങ്ഷൻ, പോളിടെക്‌നിക് കോളേജിന് മുൻവശം എന്നിവിടങ്ങളിലാണ് സീബ്രാലൈനുകൾ പുനഃസ്ഥാപിച്ചത്. അതേസമയം തളിക്ഷേത്രത്തിനു മുൻവശത്തെ പൂർണമായുംമാഞ്ഞുപോയ വരകൾ ഇത്തവണ പുനഃസ്ഥാപിച്ചില്ല. ഇത് ദർശനത്തിനെത്തുന്ന വിശ്വാസികൾക്ക്ബുദ്ധിമുട്ടുണ്ടാക്കും. അർബൻ സഹകരണ ബേങ്ക്, എ.ടി.എം., മെഡിക്കൽ ലാബ് എന്നിവയടക്കംഏറെ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. ഈ ഭാഗത്തെ സീബ്രാ ലൈനുകൾപുനഃസ്ഥാപിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. പോളിടെക്‌നിക് കോളേജിന് മുൻവശത്തുംസീബ്രാ ലൈനുകൾ പുനഃസ്ഥാപിച്ചില്ല. തരകൻ സ്കൂൾ, ഐ.എച്ച്.ആർഡി., നഴ്‌സിങ് കോളേജ്തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള കുട്ടികൾക്ക് ഈ ഭാഗത്ത് സീബ്രാ ലൈനുകൾഇല്ലാത്തതും പ്രയാസമാണ്. കോഴിക്കോട്, പാലക്കാട് ഭാഗങ്ങൾക്കു പുറമേ മഞ്ചേരി, വളാഞ്ചേരി, കോട്ടയ്ക്കൽ, തിരൂർ, കുറ്റിപ്പുറം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും അങ്ങാടിപ്പുറം വഴിയാണ്കടന്നുപോകുന്നത്. വളാഞ്ചേരി റോഡിൽ വൈലോങ്ങര, പുത്തനങ്ങാടി ഭാഗങ്ങളിൽ സീബ്രാലൈനുകൾ മാഞ്ഞുപോയിട്ട് കാലമേറെ കഴിഞ്ഞു. സംസ്ഥാന പാതയായ പെരിന്തൽമണ്ണ- വളാഞ്ചേരിറോഡിലും സീബ്രാ ലൈനുകൾ പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് യാത്രക്കാർ പറയുന്നു.

*സിഗ്‌നൽ തകരാർ പരിഹരിച്ചില്ല: പെരിന്തൽമണ്ണ നഗരത്തിൽ ഗതാഗതക്കുരുക്ക് വർധിക്കുന്നു*

*പെരിന്തൽമണ്ണ*: ട്രാഫിക് ജങ്ഷനിലെ സിഗ്‌നൽ തകരാർ പരിഹരിക്കാത്തതുംവാഹനത്തിരക്കേറിയതും പെരിന്തൽമണ്ണ നഗരത്തിൽ ഗതാഗതക്കുരുക്ക് വർധിക്കുന്നു. കോഴിക്കോട്റോഡിലാണ് ഇന്നലെ വലിയ ഗതാഗത കുരുക്കുണ്ടായത്. വാഹനങ്ങൾ കടന്നുപോകാൻ ഏറെസമയമെടുത്തതോടെ സംഗീത റോഡ് വരെ വാഹനത്തിരക്കുണ്ടായി. ട്രാഫിക് ജങ്ഷനിലൂടെവാഹനങ്ങൾക്ക് കടന്നുപോകാൻ ഞായറാഴ്‌ച കുറഞ്ഞ സമയമാണ് സിഗ്‌നലിൽ ക്രമീകരിച്ചിട്ടുള്ളത്. സാങ്കേതിക തകരാർമൂലം ഞായറാഴ്‌ചയിലെ സമയമാണ് ഇന്നലെയും കാണിച്ചത്. ഇതുമൂലംഎല്ലായിടത്തേക്കും കുറഞ്ഞ സമയമാണ് വാഹനങ്ങൾക്ക് പോകാൻ ലഭിക്കുന്നത്. കുറച്ചുവാഹനങ്ങൾപോകുമ്പോഴേക്കും സിഗ്‌നലിൽ ചുവപ്പ് തെളിയുന്നതോടെ വാഹനങ്ങളുടെ നിര നീളുന്നു. ഓട്ടോറിക്ഷകളടക്കം തോന്നുംപോലെ കയറിവരുന്ന വാഹനങ്ങൾ ദേശീയപാതയിലൂടെയുള്ളവാഹനങ്ങളുടെ പോക്കിന് തടസ്സമായി. വീതികുറവുള്ള ഈ റോഡ് വൺവേ ആക്കാനായിരുന്നു മുൻപ്തീരുമാനിച്ചതെങ്കിലും ഇപ്പോൾ ഇരുഭാഗത്തേക്കും വാഹനങ്ങൾ പോകുന്നുണ്ട്. നിയന്ത്രിക്കാൻട്രാഫിക് വാർഡനെ നിയോഗിച്ചിട്ടുണ്ടെങ്കിലും തിരക്കേറുമ്പോൾ ഇവരും നിസ്സഹായരാകുന്നസ്ഥിതിയാണ്. സിഗ്‌നൽ തകരാർ പരിഹരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിലുംവാഹനക്കുരുക്കുണ്ടാകാൻ സാധ്യത കൂടുതലാണ്.

ഒടുങ്ങാട്ടുകുളം നവീകരണവുമായി ബന്ധപ്പെട്ട് എടയൂർ ഗ്രാമ പഞ്ചായത്ത് സർവ്വകക്ഷി യോഗംനടത്തി

വളാഞ്ചേരി: എടയൂർ ഒടുങ്ങാട്ടുകുളം നവീകരണവുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവർത്തകരേയും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും, നാട്ടുകാരേയും പങ്കെടുപ്പിച്ച് എടയൂർ പഞ്ചായത്ത് ഭരണ സമിതിഎടയൂർ പള്ളിപ്പടി തദ്കിറത്തുൽ ഇസ്ലാം കേന്ദ്ര മദ്റസയിൽ വെച്ച് സർവ്വകക്ഷി യോഗം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് ഉദ്ഘാടനം ചെയ്തു. 

സോമൻ ചെമ്പ്രേത്തിൻ്റെ അഞ്ചാമത്തെ കഥാസമാഹാരമായ ദെജ്ജാല് പ്രകാശനം ചെയ്തു

ചങ്ങരംകുളം: പ്രമുഖ കഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സോമൻ ചെമ്പ്രേത്തിൻ്റെഅഞ്ചാമത്തെകഥാസമാഹാരമായ ദെജ്ജാല് പ്രശസ്ത സാഹിത്യകാരൻ ശിഹാബുദ്ദീൻപൊയ്ത്തുംകടവ് കവയിത്രിയും നിരൂപകയുമായ ഡോ.ഇ എം സുരജയ്ക്ക് നൽകി പ്രകാശനംചെയ്തു.ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയിൽ വെച്ച് നടന്ന പ്രകാശനച്ചടങ്ങ് പി വിനാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കെ വി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.ടി പി മുകുന്ദൻസ്വാഗതം പറഞ്ഞു.ടി വി ശൂലപാണി കഥകൾ പരിചയപ്പെടുത്തി.വി ടി നന്ദൻ പി എസ്മനോഹരൻറഫീക് എടപ്പാൾ ഇസ്ഹാഖ് ഒതളൂർ അഡ്വ.കെ വിജയൻ എന്നിവർ സംസാരിച്ചു. സോമൻ ചെമ്പ്രേത്ത് മറുമൊഴിയും പി കെ ജയരാജൻ നന്ദിയും പ്രകാശിപ്പിച്ചു.രവി കല്ലൂർമ്മ കെ ബിമോഹൻ പണിക്കർ എന്നിവർ ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു.

ഞ്ചേരി യൂണിറ്റ് സംഘടിപ്പിക്കുന്ന വളാഞ്ചേരി ഷോപ്പിങ് ഫസ്റ്റ് വെല്ലി ന്റെ…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് സംഘടിപ്പിക്കുന്ന വളാഞ്ചേരി ഷോപ്പിങ് ഫസ്റ്റ് വെല്ലി ന്റെ ഭാഗമായ വുമൺസ് മാളിന്റെ കൂപ്പൺ ഉദ്ഘാടനം കള്ളിയത്ത് മാനു ഹാജിക്ക് നൽകിക്കൊണ്ട് നിർവഹിക്കുന്നു.

ഡയറ്റ് സെമിനാറിൽ മികച്ച പ്രകടനം കാഴ്ചവെച്ച്  ആലംകോട് ജനത സ്കൂൾ

ചങ്ങരംകുളം: മലപ്പുറം ഡയറ്റ് തിരൂരിൽ സഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിൽ ആലംകോട് ജനത എഎൽ പി സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളാണ് സെമിനാറിൽ പങ്കെടുത്തത്. നിരവധിഅംഗീകാരങ്ങളും പുരസ്കാരങ്ങളും ഇതിനോടകം ജനത സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. പ്രധാനധ്യാപിക എൻ.എസ് ബീനമോൾ , അധ്യാപകരായ എം.ആർ ഷൈനി, ഫസ്ന പി.എ , വിദ്യാർത്ഥികളായ കൃഷ്ണവേണി, കാവ്യ സംബന്ധിച്ചു. മുൻ വിഭ്യാഭ്യാസ മന്ത്രിപ്രൊഫ.സി.രവീന്ദ്രനാഥിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.

സ്ത്രീകൾക്ക് വേണ്ടി സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും; ബോധവൽക്കരണ ക്ലാസുംസംഘടിപ്പിച്ചു

ചങ്ങരംകുളം: സ്ത്രീകൾക്ക് വേണ്ടി സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും, ബോധവൽക്കരണക്ലാസും സംഘടിപ്പിച്ചു. ആലംകോട് പഞ്ചായത്തിലെ പതിനാറാം വാർഡ് മെമ്പർ തസ്നീബഷീർ ആണ് വാർഡിലെ മുഴുവൻസ്ത്രീകൾക്കും മെൻസ്ട്രൽ കപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ പരിപാടി സംഘടിപ്പിച്ചത്. തുടക്കമെന്ന നിലയിൽ കുടുബശ്രീയുടെ കീഴിൽ ഉള്ള അയൽ കൂട്ടങ്ങളിൽ നിന്നുംതിരഞ്ഞടുത്തവർക്ക് സൗജ്യന്യ മെൻസ്ട്രൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസുംസംഘടിപ്പിച്ചു. ചിയ്യാനൂർ ജി എൽ പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സി.ഡി.എസ് വൈസ്പ്രസിണ്ടന്റ് സുമിത്ര അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ തസ്നീം ബഷീർ മെൻസ്ട്രൽ കപ്പ്വിതരണം ചെയ്തു ഉൽഘാടനം നിർവ്വഹിച്ചു. നിസ്മ ആഷിഖ് ബോധവൽക്കരണക്ലാസിനു നേതൃത്വംനൽകി. ഷാനിബ സൈനുദ്ധീൻ സ്വാഗതവും, ആശ വർക്കർ രാജി നന്ദിയും പറഞ്ഞു.

ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി

മലപ്പുറം ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബുകള്‍ക്കുളള നെഹ്റു യുവകേന്ദ്രയുടെ അവാർഡിന്    പുഴച്ചാൽSFC ആർട്സ് & സ്പോർട്സ് ക്ലബ്ബ് അർഹരായി. 2021 -22 വർഷം നടത്തിയ ജീവ കാരുണ്യ പ്രവർത്തനം, ശുചീകരണ പ്രവർത്തനം, കോവിഡ് പ്രവർത്തനങ്ങൾ,കലാ കായിക രംഗത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ്മികച്ച യൂത്ത് ക്ലബ്ബിനെ തെരെഞ്ഞെടുത്തത്. പെരിന്തൽമണ്ണ EVENTIVE ഹാളിൽ  വെച്ച് നടന്ന പരിപാടിയിൽ നജീബ് കാന്തപുരം എം എൽ എയിൽ നിന്ന് ക്ലബ്ബ് പ്രവർത്തകർ അവാർഡ് ഏറ്റ് വാങ്ങി. NYK സ്റ്റേറ്റ് ഡയറക്ടർ കെ.കുഞ്ഞമ്മദ് ,ജില്ലയൂത്ത് ഓഫീസർ ഡി.ഉണ്ണികൃഷ്ണൻ പി അസ്മാബി,എന്നിവർ സംബന്ധിച്ചു.