താരസംഘടനയായ അമ്മയിലെ തർക്കം പുതിയ തലത്തിലേയ്ക്ക്. നടി അൻസിബയ്ക്ക് സംഘടനകാരണം കാണിക്കൽ നോട്ടീസ് നൽകി. മാധ്യമങ്ങൾക്ക് അഭിമുഖം നൽകി അൻസിബ സംഘടനയെതകർക്കാൻ ശ്രമിച്ചെന്നും ഇതിൽ വ്യക്തമായ വിശദീകരണം നൽകിയില്ലെങ്കിൽ സംഘടന അടുത്തനടപടികളിലേക്ക് കടക്കുമെന്നുമാണ് താക്കീത്. ജൂൺ 17-ാം തീയതിക്ക് മുൻപ് മറുപടിനൽകണമെന്നാണ് അറിയിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് മുന്നിൽ താരസംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് അൻസിബശ്രമിച്ചതെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷണമെന്ന് കാരണം കാണിക്കൽ നോട്ടീസിൽചൂണ്ടിക്കാട്ടുന്നു. ഇത് സംഘടനയുടെ സുഗമമായ നടത്തിപ്പിന് തടസ്സമുണ്ടാക്കിയെന്നുംപൊതുജനങ്ങൾക്ക് മുന്നിൽ അമ്മയുടെ സൽക്കീർത്തിയും ജനപ്രീതിയും ഇടിയാൻകാരണമായെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷിച്ചു. അതേസമയം നടി അൻസിബ വനിതാ എസ്ഐക്കും നടി ലക്ഷ്മി പ്രിയയ്ക്കും എതിരെ നൽകിയപരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ വനിതാസെൽ എസ്ഐ രേഷ്മനടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ്ചെയ്തതെന്നുമാണ് തൃക്കാക്കര എസിപി സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽപറയുന്നത്. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മി പ്രിയയും വനിതാ എസ്ഐയും ചേർന്ന് മാനസികമായിപീഡിപ്പിച്ചെന്നായിരുന്നു അൻസിബയുടെ പരാതി.
ദുരന്ത നിവാരണ സന്ദേശം കൈമാറി എ യു പി സ്കൂൾ മണ്ണഴി
കോട്ടപ്പുറം : അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനത്തിൽ വിദ്യാർത്ഥികൾക്കും, രക്ഷിതാകൾക്കുംദുരന്ത നിവാരണ സന്ദേശം കൈമാറി എ യു പി സ്കൂൾ മണ്ണഴി. പ്രസ്തുത പരിപാടി സ്കൂൾ പ്രധാനഅധ്യാപിക സതീദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂളിലെ മുതിർന്ന അധ്യാപനായസുധാകരൻ മാസ്റ്റർ ദുരന്ത നിവാരണ സന്ദേശം കൈമാറി. പരിപാടിയിൽ വിദ്യാലയത്തിലെ മുഴുവൻഅധ്യാപകരും സംബന്ധിച്ചു. പ്രസ്തുത പരിപാടിയിൽ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ മലപ്പുറം ഉപജില്ലാ സാമൂഹ്യ ശാസ്ത്രക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 6 C ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ നസ്റിനും, കവിതാരചനയിൽ ഒന്നാം സ്ഥാനം നേടിയ 5B യിലെ ദുർഗ മിഥുൻ മറ്റു മത്സരാർഥികൾക്കുമുള്ള ഉപഹാരംകൈമാറി.
നബിദിനാഘോഷ വേദികളിൽ താരമായി സനൽ കുമാറിൻറെ കുട്ടികൾ
പൂക്കാട്ടിരി റഹ്മത്ത് നഗറിലെ മദ്രസ വിദ്യാർത്ഥികളാണ് സനല്കുമാര് വേലായുധൻറെശിക്ഷണത്തിൽ ദഫിൽ തിളങ്ങുന്നത് വളാഞ്ചേരി : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷ പൊലിമയിൽ കൊണ്ടാടുമ്പോൾപൂക്കാട്ടിരി റഹ്മത്ത് നഗറിലെ മദ്രസ വിദ്യാർത്ഥികൾ ഇരട്ട സന്തോഷത്തിലാണ് ദഫ് മത്സരത്തിൽസഹോദര മതസ്ഥനായ തങ്ങളുടെ ഗുരു സനല്കുമാര് വേലായുധന് വിവിധ ഇടങ്ങളിൽ ലഭിക്കുന്നസ്വീകരണവും സനൽ കുമാറിൻറെ ശിക്ഷണത്തിൽ പഠിച്ച ദഫിന് വിവിധ ഇടങ്ങളിൽ മത്സരങ്ങളിൽഒന്നാം സ്ഥാനം ലഭിക്കുന്നതിലുമാണ് ഇവർ ആഹ്ലാദം കൊള്ളുന്നത് ഈ കഴിഞ്ഞനബിദിനാഘോഷത്തിനാണ് വളാഞ്ചേരി പൂക്കട്ടിരി . റഹ്മത്ത് നഗറിലെ മദ്രസ വിദ്യാർത്ഥികൾക്ക്പ്രദേശവാസിയായ മാലപറമ്പിൽ വേലായുധൻ്റ മകൻ സനൽകുമാർ ദഫ്മുട്ടിൻ്റെ ചുവടുകൾ.
എടയൂർ ഗ്രാമപഞ്ചായത്തിൽ കാട്ടു പന്നി നശികരണത്തിന് തുടക്കമായി
വളാഞ്ചേരി: ജനവസ മേഖലകളിൽ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെഅനുവദനീയമായ രീതിയിൽ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി എടയൂർ ഗ്രാമപഞ്ചായത്തിൽനിയോഗിച്ച ഷൂട്ടർമാർ കരേക്കാട് നിന്നും കാട്ടുപന്നികളെ വെടിവെച്ചു വീഴ്ത്തി. ഷൂട്ടർമാരുടെസഹായത്തിനായി പരിശീലനം ലഭിച്ച വേട്ട നായ്ക്കളും ഉണ്ടായിരുന്നു. ജനജാഗ്രത സമിതിയുടെമേൽനോട്ടത്തിലാണ് വേട്ടയാടൽ പുരോഗമിക്കുന്നത്. ഷൂട്ടർമാർക്കും കർഷകർക്കുമൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ ജാഫർ പുതുക്കുടി, ലുബി റഷീദ്, മെമ്പർമാരായ വി.ടി റഫീഖ്, പി.ടി അയ്യൂബ്, വസന്ത എന്നിവർ നേതൃത്വം നൽകി.
കാസർകോട് തടാക ക്ഷേത്രത്തിലെ മുതല ‘ബബിയ’ ഓർമയായി
കാസർകോട്∙ കുമ്പള അനന്തപുര അനന്ത പത്മനാഭ സ്വാമി ക്ഷേത്രക്കുളത്തിൽ ഏഴുപതിറ്റാണ്ടിലേറെക്കാലമായുള്ള മുതല ‘ബബിയ’ ഇനി ഓർമ. ഞായറാഴ്ച രാത്രി പത്തോടെയാണ്സംഭവം. തടാക ക്ഷേത്രമായ ഇവിടത്തെ കുളത്തിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം ഭക്ഷിച്ചിരുന്നമുതല ഭക്തരെ ആകർഷിച്ചിരുന്നു. രാവിലെ 7ന് ക്ഷേത്രം തന്ത്രി സ്ഥലത്തെത്തി മരണാനന്തരചടങ്ങുകൾ ആരംഭിച്ചു. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് കാസര്കോട്ടെഅനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. 1945ല് ക്ഷേത്രത്തിലുണ്ടായിരുന്ന ഒരുമുതലയെ ബ്രിട്ടിഷ് സൈനികന് വെടിവച്ചുകൊന്നെന്നും ദിവസങ്ങള്ക്കുള്ളില് ബബിയക്ഷേത്രക്കുളത്തില് പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. 77 വയസ്സിലേറെയാണ് ബബിയക്ക്കണക്കാക്കുന്ന പ്രായം. നിവേദ്യം മാത്രമാണ് ആഹാരം. തടാകത്തിന് നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തടാകത്തിൽ എല്ലായ്പ്പോഴും വെള്ളമുണ്ടാവും. ഇവിടെയാണ് ‘ബബിയ’യുടെ വാസം. തടാകത്തിന്റെവടക്ക് ഭാഗത്തായി രണ്ട് ഗുഹകളുണ്ട്. പകല് മുതല ഈ ഗുഹയിലായിരിക്കും. മേൽശാന്തി രാത്രി നടയടച്ചു പോയാൽ ബബിയ ക്ഷേത്രസന്നിധിയിൽ എത്താറുണ്ട്. പുലർച്ചെ ഗേറ്റ്തുറക്കുന്ന ശബ്ദം കേട്ടാൽ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്. ഇതുവരെ മനുഷ്യരെഉപദ്രവിച്ചിട്ടില്ല. സസ്യാഹാരം മാത്രം കഴിക്കുന്ന, അക്രമാസക്തിയൊന്നും കാട്ടാത്ത ബബിയയെഅത്ഭുതത്തോടെയാണ് ഭക്തർ കാണുന്നത്. 2 വർഷം മുൻപ് മുതല ക്ഷേത്ര നടയില് എത്തിയത്ഭക്തര്ക്ക് കൗതുകകാഴ്ചയായിരുന്നു.
മത സൗഹാർദത്തിന് നേർക്കാഴ്ചയായി നരണിപ്പുഴ അൽ ഇഖ്വാനുൽ മുസ്ലിമൂൻ കമ്മറ്റിയുടെനബി ദിനാഘോഷം
ചങ്ങരംകുളം: നബി ദിനാഘോഷത്തോട് അനുബന്ധിച്ച് മഹല്ലിന് അകത്തുനിന്നുംപുറത്തുനിന്നുമായി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അന്നദാനം നടത്തി നരണിപ്പുഴ അൽ ഇഖ്വാനുൽ മുസ്ലിമൂൻ കമ്മറ്റി. ജാതിമതഭേദമന്യേ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് നടന്ന അന്നദാനത്തിൽ നിരവധി പേരാണ്പങ്കെടുത്തത്. രാവിലെ ആരംഭിച്ച ഭക്ഷണവിതരണം ഉച്ചവരെ തുടർന്നു. പ്ലാസ്റ്റിക് കവറുകൾക്ക്നിയന്ത്രണമുള്ളതിനാൽ തന്നെ സ്വകാര്യ പങ്കാളിത്തത്തോടെ പേപ്പർ കവർ ഒരുക്കിയാണ്ഭക്ഷണവിതരണം നടത്തിയത്. കക്ഷി രാഷ്ട്രീയവും ജാതി മത വ്യത്യാസവും ഇല്ലാതെയാണ്ഒറ്റക്കെട്ടായി നിന്ന് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് പ്രസിഡന്റ് എം സുലൈമാൻപറഞ്ഞു. മുഴുവൻ കുടുംബങ്ങളിലെയും ആളുകളെ എണ്ണിയാണ് കൂപ്പൺ നൽകിയിരിക്കുന്നതെന്നുംഏകദേശം അയ്യായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നതെന്നും ജനറൽ സെക്രട്ടറി നരണിപ്പുഴമുഹമ്മദലി പറഞ്ഞു. ഷെഫീർ സഫറി, സി.അബൂബക്കർ, കബീർ നരണിപ്പുഴ, കെ.കെ അഷ്റഫ്, എം.എം ഫാരിസ്, പി.എച്ച് നൗഷാദ്, വി.കെ.എ റസാഖ്, അലി.എം, മൂസ പി, എം.എം മനാഫ്, കെ എ മൊയ്തുണ്ണി, കെ.എം കുഞ്ഞുമുഹമ്മദ്, പി.എം ലത്തീഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ഇരട്ടക്കുട്ടികളെ സ്വാഗതം ചെയ്ത് നയൻതാരയും വിഘ്നേഷും; ചിത്രം വൈറൽ
നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഇരട്ട ആൺകുട്ടികളാൽ ഞങ്ങൾഅനുഗ്രഹീതരായിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടേയും പ്രാർഥനകളുംഅനുഗ്രഹങ്ങളും ഉണ്ടാകണം. ജീവിതം കൂടുതൽ പ്രകാശപൂരിതവും സുന്ദരവും ആയിരിക്കുന്നു’– നിർമാതാവ് വിഘ്നേഷ് ശിവൻ ട്വിറ്ററിൽ കുറിച്ച ഈ വാക്കുകൾ കൗതുകത്തോടെയുംസന്തോഷത്തോടെയുമാണ് സിനിമാലോകം കണ്ടത്. കുറിപ്പിനൊപ്പം ഇരുവരും കുഞ്ഞിക്കാലുകളിൽചുംബിക്കുന്ന ചിത്രവും പങ്കുവച്ചു. ഇരുവർക്കും അഭിനന്ദനപ്രവാഹമാണ്.
*ഹരിതകർമ്മ സേന സംഗമം സംഘടിപ്പിച്ചു
എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹരിതകർമ്മ സേന സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക്ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്അഡ്വക്കേറ്റ് ആർ ഗായത്രി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. മജീദ് കഴുങ്കിൽ, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ, തവനൂർ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് സി പി നസീറ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്ലം തിരുത്തി, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ എൻ ആർ അനീഷ്, പ്രേമലത തുടങ്ങിയവർ സംസാരിച്ചു.
വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ പണി മൂന്ന് മാസത്തിനുള്ളിൽപൂർത്തീകരിക്കും
എടപ്പാൾ : വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ സ്കിൽ ഡെവലപ്മെൻ്റ് സെൻ്ററിൻ്റെ പണിമൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതിന്റെ സെക്ഷൻപുരോഗമിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിൽ ഒരുഡെവലപ്മെന്റ് സെന്ററാണ് പണി പൂർത്തിയായി കൊണ്ടിരിക്കുന്നത്. വിവിധ മേഖലയിലുള്ളസംരംഭകരെ ക്ഷണിക്കുന്നതും അതുപോലെ തന്നെ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വേണ്ടിയുള്ളഒരു പ്രാരംഭ നടപടിയാണിത്. മൂന്നുമാസത്തിനു ശേഷം അതിന്റെ നല്ലൊരു പ്ലാൻ ഉണ്ടാക്കി ഏറ്റവുംബൃഹത്തായ രീതിയിൽ ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നരൂപത്തിൽ തയ്യാറാക്കും. ഇതിന്റെ മെയിൻ സ്ലാബ് കോൺക്രീറ്റിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് കഴുങ്ങിൽ മജീദ് നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി എം എ നജീബ്, വാർഡ്മെമ്പർ സുധാകരൻ എന്നിവർ പങ്കെടുത്തു.










