കാസർകോട്∙ കുമ്പള അനന്തപുര അനന്ത പത്മനാഭ സ്വാമി ക്ഷേത്രക്കുളത്തിൽ ഏഴുപതിറ്റാണ്ടിലേറെക്കാലമായുള്ള മുതല ‘ബബിയ’ ഇനി ഓർമ. ഞായറാഴ്ച രാത്രി പത്തോടെയാണ്സംഭവം. തടാക ക്ഷേത്രമായ ഇവിടത്തെ കുളത്തിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം ഭക്ഷിച്ചിരുന്നമുതല ഭക്തരെ ആകർഷിച്ചിരുന്നു. രാവിലെ 7ന് ക്ഷേത്രം തന്ത്രി സ്ഥലത്തെത്തി മരണാനന്തരചടങ്ങുകൾ ആരംഭിച്ചു.
തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് കാസര്‍കോട്ടെഅനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. 1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരുമുതലയെ ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. 77 വയസ്സിലേറെയാണ് ബബിയക്ക്കണക്കാക്കുന്ന പ്രായം.
നിവേദ്യം മാത്രമാണ് ആഹാരം. തടാകത്തിന് നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തടാകത്തിൽ എല്ലായ്‌പ്പോഴും വെള്ളമുണ്ടാവും. ഇവിടെയാണ് ‘ബബിയ’യുടെ വാസം. തടാകത്തിന്റെവടക്ക് ഭാഗത്തായി രണ്ട് ഗുഹകളുണ്ട്. പകല്‍ മുതല ഈ ഗുഹയിലായിരിക്കും.
മേൽശാന്തി രാത്രി നടയടച്ചു പോയാൽ ബബിയ ക്ഷേത്രസന്നിധിയിൽ എത്താറുണ്ട്. പുലർച്ചെ ഗേറ്റ്തുറക്കുന്ന ശബ്ദം കേട്ടാൽ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്. ഇതുവരെ മനുഷ്യരെഉപദ്രവിച്ചിട്ടില്ല. സസ്യാഹാരം മാത്രം കഴിക്കുന്ന, അക്രമാസക്തിയൊന്നും കാട്ടാത്ത ബബിയയെഅത്ഭുതത്തോടെയാണ് ഭക്തർ കാണുന്നത്. 2 വർഷം മുൻപ് മുതല ക്ഷേത്ര നടയില്‍ എത്തിയത്ഭക്തര്‍ക്ക് കൗതുകകാഴ്ചയായിരുന്നു.










