താരസംഘടനയായ അമ്മയിലെ തർക്കം പുതിയ തലത്തിലേയ്ക്ക്. നടി അൻസിബയ്ക്ക് സംഘടനകാരണം കാണിക്കൽ നോട്ടീസ് നൽകി. മാധ്യമങ്ങൾക്ക് അഭിമുഖം നൽകി അൻസിബ സംഘടനയെതകർക്കാൻ ശ്രമിച്ചെന്നും ഇതിൽ വ്യക്തമായ വിശദീകരണം നൽകിയില്ലെങ്കിൽ സംഘടന അടുത്തനടപടികളിലേക്ക് കടക്കുമെന്നുമാണ് താക്കീത്. ജൂൺ 17-ാം തീയതിക്ക് മുൻപ് മറുപടിനൽകണമെന്നാണ് അറിയിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് മുന്നിൽ താരസംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് അൻസിബശ്രമിച്ചതെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷണമെന്ന് കാരണം കാണിക്കൽ നോട്ടീസിൽചൂണ്ടിക്കാട്ടുന്നു. ഇത് സംഘടനയുടെ സുഗമമായ നടത്തിപ്പിന് തടസ്സമുണ്ടാക്കിയെന്നുംപൊതുജനങ്ങൾക്ക് മുന്നിൽ അമ്മയുടെ സൽക്കീർത്തിയും ജനപ്രീതിയും ഇടിയാൻകാരണമായെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷിച്ചു. അതേസമയം നടി അൻസിബ വനിതാ എസ്ഐക്കും നടി ലക്ഷ്മി പ്രിയയ്ക്കും എതിരെ നൽകിയപരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ വനിതാസെൽ എസ്ഐ രേഷ്മനടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ്ചെയ്തതെന്നുമാണ് തൃക്കാക്കര എസിപി സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽപറയുന്നത്. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മി പ്രിയയും വനിതാ എസ്ഐയും ചേർന്ന് മാനസികമായിപീഡിപ്പിച്ചെന്നായിരുന്നു അൻസിബയുടെ പരാതി.
ബൈക്ക് നിര്മ്മിച്ച് താരമായ ഷക്കീബിനെ ഡി.വൈ.എഫ്.ഐ ആദരിച്ചു.
മങ്കട : സ്വന്തമായി ബൈക്ക് നിര്മ്മിച്ച് താരമായ ഷക്കീബിനെ ഡി.വൈ.എഫ്.ഐ മങ്കട മേഖല കമ്മിറ്റിആദരിച്ചു. ഡി.വൈ.എഫ്.ഐ മങ്കട മേഖല സെക്രട്ടറി അലി അക്ബർ, പ്രസിഡണ്ട് അഫ്സല്, യൂണിറ്റ്സെക്രട്ടറി സജീഷ്, പ്രസിഡണ്ട് തസ്ലിം, മേഖല കമ്മിറ്റി അംഗം ഷിമില്, ഉണ്ണി ലോക്കൽ കമ്മിറ്റിഅംഗങ്ങളായ ഹഫീദ് ഷാഫി. മൊയ്ദീൻ കാക്ക, നാസർ.എന്നിവര് പങ്കെടുത്തു.
വർണാഭമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം
എരമംഗലം: വെളിയങ്കോട് ഗ്രാമ പഞ്ചായത്തും കനിവ് എരമംഗലം ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി വർണ്ണ ചിറകുകൾ എന്ന നാമധേയത്തിൽ കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം പ്രശസ്ത സിനിമാ താരം ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു. കൈരളിഫിനിക്സ് അവാർഡ് ജേതാവ് ഹന്നമോൾ മുഖ്യതിഥിയായി. ഐ. സി. ഡി. എസ്. സൂപ്പർ വൈസ് പി. അംബിക സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗായകൻ സലീംകോടത്തൂർ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയപ്പുറത്ത് , ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എ.കെ. സുബൈർ , വി.കെ. എം . ഷാഫി , ആരിഫ നാസർ , ജെ. ആർ . എഫ്.ഹോൾഡർ ശ്രീരാജ് പൊന്നാനി , ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ്പാടിയോടത്ത് , സെയ്ത് പുഴക്കര , കനിവ് ഭാരവാഹികളായ ജലീൽ കീടത്തേൽ , ഷമീർ വാലിയിൽ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീജ സുരേഷ് , ഹുസ്സൈൻ പാടത്ത കായിൽ , സെക്രട്ടറി കെ. കെ. രാജൻ , ബ്ലോക്ക് മെമ്പർമാരായ പി. റംഷാദ് ,പി. നൂറുദ്ധീൻ , പി. അജയൻ , രാഷ്ട്രീയ , പരിവാർ , വീൽ ചെയർ , സംഘടന പ്രതിനിധികളായ കെ. എം. അനന്തകൃഷ്ണൻ , ഷമീർ ഇടിയാട്ടേൽ , ടി. ഗിരിവാസൻ , ടി. ബി. ഷമീർ , കെ. രാമക്യഷ്ണൻ കെ.എ. ജമാൽ , സമദ് മാനാത്ത് പറമ്പിൽ , അബൂബക്കർ എച്ച് . ഐ. ജോയ് ജോൺ കുടുംബശ്രീ ചെയർപേഴ്സൺ പുഷ്പലത , അങ്കൺവാടി , ആശപ്രതിനിധികളായ പി.പി. റംല, ഇ .സുലൈഖ സൈക്കോളജിസ്റ്റ് സിത്താര , സെക്കീർ കിളിയിൽ , നോബിൾ അബ്ദുറഹിമാൻ , ആയിഷ ടീച്ചർ സെപ്ക്ട്രം , പ്രജോഷ് മാസ്റ്റർ , യു. ആർ .സി.തുടങ്ങിയവർസംസാരിച്ചു . കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം കലി പെരുമ്പടപ്പിന്റെ നാടൻ പാട്ടും അരങ്ങേറി . കലാപരിപാടികളിൽ പങ്കെടുത്ത 120 വിദ്യാർത്ഥികൾക്കും പ്രത്യേക സമ്മാനങ്ങൾ നല്കി . ആടിയും , പാടിയും , വർണ്ണ ശബളമായി നടത്തപ്പെട്ട കലോഝവനത്തിന് സമാപനം കുറിച്ച് ബാന്റ്വാദ്യങ്ങളോടെ നടത്തപ്പെട്ട ഘോഷയാത്രക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റസ്ലത്ത് സെക്കീർ , കെ. വേലായുധൻ , താഹിർതണ്ണിത്തുറക്കൽ , സബിത പുന്നക്കൽ , റമീന ഇസ്മയിൽ , സുമിത രതീഷ് , ഹസീന ഹിദായത്ത് , പിപ്രിയ , ഷരീഫ മുഹമ്മദ് , പി. വേണുഗോപാൽ , കനിവ് പ്രവർത്തകരായ നിസാർ പുഴക്കര , വി.കെ. എം. അശറഫ് , കെ.വി. നൗഷാദ് , കേബിൾ മുത്തു ഷാജി വാഴക്കാടൻ , സിയാൻ മുഹമ്മദലി , തുടങ്ങിയവർ നേത്യത്വം നല്കി .
വളയംകുളത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ച് അപകടം; .യാത്രക്കാർഅത്ഭുതകരമായി രക്ഷപ്പെട്ടു
ചങ്ങരംകുളം: വളയംകുളം മാങ്കുളത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ച് തല കീഴായിമറിഞ്ഞു. തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ മാങ്കുളത്ത് തിങ്കളാഴ്ച പുലർച്ചെ മൂന്ന്മണിയോടെയാണ് അപകടം. കാഞ്ഞിയൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ വൈദ്യുതികാലിൽ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു.കാർ പൂർണ്ണമായും തകർന്നെങ്കിലും യാത്രക്കാർനിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ചരിത്രം എഴുത്തിലെ രാഷ്ട്രീയം”സെമിനാറും സംവാദവും പന്താവൂരിൽ നടന്നു.പരിപാടി പൊന്നാനിഎംഎൽഎ – പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.
ചങ്ങരംകുളം: പന്താവൂർ ക്രിയേറ്റീവ് ബിസിനസ് ഹിൽസിന്റെ ആഭിമുഖ്യത്തിൽ "ചരിത്രം എഴുത്തിലെരാഷ്ട്രീയം" എന്ന വിഷയത്തിൽ നടത്തിയ സെമിനാറും സംവാദവും പന്താവൂർ ക്രിയേറ്റ് ഹിൽസിൽവച്ച് നടന്നും . പരിപാടി പൊന്നാനി എംഎൽഎ - പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.അഡ്വക്കേറ്റ്കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.തുടർന്ന് പ്രൊഫസർ എം. എം നാരായണന്റെ "മാറ്റി എഴുതപ്പെട്ടചരിത്രം"പ്രൊഫസർ റിഹാസ് പൂലാമന്തോളിന്റെ "അരികിലേക്ക് മാറ്റപ്പെട്ടവരുടെ ചരിത്രം,ദേശചരിത്രകാരൻ സി അഷറഫിന്റെ "പൊന്നാനിയുടെ ചരിതം,കെ. പി. രാജന്റെ "മാറഞ്ചേരിയുടെചരിതം" എന്നീ വിഷയങ്ങളും സെമിനാറിൽ അവതരിപ്പിച്ചു.അടാട്ട് വാസുദേവൻ, മണികണ്ഠൻപൂഴിക്കുന്നത്ത്,കെ.മാധവൻ,എം.ഹരിദാസൻ തുടങ്ങിയവർ പങ്കെടുത്തു.
മലബാർ എജുക്കേഷൻ ആൻ്റ് ചാരിറ്റബിൾട്രസ്റ്റ് നിർമിച്ചു നൽകിയ ഒമ്പത് വീടുകളുടെതാക്കോൽദാന കർമ്മം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു
എടപ്പാൾ: പരസഹായം ദൈവീക ദൗത്യമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എടപ്പാളിനടുത്ത് മാണൂരിൽ മലബാർ എജുക്കേഷൻ ആൻ്റ് ചാരിറ്റബിൾട്രസ്റ്റ് നിർമിച്ചു നൽകിയഒമ്പത് വീടുകളുടെ താക്കോൽദാന കർമ്മവും തുടർന്ന് നടന്ന പൊതുസമ്മേളനവും ഉദ്ഘാടനംനിർവഹിച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ചിലർ ദൈവീക ദൗത്യത്തിന് വിധേയരാണ്നിരാലമ്പരും നിരാശയവുമായവർക്ക് സഹായമെത്തിക്കുക എന്ന ദൗത്യം മനുഷ്യരാശിക്ക്അത്യന്താപേക്ഷിതമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഇങ്ങനെയുള്ള പ്രവർത്തനങ്ങൾസമുഹം പ്രോത്സാഹിപ്പിക്കണമെന്നും തങ്ങൾ പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ ഡോ. സി പി അലി ബാവഹാജി അധ്യക്ഷനായിരുന്നു. മുൻ എൽഎൽഎമാരായ കെഎൻ എ ഖാദർ ,എം ഉമ്മർ, ജില്ലാ പഞ്ചായത്ത അംഗങ്ങളായ അഡ്വ.പി പി മോഹൻദാസ്, വി കെഎംഷാഫി, ബിജെപി ദേശീയ നിർവഹണ സമിതി അംഗം അഡ്വ.സി കെ പത്മനാഭൻ ,ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ, വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്കിൽ, സിപി തുഫൈൽ മുഹമ്മദ്, നൗഷാദ് യൂനസ് ,എക്സ് എം പി സി ഹരിദാസ്,അഡ്വ.ശിഹാബ് മേച്ചേരി, കെ വി ആഷിർ ,എന്നിവർ പ്രസംഗിച്ചു.
കപ്പൂർ ഗ്രാമപഞ്ചായത്ത് ; എറവക്കാട് പാടശേഖരത്തിൽ നീരുറവ് പദ്ധതി തുടക്കമായി
എറവക്കാട്: കപ്പൂർ ഗ്രാമപഞ്ചായത്തിലെ എറവക്കാട് പാടശേഖരത്തിൽ നീരുറവ് പദ്ധതിക്ക്തുടക്കമായി. കപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ആമിന കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ കെ.ടി അബ്ദുള്ള കുട്ടി അദ്ധ്യക്ഷനായി. പരിപാടിയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എം അലി മാസ്റ്റർ, മുൻ വാർഡ് മെമ്പർ കെ.ശിഹാബ്, പാടശേഖര സമിതി അംഗം പത്തിൽ മൊയ്തുണ്ണി, കർഷകരായ അബ്ദുള്ള കുട്ടി മാസ്റ്റർ, മുഹമ്മദ്ആലി, അഹമ്മദുണ്ണി തുടങ്ങിയവർ പങ്കെടുത്തു. ശ്രീമതി ശാലിനി പദ്ധതി വിശദീകരണം ചെയ്തു. NREGS ഓവർസിയർ രഞ്ജിത്ത് നന്ദി പറഞ്ഞു. കർഷക പ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും പരിപാടിയിൽ പങ്കെടുത്തു. തുടർന്ന്എറവക്കാട് തോട് നീർത്തട നടത്തവും നടന്നു.
തിരൂർ സ്റ്റേഷനിലെ പോലീസ് വളണ്ടിയേഴ്സിന് ആദരം
2022ലെ സന്നദ്ധ സേവന രംഗങ്ങളിൽ നിറസാന്നിധ്യമായ തിരൂർ സ്റ്റേഷനിലെ പോലീസ്വളണ്ടിയേഴ്സ് ഹൈലൈറ്റ് ഡ്രൈവിംഗ് സ്കൂൾ മൊമെന്റോ നൽകി ആദരിച്ചു, ഹൈ ലൈറ്റ് ഡ്രൈവിംഗ് സ്കൂൾ മാനേജിങ് ഡയറക്ടർമാരായ റഷീദ് പാറമ്മൽ, ബാബു മേഘന, തിരൂർ സി ഐ ജിജോ തിരൂർ ലീഡർ റിയാസ് മാനുവിന് മൊമെന്റോ കൈമാറി, എസ് ഐ ജിസൽ, ട്രാഫിക് എസ് ഐ സുനിൽ, അമീർ , താനാളൂർ ശംസുദ്ധീൻ തലക്കടത്തൂർ,യാഹു മാനു, ഉഷഎന്നിവർ പങ്കെടുത്തു
കാലടി എ.എം.എൽ.പി സ്കൂളിൽ “ഊണിന്റെ മേളം” ഭക്ഷ്യ മേള സംഘടിപ്പിച്ചു
എടപ്പാൾ: കാലടി എ.എം.എൽ.പി സ്കൂളിൽ ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട്ഭക്ഷ്യ മേള സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും, അധ്യാപകരുടെയും സഹകരണത്തോടെയാണ് മേളസംഘടിപ്പിച്ചത്. മേള കുട്ടികൾക്ക് പുതിയ ഒരു അനുഭവം നൽകി. ഹെഡ്മിസ്ട്രസ് സുലൈഖ ടീച്ചർ, കെ.കെ ജൂനൈദ, ടി.പി മൈഥിലി എന്നിവർ നേതൃത്വം നൽകി.










