തൃശൂർ: നാലാം ഓണത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ അരങ്ങേറുന്ന പുലിക്കളിക്കെതിരെവിമർശനവുമായി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. പുലിക്കളിക്കായി പരിശീലനംനടത്തുന്നവരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വിമർശനംഉന്നയിച്ചത്. പുരുഷന്മാരുടെ മാറിടവും വയറും വളരുന്നത് രൂപവൈകൃതമാണെന്നും ആ വൈകൃതത്തെകലയുടെ പേരിൽ ഉപയോഗിക്കുന്നത് ആഭാസമാണെന്നും ശ്രീരാമൻ ഫേസ്ബുക്ക് കുറിപ്പിൽആരോപിച്ചു. ലോകത്ത് മറ്റെവിടെയും കണ്ടാൽ ഓക്കാനം വരുന്നതരത്തിലുള്ള ഇത്തരം ഒരുകലാവൈകൃതം ഉണ്ടാകില്ലെന്നും അദ്ദേഹം കുറിച്ചു. പുലിക്കളി ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ ‘ശാർദൂലവിക്രീഡിതം’ എന്ന് ഈകുംഭകുലുക്കിക്കളിയെക്കുറിച്ച് പരാമർശമുണ്ടെന്നും അദ്ദേഹം പരിഹാസരൂപേണ കുറിപ്പിൽപറഞ്ഞു. ശ്രീരാമന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സമൂഹമാധ്യമങ്ങളിൽരംഗത്തെത്തി.
ഓണകിറ്റ് വിതരണം …..
പൈങ്കണ്ണൂർ നിരപ്പ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, വളാഞ്ചേരി മുൻസിപ്പാലിറ്റി 20 - )o വാർഡിലെ മുഴുവൻ കുടുംബങ്ങളിലേക്കും ഉള്ള ഓണകിറ്റ് വിതരണവും ഓണകോടി സമർപ്പണവുംനടത്തി. ഓണകിറ്റ് വിതരണം കുററിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ: മുജീബ്കൊളക്കാടും ഓണകോടി വിതരണം ജില്ലാ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ജന: സെക്രട്ടറി മുഹമ്മദ്പാറയിലും നിർവഹിച്ചു. ചടങ്ങിൽ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസി : പറശ്ശേരിഅസൈനാർ ,കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസി : K V ഉണിക്കൃഷ്ണൻ , യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസി : ഷബാബ് വക്കരത്ത്, വാർഡ് കൗൺസിലർഷാഹിന റസാഖ്, മണ്ഡലം സെക്രട്ടറി പാറമ്മൽ മുസ്തഫ, Dr Nk കൃഷണൻ തുടങ്ങിയവർസംസാരിച്ചു. രാജേന്ദ്രൻ P , സജീവ്, രാജേന്ദ്രൻ KP, പ്രവീൺ, സുജിത്ത്, ജിഷാന്ത്, ഷിബു , മുർഷാദ്, അർജുൻ , സുനിൽ , സക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.
ഓണം മധുരം പദ്ധതി ജില്ലാതല ഉദ്ഘാടനം
ഓണത്തോടനുബന്ധിച്ച് ക്ഷീര കര്‍ഷക ക്ഷേമനിധി അംഗങ്ങളായ കര്‍ഷകര്‍ക്കുള്ള 'ഓണം മധുരം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാഴ്ചപ്പറമ്പ് ക്ഷീര സംഘത്തില്‍ സംസ്ഥാന ക്ഷീര കര്‍ഷകബോര്‍ഡ് അംഗവും മില്‍മ ചെയര്‍മാനുമായ കെ.എസ്. മണി നിര്‍വഹിച്ചു. ജില്ലയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പാല്‍ അളന്ന് 20,000 ത്തോളം ക്ഷീര കര്‍ഷകര്‍ക്ക്250 രൂപ വീതം 50 ലക്ഷം രൂപയാണ് പദ്ധതിയിലൂടെ വിതരണം ചെയ്തത്. അസിസ്റ്റന്റ് ഡയറക്ടര്‍എന്‍. ബിന്ദു, കുഴല്‍മന്ദം ക്ഷീരവികസന ഓഫീസര്‍ എം.ജി. ശ്രീലത, കാഴ്ചപ്പറമ്പ് സംഘം സെക്രട്ടറിഎ. വിനോദ് കുമാര്‍, ബ്ലോക്കിലെ സംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ക്ഷീരകര്‍ഷകര്‍ എന്നിവര്‍പങ്കെടുത്തു.
*ഓണ സമൃദ്ധിയുടെ ഓർമയിൽ കൊളത്തൂർ ഓണപ്പുടയും*
ലോകത്തുള്ള മലയാളികളെല്ലാം ഓണം വിപുലമായി ആഘോഷികുമ്പോൾ ഓണവുമായി ബന്ധപ്പെട്ട്കിടക്കുന്ന ഒരു സ്ഥല നാമമുണ്ട് പെരിന്തൽമണ്ണ , മങ്കട മണ്ഡല അതിർത്തി ഗ്രാമമായ എന്റെകൊളത്തൂർ ഓണപ്പുട. കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരും ധാരാളം,പ്രക്യതിമനോഹരമായി പച്ച പുതച്ച്നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിന്റെ പേരിലുമുണ്ട് ഒരു ചരിത്രം. ഗ്രാമത്തിൽന്റെ പൈത്യകം കൈവിടാതെ പഴമകളെ ഓർമിച്ചെടുക്കാനെന്നോണം അങ്ങിങ്ങായിതെളിവുകൾ അവശേഷിച്ച് ഇന്നും നിലനിൽക്കുന്ന ഒരു ഗ്രാമമാണു ഓണപ്പുട. നമ്മുടെ ഓർമകൾ കടന്നെത്താനാകാത്ത വിധം എവിടേയും എഴുതി വെക്കാത്ത തലമുറകളായി കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രം അറിഞ്ഞും അറിയിച്ചും പോന്ന ഒരു ചരിത്ര സത്യം.വർഷംഅഞ്ഞൂറുകൾ കഴിയുമ്പോൾ ഓണപ്പുട എങ്ങനെ ഓണപ്പുടയായി എന്ന ചോദ്യവുമായി പുതു തലമുറപരസ്പരം ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിനു വെക്തമായി മറുപടി ഓണപ്പുടാത്ത് കളരിക്കൽവാസുപണിക്കരുടെ അടുത്ത് നിന്ന് ലഭിച്ചിരുന്നു. അദ്ദേഹവും മരണപ്പെട്ടു. അദ്ദേഹം പറഞ്ഞുവെച്ച ചരിത്ര ശകലങ്ങൾ തന്നെയായിരുന്നു ' ഓണപ്പുടവയും ഓണപ്പുടയുംതമ്മിലുള്ള ബന്ധവും' മുതുമുത്തച്ഛനായ കുഞ്ഞൻ പണിക്കരെ കുറിച്ച് തന്നെയാണു കുടുംബത്തിനും പറയാനുള്ളത്. കേരളത്തിൽ അറിയപ്പെടുന്ന ഒരു കളരി അഭ്യാസിയായിരുന്നു കുഞ്ഞൻ പണിക്കർ .ഗ്രാമങ്ങളിൽനിന്നും കളരി അഭ്യസിക്കാൻ വലിയ ഒഴുക്കു തന്നെയായിരുന്നു ഈ ഗ്രാമത്തിലേക്ക്.പ്രശസ്തിഅയൽ ഗ്രാമങ്ങളിൽ നിന്നും മറ്റ് ഗ്രാമങ്ങളിലേക്ക് നിലക്കാത്ത പ്രവാഹം .അങ്ങിനെ അനേകംകുട്ടികളുമായി തന്റെ അറിവും സൂത്രവും പകർന്ന് നൽകാനായി കുറച്ച് കാലം കണ്ണൂരിലുംതാമസമാക്കി.അവിടുത്തെ ഒരു നാട്ടുപ്രമാണിയുടെ പ്രത്യേക ക്ഷണമനുസരിച്ചായിരുന്നുപരിവാരങ്ങളും ആയുധങ്ങളുമായുള്ള യാത്ര.രാജകീയമായ സ്വീകരണവും അദ്ദേഹത്തിനുലഭിച്ചിരുന്നു. കൊളത്തൂരിലെ തറവാട്ടിൽ കളരി അഭ്യാസവും കുട്ടികളെ എഴുത്തിനിരുത്തലും ഇവിടത്തെപതിവായിരുന്നു. കളരിത്തറ ഇന്നും സംരക്ഷിച്ച് പോരുന്നു. കാലം പട്ടിണിയും പ്രയാസങ്ങളുമായി പോകുമ്പോൾ വർഷത്തിലൊരിക്കലുള്ള വിശാലമായ സദ്യയുംപുതു പുടവയും സ്വപ്നം കാണുന്നത് വർഷത്തിലൊരിക്കൽ മാത്രം. നാടിന്റെ പല ഭാഗങ്ങളിലായി കളരിയഭ്യാസം കൊണ്ട് നടക്കുമ്പോൾ തന്നെ കുഞ്ഞൻ പണിക്കർഓണത്തിനു സ്വന്തം തറവാട്ടിൽ മുടങ്ങാതെ വരുമായിരുന്നു,പുടവ വാങ്ങൽ അത് ഈ ഗ്രാമത്തിൽനിന്നു തന്നെയാകണം എന്നു നിർബദ്ധവുമായിരുന്നു.ഒരു നേരം ആഹാരം കഴിക്കാൻവഴിയില്ലാത്തവർക്കും ഉള്ളവർക്കുമായി ഓണക്കോടി വിതരണവും ഓണ സദ്യയും മുടക്കമില്ലാതെതുടർന്ന് പോന്നിരുന്നു. അങ്ങിനെ ഈ കൊച്ച് ഗ്രാമം ' ഓണപ്പുടവ ' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. അന്ന് ഓണത്തിനു പാടത്ത് ഓണത്തല്ലും മറ്റുമായി വലിയ തോതിൽ ആഘോഷവും നടന്നിരുന്നു. കാല ക്രമേണ 'ഓണപ്പുടവ' എന്നത് 'ഓണപ്പുട' എന്നതായി ചുരുങ്ങി.
മലപ്പുറത്തിനോട് വിട ! ജോർജ് കൊളത്തൂരിന്റെ വിശ്രമ ജീവിതം ഇനി പാലായിൽ …
1988 ജൂൺ 6 ന് കൊളത്തൂർ നേഷനൽ ഹൈസ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച C V ജോർജ് വിദ്യാഭ്യാസ, രാഷ്ടീയ , സാമൂഹിക, പ്രവർത്തനങ്ങളിൽ മുഴുകി.UPSA യിൽ ജോലിതുടങ്ങി , HSA പ്രമോഷൻ, ഹയർ സെക്കന്ററി വന്നപ്പോൾ പ്രമോഷൻ കിട്ടി HSST ആയും ജോലിചെയ്തു. 2017 ൽ സർവ്വീസിൽ നിന്നും വിരമിച്ചു. വിരമിച്ചാൽ നാട്ടിൽ പോകാതെ , അങ്ങാടിപ്പുറത്തെവീട്ടിൽ തന്നെ ശിഷ്ടകാലം കഴിച്ചു കൂട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. കുടുംബത്തിന്റെ നിർബന്ധം മൂലംപിറന്ന ഗ്രാമത്തിലേക്ക് തന്നെ താമസം മാറ്റാൻ തീരുമാനിച്ചിരിക്കയാണ് ജോർജ്കൊളത്തൂർ..................... കൊളത്തൂരിൽ ജോലി ആവശ്യാർ ത്ഥം മറ്റു ജില്ലകളിൽ നിന്നും ധാരാളംഅധ്യാപകർ വന്നിട്ടുണ്ട്. കൊളത്തൂരിന്റെ പേരിൽ അവർ ആരും തന്നെ അറിയപ്പെട്ടിട്ടില്ല. സംസ്ഥാനമൊട്ടുക്കും അറിയപ്പെടുന്ന വലതുപക്ഷ രാഷ്ട്രീയ നേതാവാണ് ജോർജ്ജ് കൊളത്തൂർഎന്ന പാലാക്കാരൻ.*
കാഴ്ച പരിമിതര്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ കാഴ്ച പരിമിതര്‍ക്കുള്ള ലാപ്‌ടോപ്വിതരണം പദ്ധതിയിലുള്‍പ്പെടുത്തി ലാപ്‌ടോപ് വിതരണം ചെയ്തു. 50,000 രൂപ ചെലവിലാണ്ലാപ്‌ടോപ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തിലെ ബി.എ. അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്ഗുണഭോക്താവ്. ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ആര്‍. ഭാര്‍ഗവന്‍വിതരണോദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാര്‍അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എസ്. സജിഷ, ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. സജിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദേവകി, അജീഷ്, വി.ഡി. ശോഭനാകുമാരി, എ. പ്രേമ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വനജ, സെക്രട്ടറികെ. ദിനേഷ് എന്നിവര്‍ സംസാരിച്ചു.
പോഷണ്‍ അഭിയാന്‍-പോഷണ്‍ മാ 2022 പഞ്ചായത്ത് തല ഉദ്ഘാടനം
പോഷണ്‍ അഭിയാന്‍-പോഷണ്‍ മാ 2022 പഞ്ചായത്ത് തല ഉദ്ഘാടനം കേരളശ്ശേരി ഏഴാം വാര്‍ഡിലെപൊറ്റയില്‍പ്പടി അംഗന്‍വാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ സുനില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. വനിതാ-ശിശു വകുപ്പ് ജില്ലാതല ഐ.സി.ഡി.എസ്. സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അഭിയാന്‍പദ്ധതിയില്‍ ആറു വയസില്‍ താഴെയുള്ള കുട്ടികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, പാലൂട്ടുന്നഅമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ പോഷണ നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. പഞ്ചായത്തില്‍വാര്‍ഡ് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കാവശ്യമായ പോഷകാഹാരം ഉറപ്പുവരുത്തുമെന്നും അധികൃതര്‍പറഞ്ഞു. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ വിജയകുമാര്‍, വാര്‍ഡ് അംഗം പി.സി. രാഹുല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. രമ, ബ്ലോക്ക് മെമ്പര്‍ ബി. നന്ദിനി, അംഗന്‍വാടി പ്രവര്‍ത്തകര്‍, അമ്മമാര്‍, കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓണം ഫെസ്റ്റിന് തുടക്കമായി
ഓണം ഭിന്നശേഷിക്കാര്‍ക്കൊപ്പം എന്ന ആശയത്തില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ ഓണംഫെസ്റ്റിന് തുടക്കമായി. ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് അഡ്വ. വി.പി. റജീനഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആര്‍. കുഞ്ഞുണ്ണി അധ്യക്ഷനായി. ബ്ലോക്ക്പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വയോജനങ്ങള്‍ക്കുള്ള മെഡിക്കല്‍ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും പ്രസിഡന്റ് നിര്‍വഹിച്ചു. ചാലിശേരി സി.എച്ച്.സിയിലെസെക്കണ്ടറി പാലിയേറ്റീവ് യൂണിറ്റിലെ ഭിന്നശേഷിക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ബ്ലേക്ക്പഞ്ചായത്തിലെ ഭരണസമിതിയംഗങ്ങളും ജീവനക്കാരും ഒന്നിച്ചാണ് ഓണാഘോഷം നടത്തിയത്. ആഘോഷത്തിന്റെ ഭാഗമായി ഓണപ്പുടവ നല്‍കുകയും കലാ-കായിക പരിപാടികള്‍സംഘടിപ്പിക്കുകയും ചെയ്തു. ഭിന്നശേഷിക്കാരുടെയും സ്വയംതൊഴില്‍ സംരംഭങ്ങളുടെയുംഉത്പന്നങ്ങള്‍ക്ക് വിപണി എന്ന ലക്ഷ്യത്തോടെ ഇന്നു (സെപ്റ്റംബര്‍ 4) മുതല്‍ ഓണം ഫെസ്റ്റ്വിപണനമേളയും സംഘടിപ്പിക്കുന്നുണ്ട്. കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍ കളത്തില്‍, ബി.ഡി.ഒ. എസ്. വിനു, ബ്ലോക്ക് അംഗങ്ങളായ പ്രിയ, പി.വി. ഷെറീന, വി.കെ. റവാഫ്, എം. മുഹമ്മദ്, പി. സ്‌നേഹ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ഹുസൈന്‍ പങ്കെടുത്തു.
പെരുമാട്ടി ഉത്സവ് 2K22 പ്രദര്‍ശന വിപണന മേള ഇന്നു മുതല്‍
പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍പെരുമാട്ടി ഉത്സവ് 2k22 പ്രദര്‍ശന- വിപണന മേള സംഘടിപ്പിക്കുന്നു. വിവിധ വകുപ്പുകളുടെഏകോപനത്തോടെ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ മൂന്ന്) വൈകീട്ട് മൂന്നിന്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ് നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാപ്രേംകുമാര്‍ അധ്യക്ഷയാകും. പരിപാടിയുടെ ഭാഗമായി വണ്ടിത്താവളം മുതല്‍ പഞ്ചായത്ത് ഓഫീസ്വരെ വിളംബരജാഥ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ ജാഥ ഫ്‌ളാഗ് ഓഫ്ചെയ്തു.



