ലോകത്തുള്ള മലയാളികളെല്ലാം ഓണം വിപുലമായി ആഘോഷികുമ്പോൾ ഓണവുമായി ബന്ധപ്പെട്ട്കിടക്കുന്ന ഒരു സ്ഥല നാമമുണ്ട് പെരിന്തൽമണ്ണ , മങ്കട മണ്ഡല അതിർത്തി ഗ്രാമമായ എന്റെകൊളത്തൂർ
ഓണപ്പുട. കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരും ധാരാളം,പ്രക്യതിമനോഹരമായി പച്ച പുതച്ച്നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിന്റെ പേരിലുമുണ്ട് ഒരു ചരിത്രം.
ഗ്രാമത്തിൽന്റെ പൈത്യകം കൈവിടാതെ പഴമകളെ ഓർമിച്ചെടുക്കാനെന്നോണം അങ്ങിങ്ങായിതെളിവുകൾ അവശേഷിച്ച് ഇന്നും നിലനിൽക്കുന്ന ഒരു ഗ്രാമമാണു ഓണപ്പുട.
നമ്മുടെ ഓർമകൾ കടന്നെത്താനാകാത്ത വിധം എവിടേയും എഴുതി വെക്കാത്ത തലമുറകളായി കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രം അറിഞ്ഞും അറിയിച്ചും പോന്ന ഒരു ചരിത്ര സത്യം.വർഷംഅഞ്ഞൂറുകൾ കഴിയുമ്പോൾ ഓണപ്പുട എങ്ങനെ ഓണപ്പുടയായി എന്ന ചോദ്യവുമായി പുതു തലമുറപരസ്പരം ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിനു വെക്തമായി മറുപടി ഓണപ്പുടാത്ത് കളരിക്കൽവാസുപണിക്കരുടെ അടുത്ത് നിന്ന് ലഭിച്ചിരുന്നു. അദ്ദേഹവും മരണപ്പെട്ടു.
അദ്ദേഹം പറഞ്ഞുവെച്ച ചരിത്ര ശകലങ്ങൾ തന്നെയായിരുന്നു ‘ ഓണപ്പുടവയും ഓണപ്പുടയുംതമ്മിലുള്ള ബന്ധവും‘
മുതുമുത്തച്ഛനായ കുഞ്ഞൻ പണിക്കരെ കുറിച്ച് തന്നെയാണു കുടുംബത്തിനും പറയാനുള്ളത്.
കേരളത്തിൽ അറിയപ്പെടുന്ന ഒരു കളരി അഭ്യാസിയായിരുന്നു കുഞ്ഞൻ പണിക്കർ .ഗ്രാമങ്ങളിൽനിന്നും കളരി അഭ്യസിക്കാൻ വലിയ ഒഴുക്കു തന്നെയായിരുന്നു ഈ ഗ്രാമത്തിലേക്ക്.പ്രശസ്തിഅയൽ ഗ്രാമങ്ങളിൽ നിന്നും മറ്റ് ഗ്രാമങ്ങളിലേക്ക് നിലക്കാത്ത പ്രവാഹം .അങ്ങിനെ അനേകംകുട്ടികളുമായി തന്റെ അറിവും സൂത്രവും പകർന്ന് നൽകാനായി കുറച്ച് കാലം കണ്ണൂരിലുംതാമസമാക്കി.അവിടുത്തെ ഒരു നാട്ടുപ്രമാണിയുടെ പ്രത്യേക ക്ഷണമനുസരിച്ചായിരുന്നുപരിവാരങ്ങളും ആയുധങ്ങളുമായുള്ള യാത്ര.രാജകീയമായ സ്വീകരണവും അദ്ദേഹത്തിനുലഭിച്ചിരുന്നു.
കൊളത്തൂരിലെ തറവാട്ടിൽ കളരി അഭ്യാസവും കുട്ടികളെ എഴുത്തിനിരുത്തലും ഇവിടത്തെപതിവായിരുന്നു. കളരിത്തറ ഇന്നും സംരക്ഷിച്ച് പോരുന്നു.
കാലം പട്ടിണിയും പ്രയാസങ്ങളുമായി പോകുമ്പോൾ വർഷത്തിലൊരിക്കലുള്ള വിശാലമായ സദ്യയുംപുതു പുടവയും സ്വപ്നം കാണുന്നത് വർഷത്തിലൊരിക്കൽ മാത്രം.
നാടിന്റെ പല ഭാഗങ്ങളിലായി കളരിയഭ്യാസം കൊണ്ട് നടക്കുമ്പോൾ തന്നെ കുഞ്ഞൻ പണിക്കർഓണത്തിനു സ്വന്തം തറവാട്ടിൽ മുടങ്ങാതെ വരുമായിരുന്നു,പുടവ വാങ്ങൽ അത് ഈ ഗ്രാമത്തിൽനിന്നു തന്നെയാകണം എന്നു നിർബദ്ധവുമായിരുന്നു.ഒരു നേരം ആഹാരം കഴിക്കാൻവഴിയില്ലാത്തവർക്കും ഉള്ളവർക്കുമായി ഓണക്കോടി വിതരണവും ഓണ സദ്യയും മുടക്കമില്ലാതെതുടർന്ന് പോന്നിരുന്നു.
അങ്ങിനെ ഈ കൊച്ച് ഗ്രാമം ‘ ഓണപ്പുടവ ‘ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
അന്ന് ഓണത്തിനു പാടത്ത് ഓണത്തല്ലും മറ്റുമായി വലിയ തോതിൽ ആഘോഷവും നടന്നിരുന്നു.
കാല ക്രമേണ ‘ഓണപ്പുടവ‘ എന്നത് ‘ഓണപ്പുട‘ എന്നതായി ചുരുങ്ങി.










