തൃശൂർ: നാലാം ഓണത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ അരങ്ങേറുന്ന പുലിക്കളിക്കെതിരെവിമർശനവുമായി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. പുലിക്കളിക്കായി പരിശീലനംനടത്തുന്നവരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വിമർശനംഉന്നയിച്ചത്. പുരുഷന്മാരുടെ മാറിടവും വയറും വളരുന്നത് രൂപവൈകൃതമാണെന്നും ആ വൈകൃതത്തെകലയുടെ പേരിൽ ഉപയോഗിക്കുന്നത് ആഭാസമാണെന്നും ശ്രീരാമൻ ഫേസ്ബുക്ക് കുറിപ്പിൽആരോപിച്ചു. ലോകത്ത് മറ്റെവിടെയും കണ്ടാൽ ഓക്കാനം വരുന്നതരത്തിലുള്ള ഇത്തരം ഒരുകലാവൈകൃതം ഉണ്ടാകില്ലെന്നും അദ്ദേഹം കുറിച്ചു. പുലിക്കളി ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ ‘ശാർദൂലവിക്രീഡിതം’ എന്ന് ഈകുംഭകുലുക്കിക്കളിയെക്കുറിച്ച് പരാമർശമുണ്ടെന്നും അദ്ദേഹം പരിഹാസരൂപേണ കുറിപ്പിൽപറഞ്ഞു. ശ്രീരാമന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സമൂഹമാധ്യമങ്ങളിൽരംഗത്തെത്തി.
പശുക്കൾക്ക് കാലി തീറ്റവിതരണം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ക്ഷീരകർഷകർക്ക് നൽകി ഉദ്ഘാടനം ചെയ്തു.
വളാഞ്ചേരി നഗരസഭ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കറവ പശുക്കൾക്ക് കാലിതീറ്റവിതരണം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ക്ഷീര കർഷകർക്ക് നൽകിഉദ്ഘാടനം ചെയ്തു. ഗുണ ഭോക്ത വിഹിതം അടവാക്കിയ 78 പേർക്കും 50 % സബ്സിഡി നിരക്കിൽകാലിത്തീറ്റ ലഭിക്കും. ക്ഷീര കർഷകർക്ക് സഹായകരമാകുന്ന തരത്തിലുള്ള വിവിധ പദ്ധതികളുംനഗരസഭ നടപ്പിലാക്കിയിട്ടുണ്ട്. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ വൈറ്റ്നറി ഡോക്ടർ അബ്ദുൽ ഗഫൂർ പൂങ്ങാടൻ സ്വാഗതംപറഞ്ഞു. കൗൺസിലർ സദാനന്ദൻ കോട്ടീരി, പി.പി. ഷാഫി, ക്ഷീരകർഷ സമിതി അംഗം ആനന്ദൻതുടങ്ങിയവർ സംസാരിച്ചു.
നേതാജി ബൈപ്പാസ് റോഡിൻ്റെ ഉദ്ഘാടനം കെ.ടി ജലീൽ എം.എൽ.എ. നിർവ്വഹിച്ചു
എടപ്പാൾ: അനുദിനം വളർന്നുകൊണ്ടിരിക്കുന്ന എടപ്പാളിൻ്റെ വികസന മുന്നേറ്റത്തിന് പുതിയൊരുപൊൻ തൂവൽ ചാർത്തി പട്ടാമ്പി തൃശ്ശൂർ റോഡുകളെ ബന്ധിപ്പിക്കുന്ന നേതാജി ബൈപ്പാസിന്പുനർജന്മം. പട്ടാമ്പി റോഡിലെ ബ്ലോക്ക് ഓഫിസിന് സമീപത്ത് നിന്ന് ടൗണിൽ എത്താതെ തൃശ്ശൂർറോഡിലെത്താനുള്ള എളുപ്പമാർഗ്ഗമാണ് നേതാജി ബൈപ്പാസ്. വട്ടംകുളം എടപ്പാൾ പഞ്ചായത്തുകളുടെഅതിർത്തിയിൽ കിടന്ന റോഡിന് തർക്കങ്ങൾക്ക് ഒടുവിലാണ് ശാപമോക്ഷമുണ്ടായത്. ഇൻ്റർലോക്ക് വിരിച്ച് മനോഹരമാക്കിയ റോഡിന് കെ.ടി ജലീൽ എം.എൽ.എയാണ് 20 ലക്ഷം രൂപഫണ്ട് അനുവദിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം 4.30 ന് നടന്ന പ്രൗഢഗംഭീര ചടങ്ങിൽ എം.എൽ.എകെ.ടി ജലീൽ ഉദ്ഘാടനം നിർവ്വഹിച്ച് ഗതാഗതത്തിന് തുറന്നു കൊടുത്തു. പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻ്റ് സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എടപ്പാൾ ഗ്രാമ പഞ്ചായത്ത്പ്രസിഡൻ്റ് സുബൈദ ടീച്ചർ, വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കഴുങ്കിൽ മജീദ് തുടങ്ങിജനപ്രതിനിധികളും, രാഷ്ട്രീയ പ്രതിനിധികളും, പൗരപ്രമുഖരും, വ്യാപാരി സംഘടനാ നേതാക്കളുംചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് വ്യാപാരികൾ വാദ്യഘോഷങ്ങൾ, പായസവിതരണം, ഗാനമേള എന്നിവയെല്ലാം ഒരുക്കി ചടങ്ങ് ആഘോഷമാക്കി.
കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.
കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷംസംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്കായി ക്രിസ്മസ് കേക്ക് പ്രദർശനവും ക്രിസ്മസ് കരോളുംസംഘടിപ്പിച്ചു.പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥിനിയായലിദയുടെ സ്വാഗത പ്രസംഗത്തോടെ പരിപാടി ആരംഭിച്ചു. പ്രിൻസിപ്പൾ അലിക്കടവണ്ടി, അധ്യാപകരായ കെ സുധ, കെ സുജ, വിനീത,എ മുഹമ്മദ് ഫാരിസ്, ഫൗസിയ, എന്നിവർസംസാരിച്ചു.
സിക്കിമിൽ സൈനിക ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു
പാലക്കാട് : സിക്കിമില്‍ സൈനിക ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് (26)ആണ് മരിച്ചത്. വൈശാഖ് നാല് വര്‍ഷം മുന്‍പാണ് സേനയില്‍ ചേര്‍ന്നത്. സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ചിരുന്നവാഹനം താഴ്ചയിലേക്ക് മറിഞ്ഞ് 16 സൈനികരാണ് മരിച്ചത്. നാല് പേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നോര്‍ത്ത് സിക്കിമിലെ സെമയിലാണ് അപകടം. ചാറ്റന്‍ മേഖലയില്‍ നിന്ന് തംഗുവിലേക്ക് വെള്ളിയാഴ്ച രാവിലെ പോയ മൂന്ന്സൈനികവാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പെട്ടത്. മലയിടുക്കിലെ ചെരിവില്‍ നിന്ന്സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൈനികവൃത്തങ്ങള്‍വ്യക്തമാക്കുന്നത്.
നിർഭയ” സ്ത്രീകൾക്കായി കരാട്ടെ പരിശീലനം സംഘടിപ്പിച്ചു
ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് നിർഭയ പദ്ധതിയിൽ സ്ത്രീകൾക്കായി നടത്തുന്ന സ്വയംപ്രതിരോധ കരാട്ടെ പരിശീലന ക്ലാസ്സിന് തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് പ്രബിത ടീച്ചർഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷഹന നാസർ അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ പ്രകാശൻ, ശശി പൂക്കേപ്പുറത്ത്, സുജിത സുനിൽ, സുലൈഖ ഭാനു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. മെമ്പർ വിനീതസ്വാഗതം പറഞ്ഞു.
എടപ്പാൾ ബി ആർ സി ചങ്ങാതിക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കം കുറിച്ചു
എടപ്പാൾ: സമഗ്ര ശിക്ഷാ കേരളം എടപ്പാൾ ബി ആർ സി പരിധിയിലെ തിരഞ്ഞെടുത്ത വിഭിന്ന ശേഷികുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പിന് തവനൂർ കെ എം ജി യുപി സ്കൂളിൽ തുടക്കമായി. തവനൂർഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി നസീറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി വിശിവദാസ് അധ്യക്ഷത വഹിച്ചു. ബി ആർ സി ബി പി സി ബിനീഷ് ടി പി സ്വാഗതം പറഞ്ഞു. എ ഇ ഒസുപ്രണ്ട് സുരേഷ് ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും ഇതോടൊപ്പം നടന്നു.
കൃത്യമായ സംഘാടനത്തിലൂടെ “തൊഴിൽ സഭ ” പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്തായിഎടപ്പാൾ
എടപ്പാൾ: പഞ്ചായത്തിലെ മൂന്നാമത്തെ തൊഴിൽ സഭ എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽവെച്ച് നടന്നു. പ്രസിഡണ്ട് സി.വി സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻഅദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം. കെ.എം ഗഫൂർ സ്വാഗതം പറഞ്ഞു. കില ആർ പി വാസുദേവൻ മാസ്റ്റർ തൊഴിൽസഭ സംബന്ധിച്ച് വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ:പി പി മോഹൻ ദാസ്, പഞ്ചായത്തംഗങ്ങൾ ക്ഷമാ റഫീഖ്, എ ദിനേശൻ, ഷിജില, പി.വി ലീല, വി.പി വിദ്യാധരൻ, മുനീറ നാസർ, ടി.വി പ്രകാശൻ എന്നിവർ ആശംസകൾഅർപ്പിച്ചു. അസാപ് പ്രതിനിധി തൊഴിൽ പരിശീലനം സംബന്ധിച്ച് വിശദീകരണം നടത്തി. കൃഷിഓഫീസർ, വെറ്റിനറി ഡോക്ടർ, കനറാ ബേങ്ക് മാനേജർ തുടങ്ങിയവർ ഡിപ്പാർട്ട്മെൻ്റ് സ്കീംസംബന്ധിച്ച് വിശദീകരിച്ചു. DWMS ലെ രജിസ്ട്രേഷൻ സംബന്ധിച്ച് നിജി വിശദീകരിച്ചു. തുടർന്ന് 3 ഗ്രൂപ്പായി തിരിഞ്ഞ് ചർച്ചനടത്തി. ഹരണ്യ, വിഷ്ണുപ്രിയ, സ്വാതി, നെബില, അഞ്ജന, ശീതൾ, ചാന്ദ്നി, ഷഫ്ല തുടങ്ങിയവർനേതൃത്വം നൽകി. പഞ്ചായത്ത് സെക്രട്ടറി സുനിൽ കുമാർ നന്ദി രേഖപ്പെടുത്തി.
ഓറഞ്ച് ദി വേൾഡ് കാമ്പയിൻ;രാത്രി നടത്തം സംഘടിപ്പിച്ചു
എടപ്പാൾ: സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവുംഅവസാനിപ്പിക്കുന്നതിനായി വനിത ശിശു വികസന വകുപ്പിൻ്റെ ഓറഞ്ച് ദി വേൾഡ്കാമ്പയിൻ്റെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്ത് വാർഡ് 9 ജാഗ്രത സമിതിയുടെ നേതൃത്വത്തിൽരാത്രി നടത്തം സംഘടിപ്പിച്ചു. കാലടി കുടുംബാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർസപ്ന സാഗർ ഉദ്ഘാടനം ചെയ്തു. സി.വി കാർത്ത്യായനി അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ എം.വി ഫർസാന, കമ്മ്യൂണിറ്റി കൗൺസിലർ എം.ശ്രീജ, വി.കെജാനകി, സി.വി സന്ധ്യ, ടി.പി അപർണ, സി.വി പ്രീത, ടി.പി സ്വപ്ന, ഷംന അയ്യാപ്പിൽ, ഗ്രാമപഞ്ചായത്തംഗം ബഷീർ തുറയാറ്റിൽ, പ്രകാശൻ കാലടി, കെ. ജി ബാബു, സെക്രട്ടറി പി.എം ഷാജിഎന്നിവർ പ്രസംഗിച്ചു.










