ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് നിർഭയ പദ്ധതിയിൽ സ്ത്രീകൾക്കായി നടത്തുന്ന സ്വയംപ്രതിരോധ കരാട്ടെ പരിശീലന ക്ലാസ്സിന് തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് പ്രബിത ടീച്ചർഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷഹന നാസർ അധ്യക്ഷതവഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ പ്രകാശൻ, ശശി പൂക്കേപ്പുറത്ത്, സുജിത സുനിൽ, സുലൈഖ ഭാനു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. മെമ്പർ വിനീതസ്വാഗതം പറഞ്ഞു.










